ഞാൻ ഒരു സര്‍ജറിയും ചെയ്തിട്ടില്ല. ദൈവം തന്നതല്ലാതെ ഒന്നും എനിക്കില്ലെന്നാണ് ഹണി റോസിന്റെ പ്രതികരണം. അതേസമയം, സൗന്ദര്യം നിലനിര്‍ത്താനുള്ള ചില പൊടിക്കൈകള്‍ ചെയ്യാറുണ്ടെന്നും താരം വ്യക്തമാക്കുന്നു തെന്നിന്ത്യയിൽ ഒരുപാട് ആരാധകരുള്ള നടിയാണ് ഹണി റോസ്. സോഷ്യല്‍ മീഡിയയില്‍ വളരേ സജീവമാണ് താരം. ഹണി റോസിന്റെ ഫോട്ടോ ഷൂട്ടുകളു മറ്റും വളരെ വേഗം തന്നെ വൈറലായി മാറാറുണ്ട്. ഹണി റോസ് എത്തുന്ന ഉദ്ഘാടന പരിപാടികളുടെ വീഡിയോകള്‍ക്കും സോഷ്യല്‍ മീഡിയയില്‍ വലിയ ആരാധകർ തന്നെയുണ്ട്. തരാം എത്തുന്ന പരിപാടികളിൽ താരത്തെ കാണാനായി വൻ ജനക്കൂട്ടത്തെ തന്നെ മിക്കപ്പോഴും കാണാൻ സാധിക്കും. അതേസമയം തന്നെ സോഷ്യല്‍ മീഡിയയിലൂടെ നിരന്തരമുള്ള സൈബര്‍ ആക്രമണത്തിനും ഹണി റോസ് ഇരയാകാറുണ്ട്.ഹണി റോസിനെതിരെയുള്ള ബോഡി ഷെയ്മിംഗ് സോഷ്യല്‍ മീഡിയയിലെ സ്ഥിരം സംഭവമാണ്. ഇതിനിടെ ഹണി റോസിന്റെ നിതംബ സൗന്ദര്യത്തിന്റെ രഹസ്യം സര്‍ജറിയാണെന്ന ആരോപണവും സോഷ്യല്‍ മീഡിയയിലൂടെ പലരും ഉന്നയിക്കാറുണ്ട്.
ഇപ്പോഴിതാ അതേക്കുറിച്ച് ഹണി റോസ് തന്നെ പ്രതികരിക്കുകയാണ്. ഞാൻ ഒരു സര്‍ജറിയും ചെയ്തിട്ടില്ല. ദൈവം തന്നതല്ലാതെ ഒന്നും എനിക്കില്ലെന്നാണ് ഹണി റോസിന്റെ പ്രതികരണം. അതേസമയം, സൗന്ദര്യം നിലനിര്‍ത്താനുള്ള ചില പൊടിക്കൈകള്‍ ചെയ്യാറുണ്ടെന്നും താരം വ്യക്തമാക്കുന്നുണ്ട്. സിനിമാ മേഖലയിൽ നില്‍ക്കുമ്പോള്‍ അതൊക്കെ തീര്‍ച്ചയായും വേണമെന്നാണ് ഹണി റോസിന്റെ അഭിപ്രായം. ഒരു നടിയായിരിക്കുക, ഗ്ലാമര്‍ മേഖലയില്‍ ജോലി ചെയ്യുക ഒക്കെ അത്ര എളുപ്പമുള്ള പണിയല്ലെന്നാണ് ഹണി പറയുന്നത്. സിനിമയില്‍ 18 വര്‍ഷം പൂർത്തിയാക്കുകയാണ് ഹണി റോസ്. ഈ വേളയില്‍ ആദ്യമായി ടൈറ്റില്‍ റോള്‍ ചെയ്യുന്ന സന്തോഷത്തിലാണ് ഹണി റോസ്.എബ്രിഡ് ഷൈൻ അവതരിപ്പിക്കുന്ന റേച്ചല്‍ എന്ന ചിത്രത്തിലാണ് ഹണി ടൈറ്റിൽ റോളിലെത്തുന്നത്. ഈ ചിത്രം തന്റെ കരിയറില്‍ തന്നെ ബ്രേക്ക് ആകുമെന്ന പ്രതീക്ഷയിലാണ് ഹണി ഇപ്പോൾ.സൗന്ദര്യ സംരക്ഷണത്തിന് വര്‍ക്കൗട്ട് ചെയ്യാറുണ്ട്. കൃത്യമായ ഡയറ്റും പിന്തുടരുന്നുണ്ട്. പിന്നെ ചെറിയ ട്രീറ്റ്മെന്റുകള്‍ നടത്താറുണ്ടെന്നും ഹണി റോസ് പറയുന്നു.
എന്തുധരിക്കണം എങ്ങനെ നടക്കണം എന്നൊക്കെ തീരുമാനിക്കേണ്ടതും ഞാൻ തന്നെയാണ്. ആദ്യ സിനിമയില്‍ സ്ലീവ്ലെസ് ധരിക്കേണ്ടി വന്നപ്പോള്‍ കരഞ്ഞയാളാണ് ഞാൻ. പക്ഷെ ഇപ്പോള്‍ എനിക്കറിയാം ധരിക്കുന്ന വസ്ത്രത്തിനല്ല കുഴപ്പം മറ്റുള്ളവരുടെ നോട്ടത്തിലാണെന്നെന്നും ഹണി റോസ് പറയുന്നു. അടുത്ത കാലത്ത് സോഷ്യല്‍ മീഡിയയുടെ ആക്രമണം ഇത്രയും നേരിട്ട മറ്റാരെങ്കിലും ഉണ്ടാകുമോ എന്നറിയില്ലെന്നും താരം തന്നേക്കുറിച്ച് പറയുന്നു. പല കമന്റുകളും ആദ്യമൊക്കെ കാണുമ്പോള്‍ വലിയ സങ്കടം തോന്നിയിരുന്നു. തുടക്ക കാലത്ത് വീട്ടിലുള്ളവരും അതൊക്കെ വായിച്ച് വിഷമിക്കുമായിരുന്നു. പിന്നെ കുറേക്കാലം കേട്ടു കേട്ടു വലിയ സംഭവമല്ലാതായെന്നാണ് ഹണി പറയുന്നത്.
