ഗുരുതരമായ കരള്‍ രോഗമാണ് ഹരീഷിന്റെ ജീവനെടുത്തത്. മുന്‍ രോഗ ലക്ഷണങ്ങള്‍ ഒന്നും തന്നെ ഹരീഷിനുണ്ടായിരുന്നില്ല.അതേസമയം രോഗം തിരിച്ചറിഞ്ഞ സമയം, കരള്‍ മാറ്റി വയ്ക്കുക മാത്രമായിരുന്നു രക്ഷ. അതിന് വേണ്ടി ഇരട്ടസഹോദരി സ്വന്തം കരള്‍ പകുത്തു നല്‍കാന്‍ തയാറായിരുന്നു.

ചെറിയ വയറുവേദനയെത്തുടര്‍ന്നാണ് ഹരീഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അടിയന്തിരമായി കരള്‍ മാറ്റ ശസ്ത്രക്രിയ നടത്തിയാല്‍ മാത്രമേ ഹരീഷിനെ രക്ഷിക്കാന്‍ കഴിയൂ എന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതി.

പത്തുലക്ഷത്തോളം തുക സമാഹരിക്കുകയും ബാക്കി തുക സമാഹരിക്കുന്നതിനിടയിലാണ് ചികിത്സയിലിരിക്കെ ഹരീഷ് യാത്രയായത്. ഒടുവില്‍ സഹോദരിയുടെ കനിവിന് കാത്തുനില്‍ക്കാതെയാണ് പരിശ്രമങ്ങള്‍ എല്ലാം വിഫലമാക്കിയാണ് ഹരീഷ് യാത്രയായത്.