മലയാളിപ്രേക്ഷകരുടെ പ്രിയപ്പെട്ട നടി നവ്യ നായർ തന്റെ എന്ത് വിശേഷങ്ങളും ആരാധകരുമായി പങ്കു വെക്കുന്നതിൽ ഒരു മടിയും കാണിക്കില്ല, ഇപ്പോൾ താരത്തിന്റെ സഹോദരൻ പങ്കുവെച്ച ഒരു വാർത്തയാണ് ആരാധകർ  ഏറ്റെടുത്തിരിക്കുന്നത്.നവ്യയുടെ ജീവിതത്തിൽ ഇപ്പോൾ പുതിയ തുടക്ക൦ കുറിച്ചിരിക്കുകയാണ്. കുട്ടികാലം മുതൽ ക്ലാസ്സിക്കൽ  ഡാൻസ് പഠിക്കുന്ന നവ്യയുടെ ഒരു ആഗ്രഹം ആയിരുന്നു ഒരു ഡാൻസ് സ്കൂൾ. ഇപ്പോൾ താരത്തിന്റെ ആ ആഗ്രഹ൦ ആണ് സാധിച്ചിരിക്കുന്നത്.

ഇപോൾ താരം സ്വന്തമായി ഒരു ഡാൻസ് സ്കൂൾ  തുടങ്ങിയിരിക്കുകയാണ്. മാതംകി  സ്കൂൾ ഓഫ് ഡാൻസ് എന്നാണ് ഇതിന്റെ പേര് ഇട്ടിരിക്കുന്നത്. ഈ സ്കൂൾ കഴിഞ്ഞയാഴ്ച്ച ആയിരുന്നു ഓപ്പൺ ചെയ്യ്തത, തന്റെ ഈ സന്തോഷവാർത്തക്കു സഹോദരൻ ഉൾപ്പെടെ എല്ലാ ആരാധകരും ആശംസകൾ അറിയിച്ചു എത്തിയിരുന്നു. നവ്യയുടെ ഈ സ്വപ്നസാക്ഷാത്ത്കാരത്തിനു അടുത്ത ബന്ധുക്കളും, സുഹൃത്തുക്കളും  മാത്രം ആണ് പങ്കെടുത്തത്., എന്നാൽ ഈ ചടങ്ങിനും ഭർത്താവ് എവിടെ എന്ന് ആരാധകർ തിരക്കി.

എന്നാൽ അദ്ദേഹം മാറിയിരുന്നു ആശംസകൾ  അറിയിക്കുന്നുണ്ട് എന്നും താരം പറയുന്നു. കൊച്ചിയിലാണ് താരം തന്റെ ഈ ഡാൻസ് സ്കൂൾ തുടങ്ങിയിരിക്കുന്നത്. നടുക്ക് ഒരു ബോധിമരവും, നടരാജവിഗ്രഹവും ,ആൽ തറയും എല്ലാം കൂടിച്ചേർന്നു നല്ലൊരു ആര്കിടെക്ക് രീതിയിൽ ആണ് ഈ  ഡാൻസ് സ്കൂൾ തുടങ്ങിയിരിക്കുന്നത്. തന്റെ ഈ ഡാൻസ് സ്കൂളിന്റെ ചിത്രങ്ങൾ എല്ലാം തന്നെ സോഷ്യൽമീഡിയിൽ ഇപ്പോൾ വൈറൽ ആകുകയാണ്.