മിനിസ്ക്രീൻ പ്രേഷകരുടെ ഇഷ്ട്ടനായിക ആയിരുന്നു ദേവിക നമ്പ്യാർ. ഗർഭിണി ആയതോട് താരം ഇപ്പോൾ ഭർത്താവിനൊപ്പം പല പാട്ടുകൾ പാടി യു ട്യൂബിൽ തരംഗം സൃഷ്ട്ടിക്കുകയാണ്. ഇനിയും കുറച്ചു നാളുകൾ മതി തങ്ങളുടെ കുഞ്ഞിന് വേണ്ടിയുള്ള കാത്തിരുപ്പിന്. ഇപ്പോൾ ജീവിതത്തിലെ മറ്റൊരു സന്തോഷ വാർത്തയുമായി  എത്തുകയാണ് താരങ്ങൾ. ഇരുവരുടേയും യുട്യൂബ് ചാനലിന് ഒരു ലക്ഷത്തിന് മുകളിൽ സബ്സ്ക്രൈബേഴ്സുള്ളതിനാൽ യുട്യൂബിൽ നിന്നും സിൽവർ പ്ലെ ബട്ടൺ ലഭിച്ചിരിക്കുകയാണ് താരങ്ങൾക്ക്.

ല്‍വര്‍ പ്ലേ ബട്ടണ്‍ കിട്ടിയപ്പോള്‍ മാമനാണ് അത് സമ്മാനിച്ചത്. മാമനും മാമന്റെ മോളും ഇപ്പോള്‍ ഞങ്ങളോടൊപ്പം ചേരുന്നുണ്ട്.സ്ഥിരം പാടിപ്പിച്ച് എന്നെ ഒരുപാട് സപ്പോര്‍ട്ട് ചെയ്തയാളാണ് മാമന്‍. നമ്മൾ നല്ലത് കൊടുത്താൽ നമുക്ക് നല്ലത് കിട്ടുമെന്ന് വിശ്വസിക്കാനാണ് എനിക്ക് ഇഷ്ടം. അങ്ങനെ ഞങ്ങൾക്ക് കിട്ടിയ ഒരു നന്മ നിറഞ്ഞ ഒരു കുട്ടി സമ്മാനം,


ഈ വീഡിയോയ്ക്ക് എന്താ ഇവിടെ കാര്യമെന്ന് തോന്നിയേക്കാം. പക്ഷെ കാര്യമുണ്ട് ഫേസ്ബുക്കിലും നമുക്ക് ഒരു ലക്ഷം ഫോളോവേഴ്സായി കഴിഞ്ഞിരിക്കുന്നു. നിങ്ങൾ തരുന്ന ഒരിക്കലും മറക്കാൻ പറ്റാത്ത ഈ സ്നേഹത്തിനും സപ്പോർട്ടിനും ഒരുപാട് ഒരുപാട് നന്ദി സ്നേഹം. സിൽവർ പ്ലെ ബട്ടൺ പ്രേക്ഷകരെ കാണിച്ചുകൊണ്ട് ഇരുവരും പറഞ്ഞു. നന്ദിയും സ്നേഹവും അറിയിച്ചുള്ള താരങ്ങളുടെ വീഡിയോ വന്നതോടെ ആരാധകരും അഭിനന്ദനം അറിയിച്ചു