ബിഗ്‌ബോസിലൂടെ പ്രേക്ഷകർക്ക്‌ സുപരിചിതയായ നടിയാണ് മഞ്ജു പത്രോസ്. തനിക്കു ആ ഷോ കാരണം ഒരുപാടു ജീവിതത്തിൽ നഷ്ട്ടമുണ്ടായി എന്ന് താരം തന്നെ ഒരിടക്ക് പറഞ്ഞിരുന്നു എന്നാൽ ഇപ്പോൾ തന്റെ ജീവിതത്തിൽ ഒരു സന്തോഷം പങ്കുവെച്ചിരിക്കുകയാണ് നടി. മകന്‍ ബെര്‍ണാച്ചന്റെ ജന്മദിനമാണെന്ന് സൂചിപ്പിച്ച് മകനൊപ്പമുള്ള ഫോട്ടോയുമായിട്ടാണ് നടി എത്തിയിരിക്കുന്നത്,ഈ ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നതും. എന്നാൽ ഈ ഫോട്ടോക്ക് വലിയ രീതിയിലാണ് കമെന്റുകൾ എത്തിയിരിക്കുന്നത്.
അമ്മേടെ കുഞ്ഞിന് പിറന്നാള്‍ ആശംസകള്‍. ഓരോ പിറന്നാളുകള്‍ പിന്നിട്ട് നീ ഇപ്പോള്‍ വലിയ ആളായി. സങ്കടം വരുമ്പോള്‍ എന്താടോ എന്ന് ചോദിച്ച് അമ്മയെ ചേര്‍ത്ത് പിടിക്കാന്‍ പാകത്തിന് വലിയ ആള്‍. എന്നാലും അമ്മയ്ക്ക് നീ എന്നും ആ പൊടി കുഞ്ഞാണ്. എന്റെ കുഞ്ഞിന് എല്ലാ നന്മകളും നേരുന്നു. എല്ലാവരുടെയും പ്രാര്‍ഥന എന്റെ മോന് ഉണ്ടാകണം,എന്നുമാണ് മഞ്ജു പത്രോസ് പങ്കുവെച്ച കുറിപ്പിലൂടെ പറയുന്നത്.
നടിയുടെ പോസ്റ്റിന് താഴെ മകന് ജന്മദിനസന്ദേശങ്ങളുമായി ആരാധകരും എത്തിയിരിക്കുകയാണ്. നമ്മുടെ മഞ്ജുമ്മയുടെ ബെര്‍ണാച്ചന്‍ മോന് ഒരായിരം ജന്മദിനാശംസകള്‍. ദൈവം എല്ലാ അനുഗ്രഹങ്ങളും മോന് തരട്ടെ. മഞ്ജുമ്മയുടെ കുടുംബത്തിനും ദൈവാനുഗ്രഹം ഉണ്ടാവട്ടെ, എത്ര വലുതായാലും അമ്മക്ക് എന്നും ഒരു തണലായി ഉണ്ടാകണം എന്നിങ്ങനെയുള്ള കമന്റുകൾ ആണ് പോസ്റ്റിനു താഴെ എത്തുന്നത്.