Connect with us

Hi, what are you looking for?

സിനിമ വാർത്തകൾ

വിവാഹ ശേഷം മിയ ആളാകെ മാറിപ്പോയി, നമ്മളെ ഒന്നും മൈൻഡ് ചെയ്യാറില്ല എന്ന് ഗോവിന്ദ് പത്മസൂര്യ

ലോക്ക്ഡൗൺ കാലത്തായിരുന്നു നടി മിയയുടെ വിവാഹം. അശ്വിൻ ഫിലിപ്പും മിയയുമായുളള വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോയുമെല്ലാം സോഷ്യൽ മീഡിയയിൽ ട്രെൻഡായിരുന്നു. വിവാഹ ശേഷവും അഭിനയം തുടരുമെന്നാണ് വിവാഹ ദിനത്തിൽ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മിയ നൽകിയ മറുപടി.

ടെലിവിഷനിലൂടെയാണ് മിയ അഭിനയ രംഗത്തേക്ക് എത്തുന്നത്. ‘അൽഫോൺസാമ്മ’ സീരിയലിൽ പ്രധാന വേഷത്തെ അവതരിപ്പിച്ച മിയ ‘ഡോക്ടർ ലവ്,’ ‘ഈ അടുത്ത കാലത്ത്,’ ‘നവാഗതർക്ക് സ്വാഗതം,’ ‘തിരുവമ്പാടി തമ്പാൻ’ തുടങ്ങിയ സിനിമകളിൽ വേഷങ്ങൾ ചെയ്തു. ‘ചേട്ടായീസ്’ എന്ന സിനിമയിലൂടെ നായികയായി. ‘റെഡ് വൈന്‍,’ ‘മെമ്മറീസ്,’ ‘വിശുദ്ധന്‍,’ ‘മിസ്റ്റര്‍ ഫ്രോഡ്,’ ‘അനാര്‍ക്കലി,’ ‘പാവാട,’ ‘ബോബി,’ ‘പട്ടാഭിരാമന്‍,’ ‘ബ്രദേഴ്‌സ് ഡേ,’ ‘ഡ്രൈവിങ് ലൈസന്‍സ്’ തുടങ്ങി നിരവധി സിനിമകളിൽ അഭിനയിച്ചു.ഇപ്പോൾ മിയയോട് പരിഭവവുമായി നടൻ ജിപി. എത്തിയിരിക്കുകയാണ്.

Advertisement. Scroll to continue reading.

മിയയുടെ ആത്മസുഹൃത്തും, നടിയുടെ ആദ്യ സിനിമയിലെ നായകൻ കൂടിയാണ് ഗോവിന്ദ് പദ്മ സൂര്യ എന്ന ജിപി.ആദ്യ സിനിമക്ക് ശേഷം ചാനൽ പരിപാടികളിലും, മറ്റു ചില ചിത്രങ്ങളിലും ഇരുവരും ഒരുമിച്ചെത്തുകയും ചെയ്തിരുന്നു. ‘ഗേള്‍സ് സ്‌കൂളില്‍ പഠിച്ച മിയക്ക് ആണ്‍ സുഹൃത്തുക്കള്‍ ഉണ്ടായിരുന്നില്ല. അവളുടെ ആദ്യത്തെ ആണ്‍സുഹൃത്ത് ഞാനായിരുന്നു’, എന്ന് ജിപി ഒരിക്കൽ തുറന്നു പറഞ്ഞിട്ടുണ്ട്. ഇപ്പോൾ മിയയുടെ വീട്ടിൽ അതിഥിയായി എത്തിയ ജിപിയുടെ വീഡിയോ ആണ് വൈറലായി മാറുന്നത്.

തന്റെ യൂ ട്യൂബ് ചാനലിലൂടെയാണ് മിയക്കും ഭർത്താവ് അശ്വിനും ഒപ്പമുള്ള ചില നിമിഷങ്ങൾ ജിപി പങ്ക് വച്ചിരിക്കുന്നത്. ” കല്യാണം കഴിഞ്ഞു കഴിഞ്ഞപ്പോൾ നമ്മളെ ഒന്ന് മൈൻഡ് ചെയ്യുക, നമ്മളോട് ഒന്ന് സംസാരിക്കുക ഒന്നുമില്ല. അതിനു മുൻപേ എന്ത് സ്നേഹമായിരുന്നു; സൗഹൃദമായിരുന്നു’ എന്ന പരാതി പറയുന്ന ജിപിയാണ് ആദ്യം ദൃശ്യങ്ങളിൽ കാണുന്നത്.’കല്യാണം കഴിഞ്ഞിട്ട് എത്ര തവണ ഫോൺ ചെയ്തു. ഈ വിളിച്ച കോളുകൾ എല്ലാം ഞാൻ അങ്ങോട്ട് വിളിച്ചതാണ്’, എന്ന മറുപടിയാണ് ജിപിയുടെ പരിഭവത്തിന് മിയ നൽകുന്നത്. ഇരുവരുടെയും തമാശ കണ്ടു ചിരിക്കുന്ന അശ്വിനും വീഡിയോയിൽ നിറയുന്നുണ്ട്.

Advertisement. Scroll to continue reading.

You May Also Like

സിനിമ വാർത്തകൾ

പേളി മാണി ഗര്‍ഭിണിയായത് മുതല്‍ മകളുടെ ജനനവും അവളുടെ ഓരോ വളര്‍ച്ചയും സോഷ്യല്‍ മീഡിയയിലൂടെ ആരാധകര്‍ക്കായി പങ്ക് വയ്ക്കാറുണ്ട്. നിലാമോള്‍ക്ക് സോഷ്യല്‍ മീഡിയയില്‍ അത്രത്തോളും ആരാധകരുമുണ്ട്. എല്ലാവരുടേയും കണ്‍മുന്നില്‍ വളരുന്ന കുഞ്ഞിനെ പോലെയൊരു...

സിനിമ വാർത്തകൾ

ചെറിയ വേഷങ്ങൾ ചെയ്ത് പ്രേക്ഷരുടെ മനസ്സിൽ സ്ഥാനം നേടിയ താരമാണ് മിയ, മിയ ചെയ്ത വേഷങ്ങൾ എല്ലാം തന്നെ ഏറെ ശ്രദ്ധ നേടിയിരുന്നു, കഴിഞ്ഞ മാസമാണ് മിയ വിവാഹിതയായത്, എറണാകുളം സ്വദേശി അശ്വിൻ...

Advertisement