സിനിമ വാർത്തകൾ
എസ് എസ് ഫൈയിംസിന്റെ ലെസ്ബിയൻ ചിത്രമായ ഹോളി വുണ്ടിന്റെ ട്രെയ്‌ലർ പുറത്തിറങ്ങി…..

ലെസ്ബിയൻ പ്രണയ ചിത്രമായ “ഹോളിവുണ്ട്” ചിത്രത്തിന്റെ ട്രയ്ലർ പുറത്തിറങ്ങി . ചിത്രത്തിൽ പ്രധാനകഥാപാത്രങ്ങൾ ആയി എത്തുന്നത് ജാനകി സുധീർ , സാബുപ്രൗദീൻ, അമൃതസുരേഷ് എന്നിവർ ആണ്.എന്നാൽ ചിത്രത്തിന് നിരവധി വിവാതങ്ങൾ ഒക്കെ ഉണ്ടായിട്ടുമുണ്ട് അതിൽ നിന്നെല്ലാം മറികടന്നു അവസാനം ചിത്രത്തിന്റെ ഒ.ടി.ടി കഴിഞ്ഞ ദിവസം ഓഗസ്റ്റ് 5 ന് പുറത്തിറങ്ങിരിക്കുകയാണ്.ചിത്രത്തിന്റെ സംവിധാനം അശോക് ആര്‍ നാഥ് ആണ് ചെയിതിരിക്കുന്നത്.
ബാല്യം മുതൽ പ്രണയിക്കുന്ന രണ്ടു പെൺകുട്ടികൾ വർഷങ്ങൾക്കു ശേഷം വീണ്ടും കണ്ടുമുട്ടുമ്പോൾ ഉണ്ടാകുന്ന വൈകാരിക മുഹൂർത്തങ്ങളിലൂടെ മുന്നേറുന്ന ഹോളി വൂണ്ട്, അതിതീവ്രമായ പ്രണയത്തിന് ലിംഗവ്യത്യാസം തടസ്സമല്ലെന്ന് ഓർമപ്പെടുത്തുന്നു. അത്തരം മുഹൂർത്തങ്ങളുടെ വൈകാരികത ഒട്ടും ചോർന്നുപോകാതെ, പച്ചയായ ആവിഷ്ക്കരണത്തിലൂടെ, റിയലിസത്തിൽ ഊന്നിയുള്ള കഥ പറച്ചിലാണ് ചിത്രത്തിന്റേത്.
പോള്‍ വിക്ലിഫ് തിരക്കഥ ഒരുക്കിയ ചിത്രത്തിന് ഉണ്ണി മടവൂരാണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. മരക്കാർ അറബികടലിന്റെ സിംഹം എന്ന സിനിമയുടെ സംഗീതം ഒരുക്കിയ റോണി റാഫേലാണ് ഈ ചിത്രത്തിന്റെ സംഗീതവും ഒരുക്കിട്ടുള്ളത്. എഡിറ്റിങ്: വിപിൻ മണ്ണൂർ, പ്രൊഡക്‌ഷൻ കൺട്രോളർ: ജയശീലൻ സദാനന്ദൻ, ചീഫ് അസോഷ്യേറ്റ് ഡയറക്ടർ: ജിനി സുധാകരൻ, കല: അഭിലാഷ് നെടുങ്കണ്ടം, ചമയം: ലാൽ കരമന, കോസ്റ്റ്യൂംസ്: അബ്ദുൽ വാഹിദ്, അസോഷ്യേറ്റ് ഡയറക്ടർ: അരുൺ പ്രഭാകർ, ഇഫക്ട്സ്: ജുബിൻ മുംബെ, സൗണ്ട് ഡിസൈൻസ്: ശങ്കർദാസ്, സ്റ്റിൽസ്: വിജയ് ലിയോ, പി.ആർ.ഓ: നിയാസ് നൗഷാദ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.
സിനിമ വാർത്തകൾ
“നന്‍പകല്‍ നേരത്ത് മയക്കം” മമ്മൂട്ടി ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്തിറങ്ങി…..

“നന്‍പകല്‍ നേരത്ത് മയക്കം” എന്ന ചിത്രത്തിൽ നായകൻ ആയി എത്തുന്നത് മമ്മൂട്ടി ആണ്. ചിത്രത്തിന്റെ ഏറ്റവും പുതിയ പോസ്റ്റർ മമ്മൂട്ടി തന്നെ തന്റെ സോഷ്യൽ മീഡിയ പേജിലൂടെ പങ്കു വെച്ചിരിക്കുകയാണ്.ചിത്രത്തിന്റെ റിലീസ് തിയതിക്കായി കാത്തിരിക്കുകയാണ് ആരാധകർ.ചിത്രം സംവിധാനം ചെയിതിരിക്കുന്നത് ലിജോ ജോസ് ആണ്. എന്നാൽ ഈ ചിത്രം തുടക്കം മുതൽ തന്നെ വളരെ ഏറെ ശ്രദ്ധ നേടിയിരുന്നു.എന്നാൽ ഈ ചിത്രത്തിന് ഒരു പ്രേത്യേകത കൂടിയുണ്ട് അതാണ് ആരാധകരും സിനിമ പ്രേക്ഷകരും ഒകെ തന്നെ കാത്തിരിക്കുന്നത്. എന്ത് എന്ന് വെച്ചാൽ മമ്മൂട്ടിയും ലിജോയും ആദ്യമായി ഒന്നിക്കുന്ന ചിത്രം ആണ് “നന്‍പകല്‍ നേരത്ത് മയക്കം”.
ചിത്രത്തിന്റെ പോസ്റ്റർ പുറത്തു വിട്ടതിനു നിമിഷ നേരം കൊണ്ട് തന്നെ പ്രേക്ഷകരിൽ നിന്നും വലിയ സ്വികാര്യതയാണ് ലഭിച്ചിരിക്കുന്നത്.ചിത്രത്തിന്റെ ചിത്രികരണം എല്ലാം തന്നെ പൂർത്തിയാക്കിയിരിക്കുന്ന ചിത്രത്തിന്റെ റിലീസ് തിയതിക്കായി കാത്തിരിക്കുകയാണ് പ്രേക്ഷകർ. പോസ്റ്ററിന് കമ്മന്റുകളുമായി നിരവധി പേര് എത്തിയിരുന്നു എന്ന് ചിത്രം റിലീസ് ആകും എന്ന് ചോദിച്ചു.മമ്മൂട്ടി ഒരു സ്കൂട്ടിൽ പോകുന്ന രംഗമാണ് പോസ്റ്ററിൽ കാണാൻ സാധിക്കുന്നത്.ഈ സിനിമയുടെ ചിത്രികരണം തമിഴ് നാട്ടിൽ വെച്ചായിരുന്നു.എന്ന ചിത്രത്തിന്റെ ചിത്രികരണം കഴിഞ്ഞ വർഷ ആരംഭിച്ചതാണ്.മമ്മൂട്ടി കമ്പനിയാണ് ചിത്രത്തിന്റെ നിർമ്മാണ ബാനർ.ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ഹരീഷ് ആണ്. ചിത്രത്തിലെ മറ്റു താരങ്ങൾ അശോകൻ, വിപിൻ , രാജേഷ് ശർമ്മ,രമ്യ തുടങ്ങിയവർ ആണ്.
-
മലയാളം6 days ago
ദൈവദൂതൻ പാടി ചാക്കോച്ചന്റെ പാട്ടിനു ചുവടു വെച്ച് മഞ്ജു വാര്യര്‍..
-
സിനിമ വാർത്തകൾ6 days ago
‘ഹോളി വൂണ്ട്’; ഓഗസ്റ്റ് 12 നാളെ മുതൽ എസ് എസ് ഫ്രെയിംസ് ഓ ടി ടി യിലൂടെ പ്രദർശനത്തിനെത്തും..
-
സിനിമ വാർത്തകൾ5 days ago
അവനും അവൾക്കും പ്രണിയിക്കാമെങ്കിൽ അവളും അവളും അയാൾ എന്താണ്???
-
സിനിമ വാർത്തകൾ2 days ago
കേരളക്കരയാകെ ആരും കാണാത്ത അങ്കത്തിനൊരുങ്ങി ലേഡി സൂപ്പർ സ്റ്റാറും, താരരാജാവും!!
-
ബിഗ് ബോസ് സീസൺ 42 days ago
എനിക്ക് ശരിയെന്നു തോന്നുന്ന കാര്യങ്ങൾ ഇനിയും ഞാൻ ചെയ്യും അവതാരകനെ കിടിലൻ മറുപടിയുമായി റോബിൻ!!
-
ഫോട്ടോഷൂട്ട്4 days ago
മാറിടം മറച്ച് ജാനകി സുധീര്‍
-
സിനിമ വാർത്തകൾ4 days ago
ഹോളിവുണ്ട് ചിത്രം ഇറങ്ങി..