ഇപ്പോൾ നടക്കുന്ന നോമ്പ് കാരണം ആഹാരം ഒന്നും കിട്ടാനില്ലെന്നു പരാമർശത്തെ തുടർന്ന് ആണ് സംവിധായകൻ ഒമർലുലുവിന് നേരെയുള്ള സൈബർ ആക്രമണം ശക്തമായത്. എന്നാൽ ഇപോൾ ഇതിനെതിരെ പ്രതികരിച്ചുകൊണ്ട് ഒമർ ലുലു രംഗത്തു എത്തിയത്. താൻ നോമ്പെടുക്കരുത് എന്ന് പറഞ്ഞിട്ടില്ല, ഹോട്ടലുകൾ അടച്ചിടണം എന്ന് മാത്രമേ പറഞ്ഞിട്ടുള്ളു എന്നും വ്യക്തമാക്കി സംവിധയകാൻ. താൻ പിറന്ന നാടിനു വേണ്ടി സംസാരിച്ചപ്പോൾ വർഗീയ വാദി ആയെന്നും സംവിധയകാൻ തന്റെ ഫേസ്ബുക്കിൽ പോസ്റ്റിൽ പറഞ്ഞു.


ഞാൻ പിറന്ന നാടിനു വേണ്ടി സംസാരിച്ചപ്പോൾ ഞാൻ തികഞ്ഞ ഒരു വർഗ്ഗിയവാദിയായി മാറി. ഞാൻ നോമ്പ് എടുക്കരുതെന്നു പറഞ്ഞോ നിങ്ങളോടു അഥവാ നോമ്പ് എടുത്താലും ഹോട്ടലുകൾ അടച്ചിടണം എന്ന് മാത്രമേ പറഞ്ഞിട്ടുള്ളു. നോമ്പ് എടുത്തുകൊണ്ടു ഹോട്ടലുകൾ തുറന്നു ചിരിച്ചുകൊണ്ട് ഭക്ഷണം എല്ലവർക്കും വിളമ്പി കൊടുത്തു ശീലിക്കൂ..


ഹോട്ടലുകളിൽ ഇഷ്ട്ട ഭക്ഷണം ആർക്കും ഇപ്പോൾ കിട്ടുകയില്ലാ എന്നും ഒമർ ലുലു തന്റെ ഫേസ്ബുക് പേജിൽ നേരത്തെ കുറിച്ചിരുന്നു. ഈ നോമ്പ് സമയത്തു ഹോട്ടലുകൾ രാത്രി ഏഴുമണി വരെ അടച്ചിടും അവർ തന്റെ ഹോട്ടലുകളുടെ പുറത്തു തങ്ങൾ മുസില്യം സഹോദരങ്ങൾക്കു വേണ്ടി യാണ് ഭക്ഷണം നല്കുന്നതുമെന്നു ഒരു ബോർഡ് വെക്കൂ എന്ന് സംവിധയാകൻ ഒമർ ലുലു കൂട്ടിച്ചേർത്തു. ഇതിനെതുടർന്ന് തനിക്കു നേരെ ശ്കതമായ സൈബർ അക്രമണ൦ ആണ് നേരിടേണ്ടി വന്നത്.