ഒരു സമയത്തു തെന്നിന്ത്യയിലും ,മലയാളത്തിലും തിളങ്ങി നിന്ന നടി ആയിരുന്നു സുകന്യ .ഒരു നായികാ എന്നതിലുപരി നർത്തകി ,സംഗീത സംവിധയക ,ഗായിക ,ശബ്ദനടി എന്നി നിലകളിൽ കൂടുതൽ ശ്രെദ്ധനേടിയിരുന്നു .മലയാളം ,തമിഴ് ,തെലുങ്ക് ,കന്നഡ എന്നി ഭാഷകളിൽ വളരെ സജീവം ആയിരുന്ന താരം തമിഴിൽ ഈശ്വർ എന്ന സിനിമയിൽ തുടക്കം കുറിച്ചത് .എന്നാൽ മലയാളത്തിൽ സാഗരം സാക്ഷി ആയിരുന്നു .മമ്മൂട്ടി നായകനായ സിബിമലയിൽ ചിത്രത്തിൽ വളരെ സുന്ദരിയായി ആണ് സുകന്യ തിളങ്ങിയത് പിന്നീട് പ്രേക്ഷകർക്ക്‌ പ്രിയങ്കരിയായി മാറുകയായിരുന്നു ഈ തെന്നിന്ത്യൻ നടി .മോഹൻലാൽ ,മുകേഷ് ,ജയറാം തുടങ്ങി പ്രമുഖനാടൻമാരോടൊപ്പം അഭിനയിച്ച താരം ഇപ്പോൾ സിനിമയിലും സീരിയിലിലും വളരെയധികം സജീവമാണ് .

സിനിമജീവിതം വളരെ സന്തോഷം നിറഞ്ഞതാണെങ്കിലും അവരുടെ സ്വാകാര്യ ജീവിതം അത്ര തൃപ്‌തി ഉള്ളതായിരുന്നില്ല .ഏറെ പ്രതീക്ഷകളോട് കൂടിയാണ് താരം വിവാഹജീവിതം തുടർന്നത് .2002ൽ ശ്രീധരൻ രാജഗോപാൽ എന്ന ആളെ അമേരിക്കയിൽ വെച്ച് സുകന്യ വിവാഹം കഴിച്ചു .എന്നാൽ തന്റെ വിവാഹ ജീവിതം അത്ര സുഖകരം അല്ലായിരുന്നു .തുടർന്ന് വിവാഹ മോചിതയാകുകയായിരിന്നു .ആ ബന്ധത്തിന് ഒരു വർഷം പോലും ആയുസ്സ് ഉണ്ടായിരുന്നില്ല .2003ൽ വിവാഹ മോചനം നേടുകയും അതിനെ തുടർന്ന് തന്റെ സിനിമ ജീവിതം വീണ്ടു തുടങ്ങാൻ താരം ചെന്നയിലെത്തി .

അതുപോലെ സുകന്യ നേരിട്ട ഒരു പ്രശനം ആയിരുന്നു. കാമുകനൊപ്പമുള്ള താരത്തിന്റെ നഗ്‌നവീഡിയോ യു ട്യൂബിൽ വൈറൽ ആകുന്നു എന്നും അവരെ പെൺവാണിഭ കേസിൽ അറസ്റ്റ് ചെയ്തു എന്നുള്ള വ്യാജ വാർത്തകൾ .പക്ഷെ അത് സുകന്യയുടെ ഫേസ്കട്ടുള്ള ബംഗാളി നടി സുകന്യ ചാറ്റർജി ആയിരുന്നു .എന്നാൽ താരം അതിനെതിരെ പ്രതികരിക്കുകയും അപവാദം പ്രവചരിപ്പിച്ചവർക്കു എതിരെ നിയമനടപടിക്ക് ഒരുങ്ങുകയും ചെയ്തിരുന്നു  .ഇപ്പോളും സിനിമകളിൽ സജീവമായ സുകന്യ ഇതുവരെയും പുനർ വിവാഹം ചെയ്തിട്ടുമില്ല .