അടയാളങ്ങള്‍ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ തുടക്കം കുറിച്ച താരമാണ് ഗോവിന്ദ് പത്മസൂര്യ. സിനിമയിൽ മാത്രമല്ല മിക്കച്ച അവതരണത്തിലൂടെ ജി പി മലയാള ടെലിവിഷൻ ആരാധകരുടെ മനസിലിടം നേടുകയായിരുന്നു. ഡി ഫോര്‍ ഡാന്‍സിലേക്ക് ജിപി വന്നതോടെ അദ്ദേഹത്തിന്റെ കരിയറും മാറി മറിയുകയായിരുന്നു. പോസിറ്റീവ് കഥാപാത്രങ്ങളിലൂടെ മാത്രമല്ല നെഗറ്റീവ് വേഷങ്ങളിലൂടെയും ശ്രദ്ധിക്കപ്പെട്ട ജിപി യൂട്യൂബ് ചാനലുമായും സജീവമാണ്. തന്റെ യൂട്യൂബ് ചാനളിലൂടെ ഒരു ദിവസം മൂന്ന് കല്യാണം കഴിച്ചതിനെക്കുറിചുള്ളാ ഒരനുഭവമാണ് ജി പി പങ്കു വെച്ചിരിക്കുന്നത്.
രസകരമായതും സംഭവബഹുലമായ കല്യാണങ്ങളാണ് നടന്നത്. മൂന്ന് തരത്തിലുള്ള കല്യാണങ്ങൾ. ഒന്ന് മലയാളി ഹിന്ദു വെഡ്ഡിങ്, തമിഴ് ഹിന്ദു വെഡ്ഡിങ്, തെലുങ്ക് ഹിന്ദി വെഡ്ഡിങ്. പല തരത്തിലുള്ള വേഷവിധാനങ്ങളും ഇമോഷനുമായിരുന്നു കല്യാണത്തിന്. പരസ്യ ചിത്രത്തിന്റെ വീഡിയോ വൈറലായി മാറിയതോടെയായിരുന്നു നടന്നത് ചിത്രീകരണമാണെന്ന് പറഞ്ഞ് ജിപി എത്തിയത്. ദിവ്യ പിള്ളയും മഹിമ നമ്പ്യാരുമൊക്കെയായിരുന്നു വധുവിന്റെ വേഷത്തിലെത്തിയത്. മൂന്ന് വിവാഹം കഴിഞ്ഞതുകൊണ്ട് ജീവിതത്തിലെ ഒറിജിനല്‍ കല്യാണത്തിന് ടെന്ഷനൊന്നുമുണ്ടാവില്ലല്ലോയെന്ന രസകരമായ കമന്റ എത്തിയത്.