ബിഗ് ബോസ് പ്രേക്ഷകർ കാത്തിരുന്ന ആ മുഹൂർത്തവും  കഴിഞ്ഞു പോയി. വിന്നറായി ദില്ഷയെ തെരെഞ്ഞെടുത്തു കഴിഞ്ഞു,ഇപ്പോൾ താരത്തിന്റെ ആദ്യ നന്ദി പറച്ചിലും ഒപ്പം തന്റെ സങ്കടവും അറിയിച്ചുകൊണ്ടുള്ള  ആദ്യ വീഡിയോ പുറത്തു വിട്ടു.  ദില്ഷയുടെ വാക്കുകൾ ,, തന്റെ ഈ നേട്ടത്തിന് പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും ഒരുപാട് നന്ദി. ഈ വീഡിയോ ഇടാൻ വേണ്ടി താൻ ഒരുപാടു താമസിച്ചു അതിനു എല്ലാവരും തന്നോട് ക്ഷമിക്കണമെന്നും ദില്ഷ പറയുന്നു.


. ഇന്നലെത്തെ പ്രോഗ്രം കഴിഞ്ഞപ്പോൾ വളരെ താമസിച്ചു പോയി കൂടതെ തന്റെ ഫോണും മിസ് ആയി പോയി അങ്ങെനെ കുറച്ചു പ്രശ്നങ്ങൾ വന്നതുകൊണ്ടാണ് തനിക്ക് ലൈവിൽ വരാൻ പറ്റാഞ്ഞത് ദില്ഷ പറയുന്നു. എന്നിരുന്നാലും  സോഷ്യൽ മീഡിയിൽ വന്നിരുന്ന കമ്മെന്റ്സ് കണ്ടു ഒരുപാടു സന്തോഷവും തോന്നി ചില കംമെന്റ്സുകൾ കണ്ടു വിഷമം തോന്നിയിരുന്നു. എങ്കിലും താൻ അത് കാര്യമാക്കുന്നില്ല, കാരണം ഇത് സ്വാഭിവികം ആണ് ദില്ഷാ പറഞ്ഞു.

ചിലർ തന്നെ കുറിച്ച് പറയുന്നത് തനിക്കു ഇതിനു ഈ കപ്പ് ലഭിക്കാൻ അർഹതയില്ല എന്ന് എന്നാൽ താൻ അതിനു അർഹത യുള്ള ഒരു മത്സരാർത്ഥി തന്നെയാണ്.  ബിഗ് ബോസ്സിൽ 100 ദിവസവും ഉറച്ചു നില്കും എന്നുള്ള വിശ്വാസത്തിൽ തന്നെയായിരിന്നു താൻ അവിടെ എത്തപ്പെട്ടത്. എന്നെ സപ്പോർട്ട് ചെയ്യ്ത എല്ലാം ആർമികൾക്കും ദില്ഷ ആർമി, ഡോക്ടർ ആർമി, ദിൽറോബ്‌ അങ്ങനെ എല്ലാവർക്കും നന്ദിഅറിയിക്കുന്നു

.