മൂന്നുവര്‍ഷം മുമ്പ് കാണാനിടയായ ഒരു വീഡിയോയുടെ പ്രചോദനമാണ് തന്റെ മുടി അര്‍ബുദ ബാധിതര്‍ക്ക് നല്‍കണമെന്ന ആഗ്രഹത്തിലേക്ക് സച്ചിനെ കൊണ്ടെത്തിച്ചത്.ചെറിയ ഒരു പനി വന്നാൽ പോലും നമ്മളിൽ പലർക്കും അത് താങ്ങാൻ കഴിയില്ല. രോഗം ബാധിക്കുന്നത് ശരീരത്തെയാണെങ്കിലും ചിലപ്പോഴൊക്കെ മാനസികമായും നമ്മൾ തളര്‍ന്നു പോകും. എന്നാല്‍ പാലക്കാട് സ്വദേശിയായ പതിമൂന്നുവയസുകാരന്‍ സച്ചിൻ ഇതിൽ നിന്നൊക്കെ വ്യത്യസ്തനാണ്. സച്ചിനെ ശരീരത്തില്‍ ബാധിച്ച രോഗം മനസിനെ ‘തളര്‍ത്തിയിട്ടില്ല എന്നതാണ് സച്ചിനെ ശ്രദ്ധേയൻ ആക്കുന്നത്.’ശരീരം തളരുന്ന മസ്‌കുലര്‍ ഡിസ്‌ട്രോഫിയാണ് സച്ചിനെ ബാധിച്ചത്. എന്നാല്‍ നന്മ ചെയ്യാന്‍ സച്ചിന് ആ പരിമിതികളൊന്നും തടസ്സമേയമല്ല. മൂന്ന് വര്‍ഷമായി കരുതലോടെ നീട്ടിവളര്‍ത്തിയ തന്റെ മുടി അര്‍ബുദബാധിതര്‍ക്കായി മുറിച്ചു നല്‍കിയിരിക്കുകയാണ് സച്ചിന്‍. കുഴല്‍മന്ദം ചിതലി അത്താണിപ്പറമ്പ് ചെന്താമരാക്ഷന്റെയും ശ്രീവിദ്യയുടെയും മകനാണ് എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായ സച്ചിൻ. നാലാം ക്ലാസില്‍ പഠിക്കുമ്പോഴാണ് സച്ചിന്റെ ശരീരം തളർന്നു പോകുന്നത്. പിന്നീട് ചികിത്സയുടെ നാളുകള്‍ ആയിരുന്നു. ഫിസിയോ തെറാപ്പി ആവശ്യമായതിനാല്‍ ആഴ്ചയില്‍ ഒരിക്കല്‍ മാത്രമാണ് സച്ചിൻ സ്‌കൂളില്‍ പോകുന്നത്. ഇപ്പോള്‍ അധ്യാപകര്‍ വീട്ടിലെത്തിയാണ് സച്ചിനെ പഠിപ്പിക്കുന്നത്.
മൂന്നുവര്‍ഷം മുമ്പ് കാണാനിടയായ ഒരു വീഡിയോയുടെ പ്രചോദനമാണ് തന്റെ മുടി അര്‍ബുദ ബാധിതര്‍ക്ക് നല്‍കണമെന്ന ആഗ്രഹത്തിലേക്ക് സച്ചിനെ കൊണ്ടെത്തിച്ചത്. മുടി വളർത്തുന്നത് കണ്ട്, തുടക്കത്തില്‍, അച്ഛന്‍ ബാര്‍ബര്‍ ഷോപ്പിൽ എത്തിച്ചെങ്കിലും അന്ന് സച്ചിന്‍ കരഞ്ഞു. വീട്ടുകാര്‍ കാര്യം അന്വേഷിച്ചതോടെയാണ് മുടി വളര്‍ത്തണമെന്നും അര്‍ബുദ ബാധിതര്‍ക്ക് നല്‍കണമെന്നും പറഞ്ഞത്. പിന്നീട് സച്ചിന്റെ ആഗ്രഹത്തിനൊപ്പം വീട്ടുകാരും നിന്നു. 18 വയസിന് താഴെയുള്ള ശാരീരിക പരിമിതികളുള്ള കുട്ടികളെ സഹായിക്കാനായി പ്രവര്‍ത്തിക്കുന്ന സോള്‍ എന്ന എന്‍.ജി.ഒ. സംഘടനയും സച്ചിന് പിന്തുണ നല്‍കുന്നുണ്ട്. മൂന്നുവര്‍ഷം കൊണ്ട് 51 സെന്റിമീറ്ററോളം വളർന്ന മുടിയാണ് സച്ചിൻ മുറിച്ചു നല്‍കാന്‍ തീരുമാനിച്ചത്.
