സിനിമ മേഖലയിൽ വളരെ ചർച്ച ആയ ഒരു വിവാഹം ആയിരുന്നു മണിയൻ പിള്ള രാജുവിന്റെ മകനും, നടനുമായ നിരഞ്ജിന്റെ വിവാഹം,  വധു ഒരു തമ്പുരാട്ടി കുട്ടി ആണെന്നുള്ള വാർത്ത ആയിരുന്നു കൂടുതലും പ്രചരിച്ചിരുന്നത്. എന്നാൽ ഇപ്പോൾ ഈ വാർത്തയോട് പ്രതികരിച്ചെത്തിയിരിക്കുകയാണ് വധുവായനിരഞ്ജന. മീഡിയിൽ ഞാൻ തമ്പുരാട്ടി കുട്ടി ആണെന്നുള്ള തലക്കെട്ട് വന്നതോട് കൂടി  തനിക്കു ഒരുപാടു ബുദ്ധിമുട്ടുകൾ ഉണ്ടായി ഇപ്പോൾ അതിനെ കുറിച്ച് നിരഞ്ജന യും, നിരനജ് വെളിപ്പെടുത്തിയിരിക്കുകയാണ്.

താൻ കൊട്ടാരത്തിലെ തമ്പുരാട്ടി കുട്ടി ഒന്നുമല്ല, സാധാരണ ഫാമിലിയിലാണ് ജനിച്ചത്, ഞങ്ങൾ സ്കൂൾ കാലഘട്ടം മുതൽ ഞങ്ങൾ കളിക്കൂട്ടുകാർ ആയിരുന്നു, എന്റെ അമ്മയുടെ തറവാട് മ്യൂസിയം ആക്കി മാറ്റിയിരുന്നു, അതിന് അവർ നൽകിയ ടാഗ് ആണ് പാലിയം പാലസ് എന്ന്. എന്നാൽ യഥാർത്ഥത്തിൽ പാലിയം പാലസ് അല്ല, പാലിയം നാലുകെട്ട് എന്നാണ് നിരഞ്ജന പറയുന്നു.

അതിനാണ് മീഡിയ എന്നെ തമ്പുരാട്ടി കുട്ടി ആക്കിയത്, അമ്മയാണ് പാലിയത്‌ കുടുംബക്കാരി അല്ലാതെ അച്ഛൻ അല്ല അതിനെ മീഡിയിൽ വന്നത് അച്ഛൻ ആണെന്നാണ്. അതും എന്റെ അച്ഛന്റെ പേര് വരെ മാറ്റിയിരുന്നു . അതിനു അച്ഛന് വല്ലാതെ വിഷമം വന്നിരുന്നു, എന്റെ കുലം  തന്നെ മാറിയെന്നു അച്ഛൻ പറയുമായിരുന്നു, കല്യാണം വളരെ ഇന്റിമേറ്റ് ആയിട്ടുള്ള ആൾക്കാരെ വെച്ചാണ് നടത്തിയത് പിറ്റേദിവസം വരാനുള്ള ബുദ്ധിമുട്ട് കൊണ്ടാണ് മമ്മൂട്ടി അങ്കിളും ജയറാമേട്ടനും അന്ന് ആ ചടങ്ങിൽ പങ്കെടുക്കാൻ വന്നത്. മീഡിയ വിവാഹം പകർത്താൻ വരുമെന്ന് ഒട്ടും വിചാരിച്ചിരുന്നില്ല. ബാക്കി വന്നതെങ്ങനെയാണെന്ന് അറിയില്ല. എന്തായാലൂം പിന്നീട് മീഡിയിൽ വന്ന വാർത്ത മാറ്റാൻ ഞങ്ങൾ ശ്രെമിച്ചതുമില്ല നിരഞ്ജു൦ നിരഞ്ജനയും പറഞ്ഞു.