കുടുംബ പ്രേഷകരുടെ പ്രിയ താര ദമ്പതികളായ താരങ്ങൾ ആണ് യുവ കൃഷ്ണയും, മൃദുല വിജയും. കുറച്ചു നാള്കൾക്ക് മുൻപായിരുന്നു ഇരുവർക്കും ഒരു മകൾ ജനിച്ചത്, കുഞ്ഞിന്റെ പേരിടൽ ചടങ്ങും ഗംഭീരമായി തന്നെ ഇരുവരും ആഘോഷിച്ചിരുന്നു, ധ്വനി എന്നാണ് മകളുടെ പേര്, ധ്വനിക്കുട്ടിക്കും ഇപ്പോൾ  നിറയെ ആരാധകരാണ് ഉള്ളത്. ധ്വനിക്കുട്ടി ഇപ്പോൾ  യുവ അഭിനയിക്കുന്ന മഞ്ഞിൽ വിരിഞ്ഞ പൂവ് എന്ന പരമ്പരയിൽ അഭിനയിക്കുകയാണ്, ഈ സന്തോഷ വാർത്ത ആരാധകരുമായി യുവ നേരത്തെ പങ്കുവെച്ചെത്തിയിരുന്നു, എന്നാൽ ഇപ്പോൾ  ധ്വനിക്കുട്ടിയുടെ മറ്റൊരു സന്തോഷ വാർത്ത ഇരുവരും  സോഷ്യൽ മീഡിയിൽ പങ്കുവെച്ചിരിക്കുയായാണ്.

ധ്വനിക്കുട്ടിക്ക് ഇപ്പോൾ രണ്ടു മാസം ആയി, ദൈവം ഞങ്ങൾക്കു തന്ന രാജകുമാരി, ഡാഡിസ് ഗേൾ എന്ന പറഞ്ഞു കൊണ്ടാണ് ഈ സന്തോഷ് വാർത്തയും, ചിത്രങ്ങളും ഇരുവരും പങ്കുവെച്ചിരിക്കുന്നത്. മകൾക്കു രണ്ടുമാസമായി എന്ന തലക്കെട്ടോടെയാണ്  ഇരുവരും ഈ ചിത്രങ്ങൾ പങ്കുവെച്ചത്. മഞ്ഞിൽ വിരിഞ്ഞ പൂവ് എന്ന സീരിയലിൽ  സോനയുടെ മകളായി അഭിനയിക്കുന്നത് ധ്വനിക്കുട്ടി ആണ്.

മഞ്ഞിൽ വിരിഞ്ഞ പൂവ് എന്ന സീരിയലിൽ  വളരെ അപ്രതീഷിതമായാണ്  ധ്വനിക്കുട്ടി എത്തപ്പെട്ടത് യുവ പറഞ്ഞു, തന്റെയും, മകളുടെയും ആദ്യപമ്പരയാണ് മഞ്ഞിൽ വിരിഞ്ഞ പൂവ് യുവ കൃഷ്ണ പറഞ്ഞു. സോഷ്യൽ മീഡിയിൽ സജീവമായ താര ദമ്പതികൾ ആണ് യുവയും, മൃദുലയും,  ഇരുവരും തങ്ങളുടെ വിശേഷങ്ങളും, ചിത്രങ്ങളുമെല്ലാം ആരാധകരുമായി പങ്കുവെക്കാറുണ്ട് , ഇപ്പോൾ  മകൾക്കും  സ്വന്തമായി ഇൻസ്റ്റഗ്രം തുടങ്ങിയിരിക്കുയാണ് ഇരുവരും. ഇപ്പോൾ ഞങ്ങളുടെ പൊന്നുമകൾക്ക് രണ്ടു മാസമായിരിക്കുകയാണ് താരദമ്പതികൾ പറയുന്നു.