മലയാള സിനിമകളിലെവേറിട്ട പ്രേക്ഷക ചിത്രം ആയിരുന്നു സി ബി ഐ. ഈ ചിത്രത്തിലെ അഞ്ചു ഭാംഗങ്ങളിലും മമ്മൂട്ടിക്കൊപ്പം കഥാപത്രമായി തിളങ്ങി നിന്ന നടൻ ആയിരുന്നു മുകേഷ്. സി ബി ഐ യുടെ ആദ്യ ഭാഗത്തു ചാക്കോ എന്ന കഥാപാത്രമായി ആണ് എത്തിയത് അതെ കഥാപത്രമായി ഇപ്പോളും മുകേഷ് സി ബി ഐ ഫൈവിലും അഭിനയിക്കുന്നു. ഇപ്പോൾ സി ബി ഐ യുടെ ഷൂട്ടിങ്ങിനിടയിൽ നടന്ന രസകരമായ സംഭങ്ങളെ കുറിച്ച് പറയുകയാണ് നടൻ മുകേഷ്. താരത്തിന്റെ വാക്കുകൾ.. ഒരു നല്ല നിമിഷത്തിലൂടെ ആണ് ഞങ്ങൾ ഇപ്പോൾ കടന്നു പോകുന്നത്. 1988 ൽ ആണ് സി ബി ഐ യുടെ ആദ്യഭാഗം റിലീസ് ആയതു. ആദ്യ ഭാഗത്തിൽ ഞാൻ പോലീസ് ആയിട്ടാണ് എത്തുന്നത് പിന്നീടാണ് സി ബി ഐ യിലേക്ക് മാറ്റം കിട്ടുന്നത് മുകേഷ് പറയുന്നു .


ആ സിനിമയിലെ ഒരു സീനിൽ ശവശരീരത്തിനു മുന്നിൽ ഇരുന്നു ഞാൻ കരയുന്നുണ്ട് ,ആ സിനിമ കണ്ട എന്റെ സുഹൃത്തുക്കൾ ചോദിച്ചു നീ എന്തിനാണ് കരയുന്നതു .സത്യത്തിൽ എനിക്കൊന്നും മനസിലായില്ല, എന്നാൽ ആ മരിച്ച ആൾ എന്റെ ബന്ധുവിന്റെ കഥാപാത്രമാണ് എന്നുപോലും ഞാൻ അറിയുന്നത്. അതുപോലെ സിനിമയുടെ നാലാം ഭാഗത്തിൽ കെ മധു എനോട് ചോദിച്ചു അന്ന് ആ കുമാരപുരം പഞ്ചായത്തില്‍ മഴ പെയ്തില്ല എന്ന് പറഞ്ഞ ഡയലോഗ് വെല്ലോം മനസിലായി പറഞ്ഞതാണോ എന്ന്. പക്ഷെ എനിക്കൊന്നും മനസിലായില്ല എന്നാൽ ആ ഡയലോഗ് ഒന്ന് തെറ്റിപ്പോയാൽ ആകെ കഥ തന്നെ മാറിപോയനേ മുകേഷ് പറയുന്നു.


സിബിഐക്ക് ഒരു ലോകറെക്കോർഡ് കൂടി ഉണ്ട്. ഒരേ സംവിധായകനും തിരക്കഥാകൃത്തും നായകനും അഞ്ച് തവണയും ഒന്നിച്ച.ഏക ചിത്രം ആണ് സി ബി ഐ. എന്നാൽ എല്ലാവരുടയും പേര് പറഞ്ഞിട്ടും എന്റെയും ജഗതി ചേട്ടന്റെയും പേര് പറഞ്ഞിരുന്നില്ല എംഎൽഎമാർക്കു വേണ്ടി ചോദിക്കാനും പറയാനും ആരുമില്ല. അതിനൊക്കെ വേണ്ടിയാണ് പല പരിപാടികളും മാറ്റിവച്ച് ഇവിടെ എത്തിയത് മുകേഷ് പറയുന്നു.