മലയാളിപ്രേക്ഷകരെ നിരവധി സിനിമകളിലൂടെ ചിരിപ്പിക്കുകയും, ചിന്തിപ്പിയക്കുകയും ചെയ്ത് നടൻ ആണ് ശ്രീനിവാസൻ. ഏറെ നാളുകൾക്കു ശേഷം തന്റെ ആരോഗ്യ നിലയിൽ പൂർണ്ണ തൃപതനായതിനു ശേഷം ഇപ്പോൾ അദ്ദേഹം വീണ്ടും സിനിമയിൽ സജ്ജീവമാകാൻ പോകുന്ന വാർത്ത പ്രേക്ഷകരെ ഒരു പാട് സന്തോഷിപ്പിച്ചിരുന്നു. എന്നാൽ തന്റെ ഈ ആരോഗ്യ നിലയിൽ മാറ്റം ഉണ്ടാകാൻ കാരണം തന്റെ ജീവിത പങ്കാളി ആണെന്ന് താരം പറയുന്നു. തന്റെ ഭാര്യയുടെ മരുന്നും, മന്ത്രവും തന്നെയാണ് താൻ ഇന്ന് ഇങ്ങനെ ഇരിക്കാൻ കാരണമെന്നു ശ്രീനിവാസൻ പറയുന്നു.

എന്റെ ആരോഗ്യം തിരിച്ചു കിട്ടാനായി അവൾ എല്ലാ ദിവസവും അമ്പലത്തിൽ പോയി പ്രാർത്ഥിക്കും, എന്റെ ആരോഗ്യം തിരിച്ചു കിട്ടുമോ എന്ന് എനിക്ക് തന്നെ സംശയം ആയിരുന്നു എന്നാൽ ആ സംശയം എനിക്കില്ല കാരണം അത്രമാത്രം എന്റെ ഭാര്യ എനിക്കുവേണ്ടി ഈശ്വരന്റെ മുന്നിൽ പ്രാർത്ഥിച്ചു, അമ്മയാണ് തന്റെ അച്ഛൻ ഇന്ന് ഇങ്ങനെ  ആരോഗ്യവാനാകാൻ കാരണം എന്ന് വിനീത് ശ്രീനിവാസൻ ഒരു അഭിമുഖ്ത്തിൽ പറഞ്ഞിരുന്നു.

എന്റെ അമ്മക്ക് നല്ല വിശ്വാസം ആയിരുന്നു അച്ഛൻ ഇനിയും പൂർണ്ണ ആരോഗ്യവാനായി തിരിച്ചു വരുമെന്ന് അതിനായി അമ്മ നിത്യവും പ്രാർത്ഥിക്കുമായിരുന്നു വിനീത് പറയുന്നു. താൻ അസുഖ ബാധിതനായ ഐ സി  യു വിൽ കിടന്ന് സമയത്തും തനിക്കു വലിയ ടെൻഷൻ ഉണ്ടായില്ല എന്ന് ശ്രീനിവാസൻറെ ഭാര്യ വിമല പറഞ്ഞിരുന്നു. കാരണം അത്രമാത്രം താൻ അദ്ദേഹത്തിന്റെ ആയുസിനും, ആരോഗ്യവാനാനകനും പ്രാർത്ഥിച്ചിരുന്നു എന്ന് വിമലയും പറയുന്നു.