മിനിസ്ക്രീൻ രംഗത്തു നിരവധി സീരിയലുകളിൽ അഭിനയിച്ച നടൻ ആണ് ദീപൻ മുരളി. ഇപ്പോൾ തന്റെ ജീവിതത്തിലെ ഒരു സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ്. ദീപനുംഭാര്യ മായക്കും  വീണ്ടും ഒരു ആൺ കുഞ്ഞു ജനിച്ചിരിക്കുകയാണ്, ഹോസ്പിറ്റലിൽ നിന്നുള്ള ചിത്രം പങ്കു വെച്ചുകൊണ്ടാണ് ദീപൻ  ഈ സന്തോഷ വാർത്ത പുറത്തുവിട്ടിരിക്കുന്നത്. ചിത്രത്തിൽ അച്ഛനും,അമ്മയു൦ ചേച്ചിയും, കുഞ്ഞുവാവയും ഉള്ള ചിത്രം ആണ് പങ്കു വെച്ചത്. ഇരുവർക്കും ആശംസകൾ നേർന്നുകൊണ്ട് നിരവധിപേരാണ് രംഗത്തു എത്തിയിരിക്കുന്നത്.

 

ദീപനും ,ഫാമിലിക്കും  ആശംസകളുമായി നടി വീണ നായർ എത്തി, ഒരു കുട്ടി ദീപൻ  എത്തി എന്നായിരുന്നു വീണയുടെ കമന്റും. അങ്ങനെ കുറെ താരങ്ങൾ താരത്തിനും, കുടുംബത്തിനും ആശംസകൾ അറിയിച്ചു എത്തിയിരുന്നു. 2018 ൽ ആയിരുന്നു ദീപനും,മായയും തമ്മിലുള്ള വിവാഹം. സോഷ്യൽ മീഡിയിൽ സജീവമായ താരം തന്റെ ചിത്രങ്ങളും, വിശേഷങ്ങളും ആരാധകരുമായി പങ്കു വെക്കാറുണ്ട്. എട്ടു വര്ഷത്തെ പ്രണയത്തിനു ശേഷമാണ് ദീപനും, മായയും വിവാഹിതരായതു.

പ്രേഷകരുടെ പ്രിയ പരമ്പരകളിൽ സീതയിലെ ഗിരിധർ എന്ന കഥാപാത്രമായാണ്  ദീപൻ  സീരിയൽ രംഗത്തു എത്തിയതും. പിന്നീട്  നിരവധി സീരിയലുകളിൽ അഭിനയിച്ച താരം ഇപ്പോൾ ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്യുന്ന  തൂവൽ സ്പർശം എന്ന സീരിയലിൽ അഭിനയിക്കുകയാണ്. കൂടാതെ താരം ബിഗ് ബോസ് സീസൺ 1  ലെ മത്സരാർത്ഥി കൂടി ആയിരുന്നു. ഇപ്പോൾ താരം തങ്ങളുടെ കുടുംബവിശേഷങ്ങൾ പങ്കുവെക്കുന്നതിനോടൊപ്പം ഈ കുഞ്ഞു സന്തോഷവും പങ്കു വെച്ചെത്തിയിരിക്കുകയാണ് ദീപൻ  മുരളി.