ഇന്ന് സ്ത്രീധനവും ഗാർഹികപീഡനവും മലയാളികൾക്കിടയിൽ വളരെയധികം  സമൂഹമാധ്യമങ്ങളിൽ ചര്‍ച്ചയാകുമ്പോൾ താൻ വിവാഹജീവിതം തുടങ്ങിയ അനുഭവത്തെക്കുറിച്ച് വെളിപ്പെടുത്തലുമായി  നടൻ ഹരീഷ് പേരടി. ഭാര്യ  ബിന്ദു തനിക്കൊപ്പം ഇറങ്ങി വന്നപ്പോൾ തന്റെ കയ്യില്‍ ഉണ്ടായിരുന്നത് കടം വാങ്ങിയ 100 രൂപ മാത്രമായിരുന്നെന്നു, പണമല്ല ജീവിക്കാൻ വേണ്ടത് ധൈര്യമാണെന്നും ഹരീഷ് പറഞ്ഞു വെക്കുന്നു.

hareesh-Peradi-reveals-his-story

അദ്ദഹത്തിന്റെ വക്കുകളിലേക്കു;

‘1993 ഡിസംബര്‍ 3 ന് രാവിലെ ബിന്ദു എന്റെ കൂടെ ഇറങ്ങി വരുമ്പോള്‍ എന്റെ കയ്യില്‍ വിവാഹ എഗ്രിമെന്റ് എഴുതാന്‍ കടം വാങ്ങിയ 100 രൂപ മാത്രമെ ഉണ്ടായിരുന്നുള്ളു…പിന്നീട് കുട്ടികളെ നൃത്തം പഠിപ്പിച്ച് അവളും നാടകം കളിച്ച് ഞാനും..തളര്‍ന്നു പോകുന്ന എല്ലാ ജീവിതാവസ്ഥകളിലും ഞാനുണ്ടെടാ കൂടെ എന്ന പറഞ്ഞ് കട്ടയ്ക്ക് കൂടെ നിന്ന ഈ സ്ത്രീയായിരുന്നു എന്റെ ധനം…ജീവിക്കാന്‍ ധൈര്യമാണ് വേണ്ടത്…അതുണ്ടെങ്കില്‍ ജീവിതം തന്നെ പിന്നാലെ വരും…ഇന്നലെ ഞങ്ങളുടെ ‘കലാനിധി’ വീടിന്റെ പാലുകാച്ചല്‍ കഴിഞ്ഞിട്ട് രണ്ടു വര്‍ഷം തികയുന്ന ദിവസമായിരുന്നു…’ഹരീഷ് പറയുന്നു. ‘എന്നോട് അഭിപ്രായ വ്യത്യാസമുണ്ടാവുമെങ്കിലും നിങ്ങളെന്നെ ജാതി, മത, രാഷ്ട്രിയ വ്യത്യാസമില്ലാതെ അനുഗ്രഹിക്കും എന്നെനിക്കുറപ്പുണ്ട്…’ എന്നും ഹരീഷ് പറയുന്നു.