Connect with us

Hi, what are you looking for?

സിനിമ വാർത്തകൾ

ഇന്‍സ്റ്റഗ്രാമില്‍ ഏറ്റവും വരുമാനമുള്ള നടി ; ഒരു പോസ്റ്റിന് 3 കോടി 

സോഷ്യല്‍ മീഡിയ വലിയൊരു ലോകം തന്നെയാണ്. വിനോദോപാധിയും വിവര ശേഖരണവും മാത്രമല്ല സോഷ്യല്‍ മീഡിയയിൽ നിന്ന് വരുമാനവും കിട്ടും. ലോകത്താകമാനമുള്ള  സെലിബ്രിറ്റികള്‍ ഇത്തരത്തില്‍ സമ്പാദിക്കുന്നുമുണ്ട്. ഇന്ത്യന്‍ സെലിബ്രിറ്റികളും ഇക്കാര്യത്തില്‍ ഒട്ടും പിന്നിലല്ല. സിനിമാ ലോകത്തുള്ളവര്‍ സിനിമാ വിശേഷങ്ങള്‍ പങ്കുവെക്കാന്‍ മാത്രമല്ല, പരസ്യങ്ങള്‍ക്ക് കൂടി പ്ലാറ്റ്ഫോം ഉപയോഗപ്പെടുത്താറുമുണ്ട്. അതിലൂടെ ഉയർന്ന വരുമാനം തന്നെ പലരെയും തേടിയെത്താറുമുണ്ട്. അതേസമയം ഇന്ത്യന്‍ താരങ്ങളില്‍ ഏറ്റവും കൂടുതല്‍ ഇന്‍സ്റ്റഗ്രാമിലൂടെ സമ്പാദിക്കുന്നത് ഇപ്പോഴത്തെ ഏറ്റവും ടോപ് താരങ്ങളായ ഷാരൂഖ് ഖാനോ, ദീപിക പദുക്കോണോ, അതുപോലെ ആലിയ ഭട്ടോ, കത്രീന കൈഫോ അല്ല ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന നടി. പ്രിയങ്ക ചോപ്രയാണ് ആ നടി. ഒരു ഇന്‍സ്റ്റഗ്രാം പോസ്റ്റിനായി മൂന്ന് കോടി രൂപയാണ് ഇവര്‍ വാങ്ങുന്നത്. മൂന്ന് കോടി രൂപ ഇന്‍സ്റ്റഗ്രാമിലെ ഓരോ പോസ്റ്റിനും ഇവർ നേടുന്നുണ്ട്. ബോളിവുഡില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നതല്ല പ്രിയങ്ക ചോപ്രയുടെ ആരാധക വൃന്ദം. തൻ്റെ ഹോളിവുഡ് സാന്നിധ്യവും പ്രിയങ്കയെ വരുമാനത്തിന്റെ കാര്യത്തിൽ മുന്നില്‍ നില്‍ക്കാന്‍ സഹായിച്ചിട്ടുണ്ട്. പ്രിയങ്കയ്ക്ക് ഇന്‍സ്റ്റഗ്രാമില്‍ 89.4 മില്യണ്‍ ഫോളോവര്‍മാരാണ് ഉള്ളത്. ആരാധകരുടെ ഈ പിന്തുണയി  ലൂടെയാണ് നടിക്ക് വന്‍ വരുമാനം ലഭിക്കുന്നത്. രണ്ടാം സ്ഥാനത്തുള്ളത് കരീന കപൂറാണ്. 10.9 മില്യണ്‍ ഫോളോവേഴ്‌സ് നടിക്കുണ്ട്. ഒരു കോടി മുതല്‍ രണ്ട് കോടി വരെയാണ് നടിക്ക് ഇന്‍സ്റ്റഗ്രാമിലൂടെ വരുമാനമായി ലഭിക്കുന്നത്.

Advertisement. Scroll to continue reading.

ദീപിക പദുക്കോണാണ് മൂന്നാം സ്ഥാനത്തുള്ളത്. 76.1 മില്യണാണ് നടിക്ക് ഇന്‍സ്റ്റഗ്രാമില്‍ ഫോളോവേഴ്‌സായി ഉള്ളത്. ഒന്നര കോടിയാണ് ഇന്‍സ്റ്റഗ്രാമില്‍ നിന്ന് ദീപികയ്ക്ക് വരുമാനമായി ലഭിക്കുന്നത്. അതേസമയം നാലാം സ്ഥാനത്തുള്ള താരതമ്യേന യുവ നടിയാണ്. ശ്രദ്ധ കപൂറാണ് ആ നടി. 83.2 മില്യണ്‍ ഫോളോവേഴ്‌സ് നടിക്കുണ്ട്. പ്രിയങ്ക കഴിഞ്ഞാല്‍ ഏറ്റവും ഫോളോവേഴ്‌സുള്ളതും ശ്രദ്ധയ്ക്കാണ്. 1.18 കോടിയാണ് ഒരു ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ നിന്ന് നടി സ്വന്തമാക്കുന്നത്. ബോളിവുഡിന്റെ സ്വന്തം കില്ലാഡി അക്ഷയ് കുമാറിന് 66.1 മില്യണ്‍ ഫോളോവേഴ്‌സുണ്ട് ഇന്‍സ്റ്റഗ്രാമില്‍. ഒരു പോസ്റ്റിന് 1.02 കോടിയാണ് നടന് ലഭിക്കുന്നത്.അതേസമയം ബോളിവുഡിലെ ഏറ്റവും വലിയ സൂപ്പര്‍ താരങ്ങളിലൊരാളായ ഷാരൂഖ് ഖാന്‍ ആറാം സ്ഥാനത്താണ്. 42.1 മില്യണാണ് ഷാരൂഖിനുള്ള ഫോളോവേഴ്‌സ്. 80 ലക്ഷം മുതല്‍ ഒരു കോടി വരെയാണ് ഷാരൂഖിന്റെ വരുമാനം. ഏഴാം സ്ഥാനത്തുള്ളത് യുവനടിയായ ആലിയ ഭട്ടാണ്. ഇന്‍സ്റ്റഗ്രാമില്‍ 80 മില്യണ്‍ ഫോളോവേഴ്‌സ് കഴിഞ്ഞ ദിവസമാണ് ആലിയ പിന്നിട്ടത്. ഇക്കാര്യത്തില്‍ ആരാധകര്‍ക്ക് നന്ദി പറഞ്ഞ് ആലിയ ഇന്‍സ്റ്റഗ്രാം സ്റ്റോറിയും ചെയ്തിട്ടുണ്ട്. ഒരു കോടിയാണ് നടി ഇന്‍സ്റ്റഗ്രാമിലെ ഓരോ പോസ്റ്റിനുമായി നേടുന്നത്. എട്ടാം സ്ഥാനത്ത് കത്രീന കൈഫനാണ്. 76.6 മില്യണാണ് നടിക്കുള്ള ഫോളോവേഴ്‌സ്. ഒരു കോടിയാണ് വരുമാനം. പത്താം സ്ഥാനത്ത് അനുഷ്‌ക ശര്‍മയാണ്. 64.8 മില്യണാണ് നടിക്കുള്ള ഫോളോവേഴ്‌സ്. 95 ലക്ഷം വരുമാനമായി നടിക്ക് ലഭിക്കുന്നുണ്ട്.

Advertisement. Scroll to continue reading.

You May Also Like

സിനിമ വാർത്തകൾ

എക്കാലവും വളരെയധികം ശ്രദ്ധ നേടുന്നവയാണ് താര വിവാഹങ്ങള്‍.ബോളിവുഡില്‍ അടുത്തിടെ നടന്ന താര വിവാഹങ്ങളെല്ലാം ആരാധകര്‍ക്കിടയില്‍ വളരെയധികം ചര്‍ച്ച ചെയ്യപ്പെട്ടവയാണ്. ആര്‍ഭാടത്തിന്റെ കാര്യത്തില്‍ ഒന്നിനൊന്ന് കിടപിടിക്കുന്നതായി മാറാറുണ്ട് ഓരോ വിവാഹങ്ങളും.വിവാഹ വേദിക്കും വസ്ത്രത്തിനും ആഭരണങ്ങള്‍ക്കുമായി...

സിനിമ വാർത്തകൾ

പേര് മാറ്റിയാല്‍ താൻ ഈ സിനിമ ചെയ്യില്ലെന്നാണ് ദീപിക പറഞ്ഞത്. ഇതോടെ സഞ്ജയ് ലീല ബൻസാലി പ്രതിസന്ധിയിലായി, എന്നാല്‍ അതിനിടെ രണ്‍വീര്‍ പ്രോജക്റ്റിലേക്ക് മടങ്ങിയെത്തി. കഴിഞ്ഞ 15 വര്‍ഷത്തിലധികമായി ബോളിവുഡിലെ നിറസാന്നിധ്യമാണ് ദീപിക...

സിനിമ വാർത്തകൾ

ബോളിവുഡ് താരങ്ങൾ ദീപിക പദുകോണും ഭർത്താവ് രൺവറിനും നിരവധി ആരാധകർ ഉള്ളതാണ് ഇരുവരെയും അറിയാത്തവർ ചുരുക്കം മാത്ര. എന്നാൽ  ഇരുവരും ഒരുമിച്ചെത്തുന്ന വേദികൾ എല്ലാം തന്നെ പ്രേക്ഷകർ വലിയ താല്പര്യത്തോടെയാണ് ഏറ്റെടുക്കാറുള്ളത്.എന്നാൽ  ഏറെനാളത്തെ...

സിനിമ വാർത്തകൾ

ബോളിവുഡിൽ കത്തികയറിയ ഒരു പ്രണയം ആയിരുന്നു രൺബീറിന്റെയും, കത്രീന കൈഫിന്റെയും. ഇരുവരും തമ്മിൽ വിവാഹം കഴിക്കും എന്ന രീതിയിലുള്ള വാർത്തകൾ പോലും പുറത്തുവന്നിരുന്നു. എന്നാൽ ആരാധകരെ അമ്പരിപ്പിച്ചു കൊണ്ട് ഇരുവരും ആ ബന്ധം...

Advertisement