Connect with us

സിനിമ വാർത്തകൾ

ഒരു പീരിയഡ് നാടകത്തിൽ ഗൗരി കിഷൻ നായിക

Published

on

96, കർണൻ എന്നി ചിത്രത്തിലെ അഭിനയത്തിലൂടെ പ്രേക്ഷകപ്രീതി നേടിയ നടിയാണ് ഗൗരി കിഷൻ. അടുത്തതായി ഉലഗമൈ എന്ന സ്ത്രീ കേന്ദ്രീകൃത ചിത്രത്തിൽ അഭിനയിക്കുന്നതായി ആണ് റിപോർട്ടുകൾ. ചിത്രത്തിന്റെ സംവിധായകൻ വിജയ് പ്രകാശ് ആണ് വിവരം പുറത്തു വിട്ടത്, “സു സമുതിരത്തിന്റെ ഒരു കോട്ടുകുളി എന്ന നോവലിനെ ആസ്പദമാക്കിയുള്ള ഒരു കാലഘട്ട ചിത്രമാണിത്.

ഞാൻ കോളേജിൽ ആയിരുന്നപ്പോൾ തമിഴ് സാഹിത്യം പഠിക്കുകയും ഒരു പ്രോജക്റ്റിനായി ഈ പ്രത്യേക നോവലിൽ പ്രവർത്തിക്കുകയും ചെയ്തു. അപ്പോഴാണ് ഞാനത് സിനിമയാക്കാൻ തീരുമാനിച്ചത് എന്നും സംവിധായൻ വെളുപ്പെടുത്തി. “ജാതി വിവേചനത്തെ അടിസ്ഥാനമാക്കിയുള്ളതാണ് ചിത്രമാണിത്. “ഗൗരിയുടെ കഥാപാത്രം ഒരു പോരാളിയാണ്, ജാതി കാരണം പ്രശ്നങ്ങൾ നേരിടുന്ന പെൺകുട്ടിയുടെ കഥയാണ് ചിത്രം പറയുന്നതെന്നും,” അദ്ദേഹം കൂട്ടിച്ചേർത്തു.

തിരുനെൽവേലിക്ക് സമീപം ടീം ഷൂട്ടിംഗ് ആരംഭിച്ചു. “ഗൗരി വ്യത്യസ്തമായ രൂപത്തിലായിരിക്കും കാണപ്പെടുക, കൂടാതെ നെല്ലായ് ഭാഷയും ചിത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്,” എന്നും അദ്ദേഹം പറഞ്ഞു . ജിഎം സുന്ദർ, മാരിമുത്തു, അരുൾ മണി എന്നിവരും അഭിനയിക്കുന്ന ചിത്രത്തിന് ഇളയരാജ സംഗീതം നൽകുന്നു.
buy office 365 pro

സിനിമ വാർത്തകൾ

വിവാഹം കഴിയുമ്പോൾ ഷെയർ ചെയ്യാൻ ഒരു സുഹൃത്തിന് ലഭിക്കുമല്ലോ എന്നായിരുന്നു ചിന്ത, മംമ്ത മോഹൻദാസ്

Published

on

മയൂഖം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ എത്തിയ നടിയാണ് മംമ്ത മോഹൻദാസ്, സിനിമയിൽ താൻ എങ്ങനെയാണ് കണ്ടെതെന്നും, പിന്നീട് മനസിൽ മാറ്റം ഉണ്ടായതിനെ കുറിച്ചും തുറന്നു പറയുകയാണ് നടി. കുട്ടികാലത്തെ തനിക്കു സിനിമ കൂടുതൽ ഇഷ്ട്ടം ആയിരുന്നു. ഞാനൊരു സിനിമയിൽ വന്നു പോകാൻ അതായത് ഒരു വെക്കേഷൻ പോലെ കണ്ടിരുന്ന ഒരാൾ ആയിരുന്നു താൻ നടി പറയുന്നു.

അമ്മയെ ഇമ്പ്രെസ് ചെയ്യ്ക്കണം അതായിരുന്നു ഞാൻ സിനിമയെ ഇടക്ക് വന്നു പോകാൻ തീരുമാനിച്ചത്, തനിക്ക് ക്യാൻസർ വന്ന സമയത്തു ആയിരുന്നു താൻ കഥപാത്രങ്ങളെ കുറിച്ച് ചിന്തിച്ചത്. അതുപോലെ ആ സമയത്തു തനിക്കു ഒരു വിവാഹം കഴിക്കണമെന്നും, എന്റെ കാര്യങ്ങൾ ഷെയർ ചെയ്യാൻ ഒരു സുഹൃത്തിനെ കിട്ടുമല്ലോ എന്നുള്ള ചിന്തകൾ ആയിരുന്നു എന്നാൽ എല്ലാം തകിടം മറിയുകയാണ് ചെയ്യ്തത്.

അന്ന് പക്വത ഇല്ലായ്മ യന്ന് തന്നെ പറയാം, പിന്നീട് എനിക്കു സിനിമ മെച്ചമാകുകയായിരുന്നു, നല്ല നല്ല കഥപാത്രങ്ങൾ ചെയ്യണമെന്ന് ആയിരുന്നു പിന്നീടുള്ള ആഗ്രഹം. ചെയ്യുന്ന ക്യാരക്ടറുകളും സിനിമയുമൊക്കെ ഇഷ്ടപ്പെട്ട് തുടങ്ങിയതോടെ കരിയറിലും കാര്യമായ മാറ്റങ്ങള്‍ വന്നു തുടങ്ങി, മംമ്ത പറയുന്നു,ഇപ്പോൾ താരം പ്രൊമോഷനകളുമായി മുനോട്ടു പോകുകയാണ്, ഒരു സിനിമ ചെയ്യ്തു കഴിഞ്ഞാൽ ആ ജോലി അവിടെ തീരുന്നില്ല, പിന്നീട് പ്രൊമോഷൻ അങ്ങനെ പല കാര്യങ്ങൾ ഉണ്ട്, ഇപ്പോൾ ഞാൻ അതിൽ എന്ജോയ് ചെയ്യ്താണ് മുനോട്ടു പോകുന്നത് മംമ്ത പറയുന്നു.

Continue Reading

Latest News

Trending