മലയാളി കുടുംബ പ്രേഷകരുടെ പ്രിയ സീരിയലുകളിൽ ഒന്നായിരുന്നു ഹിറ്റ്ലർ. സീത എന്ന സീരിയലിലൂടെ ആണ് ഷാനവാസ്എന്ന ഷാനു പ്രേക്ഷക മനസിൽ ഇടം നേടിയത്. കുങ്കുമപ്പൂ എന്ന സീരിയലിൽ രുദ്രൻ എന്ന കഥാപത്രത്തെ ചെയ്യ്തുകൊണ്ടായിരുന്നു ഷാനവാസിന്റെ സീരിയിലേക്കുള്ള ആദ്യ എൻട്രി. ഇപ്പോൾ താരം സി കേരളത്തിൽ സംപ്രേഷണം ചെയ്യുന്ന ഹിറ്റ്ലർ എന്ന സീരിയലിൽ ഡി കെ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടിരിക്കെ പ്രേക്ഷകരെ നിരാശപ്പെടുത്തികൊണ്ട് സീരിയലിൽ നിന്നും പിന്മാറിയിരിക്കുന്നു എന്നുള്ള വാർത്ത പുറത്തു വന്നിരുന്നു.

സോഷ്യൽ മീഡിയിൽ വഴിആണ് ഷാനവാസ് ഈ വിവരം അറിയിച്ചത്. ആ സമയം കാര്യങ്ങൾ വെക്തമാക്കിയിരുന്നില്ല. എന്നാൽ ഒരു ഓൺലൈൻ മാധ്യമത്തിലൂടെ ആണ് സീരിയലിൽ നിന്നുള പിന്മാറ്റത്തെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുന്നത്. ഞാനും സ്വാസികയും ഒന്നിച്ചുള്ള സീതയുടെ രണ്ടാം ഭാഗം വരുന്നു. അതിനു വേണ്ടിയാണു ഹിറ്റ്ലറിൽ നിന്നും പിന്മാറിയത്. രണ്ടും ഒന്നിച്ചുകൊണ്ടു പോകണം എന്നായിരുന്നു ആഗ്രഹം എന്നാൽ ചില സാങ്കേതിക കാരണങ്ങൾ കൊണ്ടഒന്നിച്ചു പോകാൻ കഴിയുന്നില്ല.

സീതയുടെ രണ്ടാം ഭാഗത്തിൽ അഭിനയിക്കാമെന്നു നേരത്തെ വാക്ക് കൊടുത്തതായിരുന്നു. ഞാൻ പിൻമാറിയാൽ ചിലപ്പോൾ ആ പ്രൊജക്ട് മുടങ്ങും. ഒടുവിൽ ഡി.കെയെ കൈവിടാൻ തീരുമാനിച്ചു. അതിലപ്പുറം മറ്റു യാതൊരു പ്രശ്നങ്ങളുമില്ല’ ഷാനവാസ് അഭിമുഖത്തിൽ വ്യക്തമാക്കി.കഴിഞ്ഞ ദിവസം ആയിരുന്നു സോഷ്യൽ മീഡിയയിലൂടെ ഷാനവാസ് അറിയിച്ചിരുന്നുത്ഇങ്ങനെ ആണ്.. ഡികെ യുടെ കോട്ടു അഴിച്ചുവെച്ച് ഹിറ്റ്ലറിൽ നിന്നും പിന്മാറുന്നു .ഞാൻ കൊടുത്ത വാക്ക് പാലിക്കാൻ വേണ്ടി പലതും ഒഴിയേണ്ടി വരുന്നു എന്നാലും കൊടുത്ത വാക്ക് പാലിക്കാൻ പറ്റുന്നതിൽ അഭിമാനിക്കാം എന്നാണ് ഷാനു പറയുന്നത്.എന്നിൽ വിശ്വാസം അർപ്പിച്ച ഡി കെ എന്ന കഥാപത്രത്തെ ഏൽപ്പിച്ച സീ കേരള ചാനലിനെ നൂറിൽ നൂറു ശെത്മാനം വിശ്വാസം ഇന്നുവരെ തിരിച്ച് കൊടുക്കാൻ പറ്റി എന്ന അഭിമാനത്തോടും ചരിതാർഥ്യത്തോടുംകൂടി ഞാൻ ഹിറ്റ്ലറിനോട് സലാം പറയുന്നു.