Connect with us

Hi, what are you looking for?

കേരള വാർത്തകൾ

കേരളം മുങ്ങുന്നു ;അടുത്ത 6 മണിക്കൂറിൽ ഇടിയോടു കൂടിയ   മഴക്കും  ശക്തമായ കാറ്റിനും സാധ്യത

സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു .വെള്ളിയാഴ്ച തുടങ്ങിയ മഴ ഇനിയും നിർത്താതെ പെയ്തുകൊണ്ടിരിക്കുകയാണ്.വരുന്ന   മണിക്കൂറുകളിൽ  കേരളത്തിൽ തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ  കോട്ടയം എറണാകുളം തുടങ്ങി 6 ജില്ലകളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ  ഇടിയോടു കൂടിയ  മഴക്കും മണിക്കൂറിൽ 40  കി മി വേഗത്തിൽ വീശിയടിക്കാവുന്ന കാറ്റിനും   സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

കഴിഞ്ഞ ദിവസങ്ങളിൽ കനത്ത മഴ ലഭിച്ച പ്രദേശങ്ങളിൽ മഴ തുടരുന്ന സാഹചര്യത്തിൽ താഴ്ന്ന പ്രദേശങ്ങൾ, നദീതീരങ്ങൾ, ഉരുൾപൊട്ടൽ മണ്ണിടിച്ചിൽ സാധ്യതയുള്ള മലയോര പ്രദേശങ്ങൾ തുടങ്ങിയ ഇടങ്ങളിലുള്ളവർ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചിട്ടുണ്ട്.  എന്നാൽ, മലപ്പുറം . കോഴിക്കോട് നഗരത്തിൽ മഴയില്ല , റൂറലിലും ഇതുവരെ കാര്യമായ മഴയില്ല. ഇടുക്കിയിൽ മഴ തുടങ്ങിയിട്ടില്ല.

Advertisement. Scroll to continue reading.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിൽ  കനത്ത മഴ ഇപ്പോളും  തുടരുകയാണ്.തിരുവനന്തപുരം നഗരത്തിൽ പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടു .പമ്പ കക്കി ഡാമുകളിൽ ജലനിരപ്പ് ഉയർന്നു .തെന്മല പരപ്പാര്‍ അണക്കെട്ടിന്റെ മൂന്ന് ഷട്ടറുകള്‍ 50 സെന്റിമീറ്റര്‍ ഉയര്‍ത്തിയിട്ടുണ്ട്താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി .  കാറ്റിനും ഇടിമിന്നലിനും സാധ്യത ഉണ്ട്.

Advertisement. Scroll to continue reading.

അറേബ്യൻ സമുദ്രത്തിലും ബംഗാൾ ഉൾക്കടലിലും രൂപമെടുത്ത ന്യൂനമർദങ്ങളാണ് മഴകനക്കാൻ ഇടയാക്കിയത്. . മഴയ്ക്കും ഒപ്പം ലക്ഷദ്വീപ് തീരങ്ങളിൽ 60 കീ.മി വരെ വേഗതയിൽ ശക്തമായ കാറ്റിനും സാദ്ധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. ഇതേ തുടർന്ന് തീരമേഖലകളിൽ താമസിക്കുന്നവർക്ക് ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിക്കുകയും മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തിയിട്ടുമുണ്ട്.  നാളെയോടെ മഴയുടെ ശക്തി കുറഞ്ഞേക്കും എന്നാണ് റിപ്പോർട് .

Advertisement. Scroll to continue reading.

You May Also Like

സോഷ്യൽ മീഡിയ

പോലീസ് പല കേസുകളുംതെളിയിക്കുന്നതിനായി രേഖാചിത്രങ്ങൾ തയാറാക്കാറുണ്ട്. പലപ്പോഴും പോലീസിന്റെ രേഖാ ചിത്രങ്ങൾ യഥാർത്ഥ പ്രതിയുടേത് പോലെ ആകണമെന്നില്ല. കാരണ പ്രതിയെ കണ്ട ആരുടെയെങ്കിലുമൊക്കെ വിവരണത്തിന്റെ അടിസ്ഥാനത്തിൽ ആയിരിക്കുമല്ലോ രേഖാ ചിത്രം തയാറാക്കുന്നത്. എലത്തൂർ...

കേരള വാർത്തകൾ

സംസ്ഥാനത്ത് എങ്ങും എ ഐ ക്യാമറകൾ പ്രവർത്തനം ആരംഭിച്ചു കഴിഞ്ഞു . എങ്കിലും എ ഐ ക്യാമറകളെ ചുറ്റിപ്പറ്റിയുള്ള നിഗൂഢതകൾ ഇന്നും ബാക്കിയാണ് . എ ഐ ക്യാമറയുടെ നിര്മാണചെലവുകളും ഇതിന്റെ സ്വകാര്യ...

കേരള വാർത്തകൾ

കഴിഞ്ഞ ദിവസത്തെ പ്ലസ് ടു പരീക്ഷയുടെ ഇംഗ്ലീഷ്  ചോദ്യ പേപ്പറിനെക്കുറിച്ചു വ്യാപക പ്രതിഷേധം . വി എച് എസ് ഇ രണ്ടാം വർഷ  ചോദ്യ ബാങ്കിൽ നിന്നും അതേപടി പകർത്തി  എടുത്ത 13...

കേരള വാർത്തകൾ

കഴിഞ്ഞ ദിവസം പോലീസിന്റെ വാഹന പരിശോധനയ്ക്ക്  ഇടയിൽകസ്റ്റഡിയിൽ എടുത്ത യുവാവ് മരിച്ച സംഭവത്തിൽ  തൃപ്പുണിത്തുറ ഹിൽ പാലസ് പോളിടെ സ്റ്റേഷന് മുന്നിൽ വൻ പ്രധിഷേധ സമരം ആണ് നടന്നത്  . തൃപ്പുണിത്തുറ ഇരുമ്പന...

Advertisement