‘ഊമപ്പെണ്ണിന് ഒരിയാടാപയ്യൻ’എന്ന ചിത്രത്തിലോട് പ്രേക്ഷകർക്ക് സുപരിചിതനായ നടനാണ് ജയസൂര്യ, താരത്തിന്റെ അവസാന ചിത്രം ‘ജോൺ ലൂഥർ, നവാഗതനായ അഭിജിത് ജോസഫ് ആയിരുന്നു ചിത്രത്തിന്റെ സംവിധായകൻ. ഈ ചിത്രം റിലീസ് ആയതിനു ശേഷം മറ്റൊരു സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് നടൻ. താരത്തിന് ഇപ്പോൾ യു എ ഇ യുടെ ഗോൾഡൻ വിസ ലഭിച്ചിരിക്കുകയാണ്. എം എ യൂസഫലിയിൽ നിന്നുമാണ് ഇങ്ങനെ ഒരു വിസ ലഭിച്ചിരിക്കുന്നത്. താരം ഭാര്യ സരിതക്കൊപ്പം ആണ് ഗോൾഡൻ വിസ സ്വീകരിക്കാൻ എത്തിയത്.യുസഫ് അലിയോടൊപ്പം വിസ വാങ്ങിക്കാൻ എത്തിയ ചിത്രങ്ങളും, വീഡിയോകളും നടൻ തന്റെ സോഷ്യൽ മീഡിയ വഴി പങ്കു വെച്ചിരുന്നു.നിരവധി ആരാധകരാണ് ഇതിന് ആശമ്സകളുമായി എത്തിയിരിക്കുന്നത്.


ബിസ്സിനെസ്സ്, കായിക, കലാരംഗത്തു നിന്നും കഴിവ് തെളിയിച്ചവർക്കു മാത്രമാണ് ഇങ്ങനെ യു എ ഇ ഗോൾഡൻ വിസ ചാൻസ് നൽകുന്നത്. ഇങ്ങനെ ലഭിച്ച നിരവധി നടിനടന്മാരും മലയാള സിനിമയിലുണ്ട്. മമ്മൂട്ടി, മോഹൻലാൽ, പൃഥ്വിരാജ്, പ്രണവ്, ദുൽഖർ സൽമാൻ, ആശാ ശരത്, ആസിഫ് അലി, ടോവിനോ തോമസ് ഇങ്ങനെ നിരവധി താരങ്ങൾക്കു യു എ ഇ ഗോൾഡൻ വിസ ലഭിച്ചിട്ടുണ്ട്. താരത്തിന്റെ ‘ജോൺ ലൂഥർ’എന്ന ചിത്രത്തിനു മികച്ച പ്രേക്ഷക പ്രതികരണം ആണ് ലഭിക്കുന്നത്.


ഈ ചിത്രത്തിൽ ജയസൂര്യ ഒരു പോലീസ് ആയാണ് എത്തുന്നത്. നിരവധി ചിത്രങ്ങളിൽ അഭിനയിച്ച താരത്തിന് നിരവധി സ്‌റ്റേറ്റ് അവാര്ഡുകളും,ദേശിയവാർഡുകളും ലഭിച്ചിട്ടുണ്ട്, മിമിക്രി കലാരംഗത്തു നിന്നുമാണ് ജയസൂര്യ  സിനിമയിൽ എത്തിയത്.