Connect with us

Hi, what are you looking for?

സോഷ്യൽ മീഡിയ

ഹരിപ്പാട് മാർജിൻ ഫ്രീ മാർക്കറ്റിലെ പെണ്ണുങ്ങളുടെ തട്ടിപ്പ് തട്ടിയത് 8 ലക്ഷത്തിന്റെ സാധനങ്ങൾ

കടയിലെത്തി സാധനം വാങ്ങും പിന്നീട് ബില്‍ കംപ്യൂട്ടറില്‍ നിന്ന് ഡിലീറ്റ് ചെയ്യും ഇതായിരുന്നു പതിവ്. ഇങ്ങനെ തട്ടിയത് എട്ട് ലക്ഷം രൂപയുടെ സാധനങ്ങള്‍ ആണ്. കടകളിലെ തട്ടിപ്പ് പുതുമയുള്ള വാർത്ത അല്ല. അത്തരത്തിലുള്ള വ്യത്യസ്തമായ ഒരു തട്ടിപ്പാണ് ഹരിപ്പാട് ഒരു മാർജിൻ ഫ്രീ മാർക്കറ്റിൽ നടന്നിരിക്കുന്നത്. ഹരിപ്പാട്ടെ മയൂരാ മാര്‍ജിൻ ഫ്രീ മാര്‍ക്കറ്റില്‍ നിന്ന് എട്ട് ലക്ഷം രൂപയുടെ തട്ടിപ്പു നടത്തിയ വാർത്തകളാണ് ഇപ്പോൾ പുറത്തു വരുന്നത്. കടയിലെത്തി സാധനം വാങ്ങും പിന്നീട് ബില്‍ കംപ്യൂട്ടറില്‍ നിന്ന് ഡിലീറ്റ് ചെയ്യും ഇതായിരുന്നു പതിവ്. ഇങ്ങനെ തട്ടിയത് എട്ട് ലക്ഷം രൂപയുടെ സാധനങ്ങള്‍ ആണ്. മാര്‍ജിൻ ഫ്രീ മാര്‍ക്കറ്റിലെ ജീവനക്കാര്‍ ഉള്‍പ്പടെ മൂന്നു സ്ത്രീകള്‍ ഇപ്പോൾ ഈ തട്ടിപ്പു സംഭവത്തിൽ അറസ്റ്റിലായിരിക്കുകയാണ്. ഹരിപ്പാട്ടെ മയൂരാ മാര്‍ജിൻ ഫ്രീ മാര്‍ക്കറ്റില്‍ നിന്ന് എട്ട് ലക്ഷം രൂപയുടെ തട്ടിപ്പാണ് ഇത്തരത്തിൽ നടത്തിയിരിക്കുന്നത്. കടയിലെത്തി സാധനം വാങ്ങിയ ശേഷം ജീവനക്കാരുടെ സഹായത്തോടെ പണം നല്‍കാതെ മുങ്ങുന്നതായിരുന്നു പതിവ്.

Advertisement. Scroll to continue reading.

കടയിലെ ക്യാഷ് കൗണ്ടറില്‍ ജോലി ചെയ്തിരുന്ന ജീവനക്കാരിയായ വെട്ടുവേനി തിരുവാതിരയില്‍ 36 വയസ്സുകാരി പ്രഭ ഇവരുടെ ബന്ധുവായ വെട്ടുവേനി നെടിയത്തു വടക്കതില്‍ 32 വയസ്സുകാരി വിദ്യ കടയിലെ മറ്റൊരു ജീവനക്കാരിയായ പള്ളിപ്പാട് അറുപതില്‍വീട്ടില്‍ 28 വയസ്സുകാരി സുജിത എന്നിവരാണ് അറസ്റ്റിലായിരിക്കുന്നത്. വിദ്യ പതിവായി കടയില്‍ വരികയും സാധനങ്ങള്‍ വാങ്ങുകയും ചെയ്യും. എന്നാല്‍ ഇതിന്റെ ബില്ല് പ്രഭ കമ്പ്യൂട്ടറിൽ അടിക്കുന്നതായി കാണിക്കുകയും സേവ് ചെയ്യുന്നതിനു മുൻപ് തന്നെ ഡിലീറ്റ് ചെയ്തു കളയും ചെയ്യും. തുടര്‍ന്ന് പണം നല്‍കിയെന്ന വ്യാജേന സാധനങ്ങളുമായി പോവുകയാണ് പതിവ്.കഴിഞ്ഞദിവസം ഇവര്‍ സാധനം കൊണ്ടു പോയതിന്റെ ബില്ല് കടയിലെ മറ്റൊരു ജീവനക്കാരി പരിശോധിച്ചപ്പോള്‍ കമ്പ്യൂട്ടറിൽ ഉണ്ടായിരുന്നില്ല.

തുടര്‍ന്ന് സംശയം തോന്നി ജീവനക്കാര്‍ കമ്പ്യൂട്ടറിലെ ബില്ലുകളുടെ രേഖകൾ വിശദമായി പരിശോധിച്ചപ്പോഴാണ് തട്ടിപ്പ് മനസ്സിലാക്കുന്നത്. ഏകദേശം എട്ടു ലക്ഷം രൂപയുടെ സാധനങ്ങള്‍ ഈ രീതിയില്‍ തട്ടിപ്പിലൂടെ കടത്തിയിട്ടുണ്ടെന്നാണ് പരാതിയില്‍ പറയുന്നത്. അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച വ്യക്തി കൂടിയാണ് പ്രധാന പ്രതിയായ പ്രഭ.

Advertisement. Scroll to continue reading.

You May Also Like

സോഷ്യൽ മീഡിയ

വിമാന യാത്ര എന്നത് പലർക്കും നിത്യ സംഭവം ആയിരിക്കും. വല്ലപ്പോഴും യാത്ര ചെയ്യുന്നവർക്കൊഴിച്ചു, ഈ സ്ഥിരം യാത്രക്കാർ വിമാന യാത്ര ഒരു ബോറൻ പരിപാടി ആണെന്നാണ് പറയുന്നത്. പക്ഷെ ചിലപ്പോഴൊക്കെ വിമാനത്തിലെ ജോലിക്കാർ...

കേരള വാർത്തകൾ

കോമ സ്റ്റേജിലെത്തിയ പെൺ കുട്ടിയെയാണ് എസ്.എ.ടി. ആശുപത്രിയിലേയും മെഡിക്കല്‍ കോളേജിലേയും ഡോക്ടര്‍മാര്‍ വിദഗ്ധ ചികിത്സ നല്‍കി രക്ഷപ്പെടുത്തിയത്. മദ്യ ലഹരിയില്‍ മാതാപിതാക്കള്‍ വലിച്ചെറിഞ്ഞ കുഞ്ഞ് ഇന്ന് ആശുപത്രി വിടും. 16 ദിവസത്തെ ചികിത്സയ്ക്ക്...

സോഷ്യൽ മീഡിയ

ഓഡ്ഡ്‌ലി ടെറിഫയിങ് എന്ന ട്വിറ്റര്‍ ഉപയോക്താവാണ് ഈ വീഡിയോ ഇപ്പോൾ പങ്കു വച്ചിരിക്കുന്നത്. ഒരു ഞണ്ടിന് സമീപമുണ്ടായിരുന്ന വിചിത്രമായ കറുത്ത പശ പോലെയുള്ള ഘടനയോട് കൂടിയ ഒരു ജീവി, ഞണ്ടിനെ വിഴുങ്ങാനുള്ള ശ്രമിക്കുന്നതാണ്...

സോഷ്യൽ മീഡിയ

രാത്രി കാമുകനെ കണ്ടുമുട്ടാനായി ഗ്രാമത്തിലെ മുഴുവന്‍ വൈദ്യുതി ബന്ധവും യുവതി വിച്ഛേദിക്കുന്നത് പതിവായിരുന്നു. ബിഹാറിലെ പ്രീതി എന്ന പെണ്‍കുട്ടിയാണ് കാമുകന്‍ രാജ്കുമാറിനെ കാണാനായി ഗ്രാമത്തിലെ മുഴുവന്‍ വൈദ്യുതി ബന്ധവും വിച്ഛേദിച്ചത്.പ്രേമത്തിൽ ആയിരിക്കുമ്പോൾ കമിതാക്കൾക്ക്...

Advertisement