Connect with us

Hi, what are you looking for?

സിനിമ വാർത്തകൾ

സിനിമാ ജീവിതത്തിന്റെ ഇരുപത്തിയഞ്ചാം വർഷം!!!!!!

1997 മാർച്ചിലാണ്‌ ഫാസിൽ സംവിധാനം ചെയ്ത അനിയത്തിപ്രാവ് എന്ന ചിത്രം റിലീസ് ചെയ്തത്. കുഞ്ചാക്കോ ബോബൻ എന്ന യുവതാരത്തിന്റെ അരങ്ങേറ്റ ചിത്രമായിരുന്നു അത്. മലയാള സിനിമയിലെ സകല കളക്ഷൻ റെക്കോർഡുകളും ഭേദിച്ച ആ റൊമാന്റിക് ഡ്രാമയിലൂടെ ഒരു പുതിയ താരത്തെ ആണ് മലയാളത്തിന് ലഭിച്ചത്. ഇപ്പോഴിതാ, ആ സിനിമ ഇറങ്ങി ഇരുപത്തിയഞ്ചു വർഷം പൂർത്തിയാവുമ്പോൾ, തന്റെ സിനിമാ ജീവിതത്തിന്റെ ഇരുപത്തിയഞ്ചാം വർഷത്തിലും മലയാളത്തിലെ ഏറ്റവും തിരക്കുള്ള നായകന്മാരിൽ ഒരാളായി കുഞ്ചാക്കോ ബോബൻ തിളങ്ങുകയാണ്. എന്നാൽ ഇപ്പോൾ മലയാളികളുടെ പ്രീയപ്പെട്ട ചാക്കോച്ചൻ വാർത്തകളിൽ നിറയുന്നത് ഒരു ബൈക്ക് സ്വന്തമാക്കിയതിന് പേരിലാണ്. അനിയത്തിപ്രാവില്‍, നായകനെ പരിചയപ്പെടുത്തുന്ന ആദ്യ സീനില്‍ തന്നെ സ്പ്ലെന്‍ഡര്‍ ബൈക്കുമായി ആണ് നമ്മൾ ചാക്കോച്ചനെ കാണുന്നത്. അനിയത്തിപ്രാവിലുടനീളം ചാക്കോച്ചന്റെ ഒപ്പം പല സമയത്തു ആ ബൈക്ക് നമ്മുക്ക് കാണാൻ സാധിക്കും.

ഇപ്പോൾ 25 വർഷങ്ങൾക്കു ശേഷം അതേ സ്‌പ്ലെൻഡർ ബൈക്ക് സ്വന്തമാക്കിയിരിക്കുകയാണ് ചാക്കോച്ചൻ.  എന്നാൽ  ഇപ്പൊ ആ സന്തോഷം പങ്കു വെച്ച താരം, ഇത്രയും നാൾ അത് എവിടെ ആയിരുന്നു എന്നും വെളിപ്പെടുത്തി. ഹോണ്ടയുടെ ഷോറൂമിൽ ജോലി ചെയ്യുന്ന ഒരാലപ്പുഴക്കാരന്റെ കയ്യിലായിരുന്നു ആ ബൈക് എന്നും, അത് ഏറ്റവും നന്നായി തന്നെ ഇത്രയും കാലം അദ്ദേഹം പരിപാലിച്ചു എന്നും കുഞ്ചാക്കോ ബോബൻ പറയുന്നു. വണ്ടി ഇപ്പോഴും നല്ല കണ്ടീഷൻ ആണെന്നും കുഞ്ചാക്കോ ബോബൻ അറിയിച്ചു. ആ ആലപ്പുഴക്കാരന് പകരം പുതിയ ബൈക്ക് വാങ്ങി നൽകുകയും ചെയ്തു ചാക്കോച്ചൻ. ഇപ്പോൾ കാസർഗോഡ് ഷൂട്ടിംഗ് തിരക്കിലുള്ള ചാക്കോച്ചന് കൊച്ചിയിലെ വീട്ടിൽ എത്തിയിട്ട് വേണം അനിയത്തിപ്രാവിലെ സുധിയെ പോലെ ആ ബൈക്കിൽ ഒന്ന് കറങ്ങാൻ. സ്വർഗ്ഗചിത്ര അപ്പച്ചൻ നിർമ്മിച്ച അനിയത്തിപ്രാവ് എന്ന ചിത്രത്തിൽ ശാലിനി ആയിരുന്നു നായികാ വേഷം ചെയ്തത്.

Advertisement. Scroll to continue reading.

You May Also Like

സിനിമ വാർത്തകൾ

സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ’, ‘അജഗജാന്തരം’ എന്നീ ജനപ്രിയ ആക്ഷൻ ചിത്രങ്ങൾക്ക് ശേഷം മലയാളത്തിലെ യുവ സംവിധായകൻ ടിനു പാപ്പച്ചൻ ഒരുക്കുന്ന ത്രില്ലർ ചിത്രമായ ‘ചാവേർ’ പ്രഖ്യാപനം മുതൽക്ക് തന്നെ സിനിമാപ്രേമികൾ ഏറ്റെടുത്ത ചിത്രമായിരുന്നു. സിനിമയുടേതായി...

സിനിമ വാർത്തകൾ

കുഞ്ചാക്കോ ബോബനെ നായകനാക്കി രതീഷ് ബാലകൃഷ്ണപ്പൊതുവാള്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ന്നാ താന്‍ കേസ് കൊട്’. സിനിമയുടെ കഥ കേട്ടത് മുതല്‍ ഈ സിനിമയ്ക്കായി കാത്തിരിക്കുകയായിരുന്നു. ഇപ്പോള്‍ സഹനിര്‍മ്മാതാവ് ആകുന്നതില്‍ അതിയായ...

Advertisement