ആദ്യ ലെസ്ബിയൻ ചിത്രം റിലീസ് ആയി.എന്നാൽ ഇതിൻറെ ഓരോ അപ്ഡേറ്റുകൾ ഇറങ്ങുമ്പോഴും ചില സിനിമ പ്രേക്ഷകർ സിനിമ പരോക്ഷമായി എതിർക്കുന്നത് കാണാം. ചിലർ ഈ ചിത്രത്തിൻറെ ടീസറും ട്രെയിലറും ഉള്ള ലൈംഗിക രംഗങ്ങൾ കണ്ടു ഈ ചിത്രത്തിനുവേണ്ടി കാത്തിരിക്കുന്നു എന്ന് പറഞ്ഞു ട്രോളും കമൻറ്
ഇടുന്ന വലിയൊരു വിഭാഗം യുവാക്കളെ ഇന്ന് സോഷ്യൽ മീഡിയയിൽ കാണാം. എന്നാൽ ഇതിന് കാരണം മലയാളികളുടെ ലൈംഗിക ദാരിദ്ര്യം തന്നെയാണ്.മലയാളത്തിലെ ആദ്യത്തെ പൂർണമായ ഒരു ലെസ്ബിയൻ ചിത്രത്തിൽ നിന്ന് ഉപരി ഈ ചിത്രത്തിന്റെ പ്രത്യേകത എന്തെന്നാൽ സാധാരണ മലയാള സിനിമയുടെ ചിത്രീകരണ ശൈലികൾ എല്ലാം അടിപൊളി മാറ്റി കൊണ്ടാണ് ഈ ചിത്രം ചിത്രീകരിച്ചിട്ടുള്ളത്.

മലയാള സിനിമയിൽ ഒരു ബെഡ്റൂമിൽ അംഗം വരുമ്പോൾ തന്നെ ലൈറ്റ് ഓഫ് ആക്കി അടുത്ത സീനിലേക്ക് കടക്കുന്ന സദാചാരബോധമുള്ള ചിത്രീകരണ ശൈലിയാണ് മലയാള സിനിമ പ്രേക്ഷകർ കണ്ടു വളർന്നത് അവർക്കിടയിലേക്ക് അന്തർദേശീയ സിനിമകളായി പോലെ ലൈംഗികത തുറന്നു കാട്ടി പരിമിതി ഒതുങ്ങാതെ മനോഹരമായ ചിത്രീകരിച്ച ഒരു മലയാള സിനിമ കാണുമ്പോൾ മലയാള സിനിമ പ്രേക്ഷകർക്ക് ഇതൊരു പുത്തൻ അനുഭവം തന്നെയാണ്.സ്വവർഗ്ഗ അനുരാഗം എന്ന രാഷ്ട്രീയത്തിന് ഉപരി മലയാള സിനിമയിലെ സദാചാരബോധത്തെ ഈ ചിത്രം ചോദ്യം ചെയ്യുന്നുണ്ട്.

ജാനകി സുധീർ, അമൃത, സാബു പ്രൗദീൻ എന്നിവർ ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. റോണി റാഫേലാണ് ഈ ചിത്രത്തിന്റെയും സംഗീതവും ഒരുക്കിട്ടുള്ളത്. ഛായാഗ്രഹണം ഉണ്ണി മടവൂർ, എഡിറ്റിങ് വിപിൻ മണ്ണൂർ, പ്രൊഡക്‌ഷൻ കൺട്രോളർ ജയശീലൻ സദാനന്ദൻ.ചീഫ് അസോഷ്യേറ്റ് ഡയറക്ടർ ജിനി സുധാകരൻ, കല അഭിലാഷ് നെടുങ്കണ്ടം, ചമയം ലാൽ കരമന, കോസ്റ്റ്യൂംസ് അബ്ദുൽ വാഹിദ്, അസോഷ്യേറ്റ് ഡയറക്ടർ അരുൺ പ്രഭാകർ, ഇഫക്ട്സ് ജുബിൻ മുംബെ, സൗണ്ട് ഡിസൈൻസ് ശങ്കർദാസ്, സ്റ്റിൽസ് വിജയ് ലിയോ അന്തര്‍ദേശീയനിലവാരമുള്ള എല്ലാവിധ നവീന ടെക്‌നോളജികളും ഉള്‍കൊണ്ടുള്ള മികച്ച യൂസര്‍ ഇന്റ്റര്‍ഫേസ്, മികവാര്‍ന്ന കാഴ്ച്ചാനുഭവവും ഉറപ്പുവരുത്തുന്ന എസ്.എസ്. ഫ്രെയിംസിന്റെ ആദ്യ ചിത്രം കൂടിയാണ് ഹോളി വൂണ്ട്.