ഗൗതം കാർത്തിക്കും, മഞ്ജിമ മോഹനും വിവാഹിതരായി. ചെന്നൈയിലെ ഗ്രീൻ മിഡോസ് റിസോർട്ടിൽ വച്ചായിരുന്നു വിവാഹം. ഇരുവരുടയും വിവാഹ ചടങ്ങിന് അടുത്ത ബന്ധുക്കളും, സുഹൃത്തുക്കളുമായിരുന്നു പങ്കു  ചേർന്നിരുന്നത്. താരങ്ങളുടെ വിവാഹത്തിനു നിരവധി ആരാധകരും, സഹപ്രവർത്തകരും വിവാഹ മംഗളാശംസകൾ നേർന്നിരുന്നു. ബാല താരമായി മലയാള സിനിമയിൽ എത്തിയ താരം ആണ് മഞ്ജിമ മോഹൻ. സിനിമ മേഖലയിലെ ഛായാഗ്രാഹകൻ ആയ വിപിൻ മോഹന്റെ മകൾ ആണ് മഞ്ജിമ മോഹൻ.


കളിയൂഞ്ഞാൽ എന്ന മമ്മൂട്ടി ചിത്രത്തിൽ ബാലതാരമായി അഭിനയിച്ചാണ് തുടക്കം. മയിൽപ്പീലിക്കാവ്, സാഫല്യം, പ്രിയം തുടങ്ങിയ ചിത്രങ്ങളിൽ താരം ബാലതാരമായി അഭിനയിച്ചിരുന്നു. ഇങ്ങനെ സിനിമയിൽ തിളങ്ങുന്ന സമയത്തു താരം പിന്നീട് പഠനത്തിലേക്കു ശ്രെധ കേന്ദ്രീകരിച്ചിരുന്നു. പിന്നീട് നടി ഒരു വടക്കൻ സെൽഫി എന്ന ചിത്രത്തിൽ നിവിൻ പോളിയുടെ നായിക ആയി ഒരു തിരിച്ചു വരവ് നടത്തിയിരുന്നു.

എന്നാൽ മലയാള സിനിമയിൽ മഞ്ജിമക്കു ശ്രെധ ആകാൻ കഴിഞ്ഞിരുന്നില്ല താരം തമിഴ് സിനിമകളിൽ ശ്രെധ കേന്ദ്രീകരിക്കുകയും അവിടെ  പ്രേഷകരുടെ പ്രിയങ്കരിയായ നടി ആയി തീരാനും കഴിഞ്ഞു. നടൻ കാർത്തിക്കിന്റെ മകനാണ് ഗൗതം കാർത്തിക്. പഴയകാല നടൻ മുത്തുരാമന്റെ ചെറുമകൻ കൂടിയാണ്,മണിരത്നം ചിത്രം കടലിലൂടെയായിരുന്നു താരത്തിന്റെ  അരങ്ങേറ്റം.