ദിലീപ് നായകനായ രാമലീല എന്ന ചിത്രം ചെയ്യ്തു കൊണ്ടായിരുന്നു സംവിധായകൻ അരുൺ ഗോപി സിനിമ സംവിധാനത്തിലേക് ചുവടു വെച്ചത്. ചിത്രം ഒരുപാടു വിവാദങ്ങൾക്കു ശേഷമാണ് സിനിമ തീയിട്ടറുകളിലേക്കു എത്തിയത്. വലിയ സ്വീകാര്യതയായിരുന്നു ചിത്രത്തിന് ലഭിച്ചത്. തുടര്‍ന്ന് പ്രണവ് മോഹന്‍ലാലിനെ നായകനാക്കി ഇരുപത്തിയൊന്നാം നൂറ്റാണ്ട് എന്ന ചിത്രം എഴുതി സംവിധാനം ചെയ്തു. വന്‍പ്രതീക്ഷകളോടെ എത്തിയ സിനിമയായിരുന്നുവെങ്കിലും ചിത്രം വേണ്ടത്ര ശ്രദ്ധ നേടിയിരുന്നില്ല.ധര എന്ന ഒരു ഹൃസ്വ ചിത്രത്തിലും അരുൺ ഗോപി അഭിനയിച്ചിട്ടുണ്ട്.ഇപ്പോൾ താരം തന്റെ വ്യക്തിജീവിതത്തിലെ ഒരു സന്തോഷ വാർത്ത പങ്കു വെച്ചിരിക്കുകയാണ്.
താന്‍ ഇരട്ടക്കുട്ടികളുടെ അച്ഛനായി എന്ന സന്തോഷ വാര്‍ത്തയാണ് സോഷ്യല്‍ മീഡിയയിലൂടെ അരുണ്‍ ഗോപി പങ്കുവെച്ചിരിക്കുന്നത്.ഇന്നലെ രാവിലെയാണ് അരുണിനും ഭാര്യ സൗമ്യയ്ക്കും ഇരട്ടക്കുട്ടികള്‍ ജനിച്ചത്. ഒരു മകനും മകളുമാണ്. അമ്മയും മക്കളും സുഖമായി ഇരിക്കുന്നു എന്നും എല്ലാവരുടേയും പ്രാര്‍ത്ഥനയും അനുഗ്രഹവും വേണം എന്നും അരുണ്‍ ഗോപി സാമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചു.ഒരു ആണ് കുഞ്ഞിനാലും ഒരു പെൺകുഞ്ഞിനാലും ഞാനും സൗമ്യയും ഇന്ന് അനുഗ്രഹിക്കപ്പെട്ടിരിക്കുകയാണ്. ദൈവത്തിനു ഞങ്ങൾ നന്ദി പറയുന്നു.
ഇരട്ട കുഞ്ഞുങ്ങളുടെ ചിത്രം പങ്കുവച്ച് കൊണ്ട് അരുണ്‍ ഗോപി കുറിച്ചു. അരുണ്‍ ഗോപിയുടെ പോസ്‌റ്റിന് സഹപ്രവര്‍ത്തകരും ആരാധകരും ഉള്‍പ്പടെ നിരവധി പേര്‍ ആശംസകളുമായി രംഗത്തെത്തി.2019ലാണ് സൗമ്യയും അരുണ്‍ ഗോപിയും തമ്മില്‍ വിവാഹിതരാകുന്നത്. നീണ്ട നാളത്തെ പ്രണയത്തിന് ശേഷമായിരുന്നു ഇരുവരും വിവാഹിതരായത്.
