പ്രധന മന്ത്രി നരേന്ദ്ര മോദിയെ വിമർശിച്ച് നടൻ ഹരീഷ് പേരടി, പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും പോലിസും എല്ലാ ഭരണ സംവിധാനങ്ങളും ജനങ്ങളെ ബഹുമാനിച്ച് അവരുടെ തൊഴിലാളികളാവുമ്പോൾ ജനങ്ങളും തിരിച്ച് ബഹുമാനം തരും..അങ്ങിനെ ഒരു ഇടമുണ്ടാവുമ്പോൾ മാത്രമേ ജനാധിപത്യം പൂർണ്ണമാവു എന്നാണ് താരം പറയുന്നത്, താരത്തിന്റെ പോസ്റ്റ് ഇങ്ങനെ, പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും പോലിസും എല്ലാ ഭരണ സംവിധാനങ്ങളും ജനങ്ങളെ ബഹുമാനിച്ച് അവരുടെ തൊഴിലാളികളാവുമ്പോൾ ജനങ്ങളും തിരിച്ച് ബഹുമാനം തരും.

അങ്ങിനെ ഒരു ഇടമുണ്ടാവുമ്പോൾ മാത്രമേ ജനാധിപത്യം പൂർണ്ണമാവു.ഇത്ഞങ്ങൾ എല്ലാം പണം കൊടുത്തുവാങ്ങുകയും ആ നികുതിയിൽ നിങ്ങൾക്ക് എല്ലാം സൗജന്യമായി ലഭിച്ച് ജീവിക്കുകയും ചെയ്യുമ്പോൾ ഏത് പാർട്ടി ഭരിച്ചാലും അത് ജനാധിപത്യമാവില്ല.ജീവിക്കാൻ വേണ്ടി നിവൃത്തിയില്ലാത്തതുകൊണ്ട് ഉള്ളതിൽ നല്ല തൊമ്മനെന്ന് തോന്നുന്നവരെ ഞങ്ങൾ പിൻന്തുണച്ചുകൊണ്ടിരിക്കും..അതുകൊണ്ട് നിങ്ങൾ അഹങ്കരിക്കണ്ട…അത് ഈ വ്യവസ്ഥിതിയുടെ ഗതികേട്..അത്രയേയുള്ളു…ഞങ്ങളിപ്പോഴും ജനാധിപത്യത്തെ സ്വപ്നം കാണുന്നു…അതിനുള്ള അവകാശമെങ്കിലും ഞങ്ങൾക്കുണ്ടല്ലോ