മലയാളി പ്രേക്ഷരുടെ പ്രിയപ്പെട്ട നടൻ ആണ് ഹരിശ്രീ അശോകൻ. മലയാളികൾക്ക് ആ നടനെ ഇഷ്ടപെടുന്നതുപോലെ തന്നെ അദ്ദേഹത്തിന്റെ കുടുമ്ബത്തെ വളരെയധികം ഇഷ്ട്ടമാണ്. മലയാള സിനിമക്ക് തന്നെ നിരവധി സംഭവനകൾ നൽകിയ ഒരു മികച്ച കലാകാരൻ കൂടി ആണ് അദ്ദേഹം. ശ്രീകുട്ടി, അർജുൻ അശോകൻ എന്നീ രണ്ട് മക്കളുണ്ട്. അദ്ദേഹത്തിന്റെ മകനായ അർജുൻ അശോകൻ ഇപ്പോൾ വളരെ തിരക്കുള്ള മുൻ നിര നായകനാണ്.ഇപ്പോൾ താരം തന്റെ കുടുമ്ബത്തെ കുറിച്ചും തന്റെ മകൻ പറഞ്ഞ വാക്കുകളെ കുറിച്ചും പറഞ്ഞ കാര്യങ്ങൾ ആണ് ഏറെ ശ്രെദ്ധ നേടുന്നത്.

നടന്റെ വാക്കുകൾ ഇങ്ങനെ …ഞാന്‍ വളര്‍ന്നു വന്ന സാഹചര്യങ്ങളും ബുദ്ധിമുട്ടുകളും ജീവിതത്തിലെ കഷ്ടപാടുകളൂം എല്ലാം അറിയിച്ചും പറഞ്ഞുകൊടുത്തുമാണ് മക്കളെ വളർത്തിയത്. അർജുന്റെ കുട്ടിക്കാലത്ത് ഉണ്ടായ ഒരു സംഭവം പറയാം. ഞങ്ങള്‍ എറണാകുളത്ത് ഒരു ഫ്‌ളാറ്റിലാണ് താമസിക്കുന്നത്. അര്‍ജുന്‍ എന്നോട് പറഞ്ഞു, കൂട്ടുകാര്‍ക്കൊക്കെ സൈക്കിള്‍ ഉണ്ട്, ഞാന്‍ പറഞ്ഞു നിനക്കും ഒരു സൈക്കിള്‍ വാങ്ങാം. ഞാന്‍ ഒരു സൈക്കിള്‍ വാങ്ങി കൊടുത്തു. എന്നാൽ കുറച്ചു ദിവസം കഴിഞ്ഞു വാങ്ങിച്ചു കൊടുത്ത സൈക്കിൾ കാണുന്നില്ല.

സൈക്കിൾ യെന്തിയെ എന്ന് ഞാൻ അവനോടു ചോദിച്ചു. അവൻ പറഞ്ഞു എന്റെ സൈക്കിൾ ഒരു കൂട്ടുകാരനെ കൊടുത്തു. രാവിലെ പത്രം ഇടാന്‍ പോയാണ് ആ കൂട്ടുകാരന്‍ അവന്റെ കുടുംബത്തെ നോക്കുന്നത്. അതിന് ശേഷമാണ് അവന്‍ സ്‌കൂളില്‍ വരുന്നത്. സൈക്കിള്‍ വാങ്ങാന്‍ നിവൃത്തിയില്ല. സൈക്കില്‍ ഇല്ലെങ്കില്‍ ജീവിതം വഴിമുട്ടും ഞാൻ തടസം പറയുമോ എന്ന് പേടിച്ചാണ് ഈ കാര്യം അവൻ എന്നോട് പറയാതിരുന്നത് എന്നും പറഞ്ഞു.സത്യത്തിൽ ആ വാക്കുകൾ കേട്ടപ്പോൾ എന്റെ കണ്ണ് നിറഞ്ഞു പോയി. മോനെ കുറിച്ചോർത്ത് എനിക്ക് അഭിമാനം തോന്നുന്നു. അതുപോലെ തന്നെ മരുമകനും ,മകൾക്കും ഗൾഫിൽ മുപ്പതുകോടിയുടെ ലോട്ടറി അടിച്ചു.ഞാന്‍ പറഞ്ഞു അതില്‍ ഒരു കോടി രൂപ ബുദ്ധിമുട്ടുള്ളവര്‍ക്ക് കൊടുത്താല്‍ നന്നായിരിക്കുമെന്ന്. ഞങ്ങളുടെ കുടുംബത്തില്‍ തന്നെ ദുരിതം അനുഭവിക്കുന്ന ഒരുപാട് ധാരാളം പേരുണ്ട് സഹായിക്കേണ്ടതായി. അവർ അത് ചെയ്യും മകൾക്കും വലിയ മനസാണ് എന്നും ഹരിശ്രീ അശോകന്‍പറയുന്നു.