Connect with us

Hi, what are you looking for?

സിനിമ വാർത്തകൾ

‘ആദ്യം താടി വടിക്കാന്‍ കാശില്ലായിരുന്നു ഇപ്പോൾ  അതുവിറ്റ് കാശാക്കുന്നു’ ; വെളിപ്പെടുത്തി നടൻ 

മലയാളത്തിലെ മികച്ച അഭിനേതാക്കളിൽ ഒരാളാണ് ഹരിശ്രീ അശോകൻ. എല്ലാ സിനിമകളും  താടിയും മീശയും വെച്ചിട്ടുള്ള കഥാപാത്രങ്ങളായിരുന്നു താരത്തിന്റേത്. താടി കൊണ്ട് കാശുണ്ടാക്കിയ നടനാരാണെന്ന് ചോദിച്ചാല്‍ ഹരിശ്രീ അശോകന്റെ പേര്  തന്നെ പറയാം. ഇത്രയും വര്‍ഷമായിട്ടും അതിലൊന്നും മാറ്റമില്ലാതെ തുടരുകയാണെന്ന് പറയുകയാണ് നടനിപ്പോൾ. സിനിമയ്ക്ക് വേണ്ടി താടി വെച്ചതല്ല, എന്നിരുന്നാലും സിനിമയില്‍ അത് വലിയ ഉപകാരമായെന്നാണ് മാതൃഭൂമിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ഹരിശ്രീ അശോകന്‍ പറയുന്നത്. താനെന്ന് താടി വടിക്കുന്നോ അന്നേ രക്ഷപ്പെടുകയുള്ളുവെന്നാണ് മമ്മൂട്ടി പറഞ്ഞിട്ടുള്ളത്. തന്റെ ട്രേഡ്മാര്‍ക്കാണ് താടി. ആദ്യമൊക്കെ താടി വടിക്കാന്‍ കാശില്ലായിരുന്നെങ്കില്‍ പിന്നെ അതുവിറ്റ് കാശാക്കാന്‍ തുടങ്ങി എന്നും താരം പറയുന്നു. താടി വടിച്ച് കഴിഞ്ഞാല്‍ എങ്ങനെയായിരിക്കുമെന്ന് തന്റെ വീട്ടിലുള്ളവര്‍ക്ക് പോലും അറിയാന്‍ പറ്റില്ല. ആ വിധത്തില്‍ ഉള്‍കൊണ്ട് പോയതാണെന്നാണ് നടന്‍ അഭിമുഖത്തിലൂടെ പറയുന്നത്. പത്താം ക്ലാസ് കഴിഞ്ഞപ്പോഴാണ് തനിക്ക് താടി വെക്കാനൊരു ആഗ്രഹം തോന്നിയതെന്നാണ് ഹരിശ്രീ അശോകന്‍ പറയുന്നത്. ചേട്ടന്മാരൊക്കെ താടി വെച്ചത് കണ്ടിട്ടാണ് അങ്ങനെയൊരു ആഗ്രഹം വന്നത്. പിന്നെ അക്കാലത്ത് എപ്പോഴും വടിച്ച് കളയാനുള്ള കാശൊന്നുമില്ല. പിന്നീട് അഭിനയിച്ച് തുടങ്ങിയപ്പോള്‍ താടിവെച്ച അശോകനായി മാറിയെന്നാണ് താരം പറയുന്നത്.

ജഗതി ചേട്ടനൊക്കെ ഒരു സിനിമയില്‍ അഭിനയിക്കുമ്പോള്‍ കഥാപാത്രത്തിന് ചേരുന്ന വിഗ്ഗും മീശയുമൊക്കെ വെക്കും. പക്ഷേ എനിക്കൊന്നുമില്ല. പിച്ചക്കാരനായാലും പോലീസുകാരനായാലും ഈ താടി ഉണ്ടാവും. സത്യം പറഞ്ഞാല്‍ താടി വെച്ച് പോലീസും പെണ്‍വേഷവും ശ്രീകൃഷ്ണനാവാനുമൊക്കെ ലൈസന്‍സുള്ള നടന്‍ ഞാനാണ്. മീശമാധവന്‍ സിനിമയില്‍ താടിവെച്ച കൃഷ്ണനായി അഭിനയിച്ചതോടെ ഒത്തിരി ലോകത്തുള്ള ഒത്തിരി രാജ്യങ്ങളില്‍ പോകാനുള്ള അവസരം കിട്ടി. പലയിടങ്ങളില്‍ നിന്നും വന്നവരെല്ലാം ചേര്‍ന്ന് വിഷു ആഘോഷിക്കുമ്പോള്‍ അതിഥിയായി തന്നെ വിളിച്ചുവെന്നും താരം പറയുന്നു. താടി എനിക്ക് ഐഡിന്റിറ്റിയാണ്. ഒരു ട്രേഡ് മാര്‍ക്കറ്റ് അതാണെന്ന് പറയാം. താടി നിലനിര്‍ത്താന്‍ പല സിനിമകളുടെയും തിരക്കഥയില്‍ പോലും അതിനുള്ള ലൂപ്പ്‌ഹോള്‍ കണ്ടെത്തി. കുറേ കഴിഞ്ഞപ്പോള്‍ താടി വടിക്കാമെന്ന് ഞാന്‍ അങ്ങോട്ട് ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും താടിയുള്ള അശോകനെയാണ് ജനങ്ങള്‍ക്കിഷ്ടമെന്ന് പറഞ്ഞ് പല സംവിധായകരും തടഞ്ഞിട്ടുണ്ട്. സൂര്യന്‍ എന്ന സിനിമയില്‍ ഡാന്‍സ് മാസ്റ്ററുടെ വേഷം ചെയ്യാന്‍ മീശയും താടിയും കളഞ്ഞിരുന്നു. അവിടെ കുറേ നാട്ടുകാര്‍ ഷൂട്ടിങ്ങ് കാണാന്‍ വന്നിരുന്നു.

സെറ്റില്‍ ആരൊക്കെ അഭിനയിക്കുന്നുണ്ടെന്ന് അന്വേഷിച്ചപ്പോള്‍ ജയറാമും ഹരിശ്രീ അശോകനുമുണ്ടെന്ന് പറഞ്ഞു. ഇതോടെ അവര്‍ക്ക് എന്നെ കാണണമെന്നായി. അങ്ങനെ ഞാന്‍ വന്നു, എന്നെ കണ്ടതോടെ അവരെല്ലാം മുഖത്ത് നോക്കി നില്‍ക്കുകയാണ്. താടിയും മീശയുമില്ലാത്ത എന്നെക്കണ്ട് അവര്‍ക്ക് നിരാശയായി. അയ്യോ താടി വടിച്ചോ എന്നായി. കാരണം അവരുടെ മനസില്‍ ഞാനങ്ങനെയാണെന്ന് താരം പറയുന്നു. മകനും ഭാര്യക്കും വീട്ടിലെല്ലാവര്‍ക്കും തന്റെ താടി ഇഷ്ടമാണ്. താടിയുള്ള അശോകനെയാണ് അവര്‍ക്കിഷ്ടം. താടിയില്ലാത്ത തന്നെ അവര്‍ക്കാര്‍ക്കും അറിയില്ലെന്നും ഹരിശ്രീ അശോകന്‍ കൂട്ടിച്ചേര്‍ത്തു. താടി പോലെ മറ്റൊരു കാര്യം കൂടി തന്റെ കഥാപാത്രങ്ങള്‍ക്കുണ്ടെന്ന് നടന്‍ പറഞ്ഞു. എന്റെ മിക്കവാറും കഥാപാത്രങ്ങളുടെയെല്ലാം അവസാനം ‘ന്‍’ എന്ന അക്ഷരമുണ്ടാകും. അധികമാരും ഇക്കാര്യം ശ്രദ്ധിച്ചിട്ടില്ല. സുഗുണന്‍, രമണന്‍ തുടങ്ങി നിരവധി കഥാപാത്രങ്ങള്‍ അങ്ങനെയുണ്ടെന്നും നടന്‍ പറയുന്നു.

Advertisement. Scroll to continue reading.

You May Also Like

സിനിമ വാർത്തകൾ

മലയാളം സിനിമയിലെ നർമത്തിന്റെ രാജാവ് എന്ന് പറയുന്ന നടൻ ആയിരുന്നു ഹരിശ്രീ അശോകൻ. തന്റെ ആദ്യകാല ചിത്രങ്ങളിലെ  കോമഡികൾ പോലെ അല്ല ഇന്നുള്ള സിനിമകളിലെ കോമഡികൾ  താരം പറയുന്നു. താൻ ചെയ്യ്ത സിനിമകളിലെ...

സിനിമ വാർത്തകൾ

മലയാളസിനിമയിലെഹാസ്യ രാജക്കന്മാരിൽ ഒരാളാണ് ഹരിശ്രീ അശോകൻ. മിമിക്രി എന്ന കലയിലൂടെ ആണ് താരം സിനിമയിലേക്ക് എത്തിയത്. പാർവതി പരിണയം എന്ന സിനിമയിലൂടെ ആണ് ഹരിശ്രീ എന്ന നടന്റെ കരിയർ ആരംഭിച്ചത് തന്നെ. പിന്നീട്...

Advertisement