മലയാളികളുടെ പ്രിയപ്പെട്ട നടിമാരിൽ ഒരാളാണ് ഹണി റോസ്. അഭിനയം മാത്രമല്ല ഫാഷൻ ഡിസൈനിങ്ങിലും വളരെ തിളങ്ങിനിന്നിട്ടുള്ള നടിയാണ് ഹണി, ഇപ്പോൾ താരം പറയുന്നു തനിക്കു സാരി ഉടുക്കുന്ന കഥാപാത്രങ്ങൾ ചെയ്യാൻ ഇഷ്ട്ടമല്ല, അങ്ങനെയുള്ള കഥാപാത്രങ്ങൾ വരാതിരിക്കാൻ താൻ ഒരുപാടു പ്രാര്ഥിക്കാറുമുണ്ട് എന്നാണ് പറയുന്നത്. തനിക്കു കംഫോര്ട്ട് തോന്നുന്ന വേഷം എന്ന് പറയുന്നത് പാന്റ്സ് ആണ്, എന്നാൽ താൻ സാരിയിൽ അതീവ സുന്ദഹരിയാണെന്നു എല്ലാവരും പറഞ്ഞിട്ടുണ്ടെന്നും താരം പറയുന്നു.

എനിക്ക് ഗൗൺ ഇഷ്ട്ടമാണ്, കുറെ നാൾ ഞാൻ ഗൗൺ ഉപയോഗിക്കുമായിരുന്നു, തനിക്കു സാരി അത്ര കംഫർട്ടബിൾ ആയി തോന്നിയിട്ടില്ല, എനിക്ക് ആ വേഷത്തിൽ ഒരു ദിവസം ഫുൾ നില്ക്കാൻ വളരെ പ്രയാസം ആണ്. എനിക്കും ഗൗൺ ബോറായി തോന്നിയപ്പോൾ ജീൻസിലേക്കു മാറി, ഇപ്പോൾ ഒന്നുംകൂടി കംഫർട്ട് പാന്റ്സ് ആണെന്ന് തോന്നി ഇപ്പോൾ പാന്റ്സു ആണ് ഉപയോഗിക്കുന്നത്. എനിക്ക് കൂടുതൽ ശ്രെധ ഞാൻ ധരിക്കുന്ന വേഷങ്ങളിൽ ആണ് ഹണി പറയുന്നു.

എനോടൊപ്പം ഷോപ്പിങ് നടത്താൻ വരുന്നത് എന്റെ അമ്മ ആണ്, ഞാൻ ബ്രാൻഡഡ്  ഡ്രെസ്സുകൾ ഒന്നും വാങ്ങാറില്ല എന്നാൽ എനിക്ക് ഉചിതം എന്ന് തോന്നുന്ന വേഷങ്ങൾ ധരിക്കും. എന്റെ കോസ്റ്റിയൂം ഡിസൈനർ ഞാൻ പറയുന്ന രീതിയിൽ അദ്ദേഹം ഡിസൈൻ ചെയ്യ്തു തരും. അതെ സമയം  മോൺസ്റ്റർ എന്ന ചിത്ര൦ ആണ് താരം അവസാനമായി അഭിനയിച്ച ചിത്രം.