Connect with us

സിനിമ വാർത്തകൾ

ജന്മദിനത്തെ കുറിച്ചും, അന്ന് മുതലുള്ള ഒരു ലക്ഷ്യത്തെ കുറിച്ചും അർച്ചന കവി 

Published

on

നീലത്താമര  ചിത്രത്തിലൂടെ മലയാള സിനിമയിൽ എത്തിയ താരം അർച്ചന കവി ഇപ്പോൾ തന്റെ ജന്മദിനത്തിൽ നടത്തിയ ആഘോഷത്തെ കുറിച്ചും, അന്ന് മുതലുള്ള തന്റെ ലക്ഷ്യത്തെ കുറിച്ചും തുറന്നു പറയുന്നു. എനിക്ക് എന്റെ ഭ്രാന്തുകളെ ഒരുപാടു ഇഷ്ട്ടം ആണ് കാരണം അതാണ് എന്നെ നിലനിർത്തിക്കൊണ്ടു പോകുന്നത്, ഇനിയും അതിനായി ഞാൻ എന്റെ ദിവസങ്ങളെ പറ്റിയാകും നിങ്ങളോടു സംസാരിക്കുന്നത് താരം യു ടുബ് ചാനലിലൂടെ പങ്കുവെച്ച വീഡിയോയിലാണ് ഇത് പറയുന്നത്

ഇനിയും മുതൽ എന്റെ ഓരോ ദിവസത്തെ കുറിച്ച് നിങ്ങളോടു പറയും. ഇന്‍ പെര്‍സ്യൂട്ട് ഓഫ് മാഡ്നസ്സ് എന്ന പേരിലായിരിക്കും തന്റെ വ്ളോഗുകള്‍ എത്തുക. എല്ലാ ദിവസവും ഒന്നോ രണ്ടോ മിനിട്ട് വന്ന് ആ ദിവസത്തെ കുറിച്ച് സംസാരിക്കുന്നു എന്നേ ഉദ്ദേശിക്കുന്നുള്ളു. ലോങ് വീഡിയോ ആയിരിക്കില്ല. ഇത് പുതുവര്‍ഷത്തില്‍ തന്നെ ചെയ്യേണ്ടതായിരുന്നു.

ജനുവരി 4  എന്റെ പിറന്നാൾ ദിവസം ആയിരുന്നു, എനിക്ക് 35 വയസ്സ് ആയി, എല്ലാവരെയും വിളിച്ചു ആഘോഷിക്കണെമന്നു തോന്നി ചില ആരോഗ്യ പ്രശ്നങ്ങൾ കാരണം വലിയ രീതിയിൽ ചെയ്യാൻ കഴിഞ്ഞില്ല, എന്നാൽ കഴിഞ്ഞ പിറന്നാൾ എനിക്ക് ആഘോഷിക്കാൻ കഴിഞ്ഞില്ല. ഞാൻ അഭിനയിച്ച റാണി രാജ എന്ന സീരിയലിലെ എല്ലാ ക്രൂ മെംബേഴ്‌സും എത്തിയിരുന്നു എന്റെ പിറന്നാളിന്, അതുകൊണ്ടു എന്റെ ആഗ്രഹം പോലെ ഈ വര്ഷം എന്റെ പിറന്നാൾ ആഘോഷിക്കാൻ കഴിഞ്ഞു, അതിൽ വലിയ സന്തോഷം ഉണ്ട് അർച്ചന കവി പറയുന്നു , ഇപ്പോൾ രാജ റാണി എന്ന സീരിയലിൽ നിന്നും താരം പിന്മാറിയിരിക്കുകയാണ്

സിനിമ വാർത്തകൾ

നടി തപ്‌സിക്കെതിരേ മത വികാരം വ്രണപ്പെടുത്തി എന്ന് ആരോപണം

Published

on

തെന്നിന്ത്യൻ ഭാഷകളിലും ബോളിവുഡിലും  പ്രവർത്തിക്കുന്ന അഭിനേത്രിയും മോഡലുമാണ് തപ്‌സി പന്നു. സിനിമാരംഗത്ത് അഭിനയം തുടങ്ങുന്നതിനുമുൻപ് തപ്‌സി ഒരു സോഫ്റ്റ്‍വെയർ പ്രൊഫഷണലും മോഡലുമായിരുന്നു.   മോഡലിംഗ് കരിയറിൽ വിവിധ പരസ്യങ്ങളിൽ താപ്സി പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

“പാന്തലൂൺസ് ഫെമിന മിസ് ഫ്രഷ് ഫേസ്”, “സഫി ഫെമിന മിസ്സ് ബ്യൂട്ടിഫുൾ സ്ക്കിൻ  എന്നീ അവാർഡുകൾ രണ്ടായിരത്തി എട്ടിൽ ൽ ലഭിച്ചിട്ടുണ്ട്.ജുമ്മാണ്ടി നാഡം എന്ന തെലുങ്ക് സിനിമയിലാണ് താപ്സി ആദ്യമായി അഭിനയിക്കുന്നത്. അതിനുശേഷം അനേകം തെലുങ്ക്, തമിഴ് സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.ആടുകളം വസ്ടാഡുനാ രാജൂ, മിസ്റ്റർ പെർഫെക്റ്റ് എന്നിവ അവയിൽ ചിലതാണ്.

 

ആടുകളം എന്ന തമിഴ്സിനിമ ആറ് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ നേടുകയുണ്ടായി. ഡബിൾസ്  എന്ന മലയാളം സിനിമയിലും താപ്സി അഭിനയിച്ചിട്ടുണ്ട്.എന്നാൽ ഹിന്ദു ദേവതകളെ അപമാനിക്കുകയും അശ്ലീലം പ്രചരിപ്പിക്കുകയും ചെയ്തുവെന്ന് ആരോപിച്ചു നടി തപ്‌സി പന്നുവിനെതിരെ പരാതി.ബിജെപി എം എ ൽ എ മാലിനി ഗൗരിൻറെ മകനും ഹിന്ദ് രക്ഷക് സംഘടനയുടെ കൺവീനറുമായ ഏകലവ്യ സിങ് ഗൗരാണ് നടിയ്ക് എതിരെ പരാതി നൽകിയത്.ഗ്ലാമർ വസ്ത്രത്തിനോടൊപ്പം ലക്ഷ്‌മി ദേവിയുടെ ഡിസൈഗിലുള്ള  മാല ധരിച്ചതിനെ മാല ധരിച്ചത് മത വികാരം വ്രണപ്പെടുത്തുകയും സനാതന ധര്മത്തിന്റെ പ്രതിച്ഛായ നഷ്ടപ്പെടുത്തുകയും ചെയ്‌തു എന്നാണ് പരാതി.

Continue Reading

Latest News

Trending