ഏഷ്യാനെറ്റ് ഒരുക്കിയ  വാനമ്പാടി എന്ന സീരിയലിലൂടെ പ്രേക്ഷകരുടെ മാനസപുത്രിയായി മാറിയ ബാലതാരമാണ് ഗൗരി കൃഷ്ണൻ. ഇപ്പോഴിതാ, തന്റെ കുട്ടിക്കാലത്തു നിന്നുള്ള ഒരു ചിത്രം പങ്കിടുകയാണ് ഗൗരി. മലയാളത്തിന്റെ വാനമ്പാടി കെ എസ് ചിത്രയുടെ മടിയിലിരിക്കുന്ന കുഞ്ഞു ഗൗരിയെ ആണ് ചിത്രത്തിൽ കാണാനാവുക. ചിത്ര അമ്മായിയ്ക്ക് ഒപ്പം എന്ന ക്യാപ്ഷനോടെയാണ് ഗൗരി ചിത്രം പങ്കുവച്ചിരിക്കുന്നത്.

ഗിറ്റാറിസ്റ്റും സംഗീതജ്ഞനുമായിരുന്ന പ്രകാശ് കൃഷ്ണയുടെ മകളാണ് ഗൗരി. ഗൗരിയുടെ അച്ഛൻ ഇപ്പോഴില്ല. ഒരു വാഹനാപകടത്തിലാണ് ഗൗരിയ്ക്ക് അച്ഛനെ നഷ്ടപ്പെട്ടത്. ബന്ധുവാര് ശത്രുവാര്, വിശ്വരൂപം, മാനസമൈന തുടങ്ങിയ സിനിമകളിലും ലെനിൻ രാജേന്ദ്രന്റെ ഇടവപ്പാതി എന്ന ചിത്രത്തിലും ഗൗരി അഭിനയിച്ചിട്ടുണ്ട്.

തിരുവനന്തപുരം വഴുതക്കാട് കാർമൽ സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയാണ് ഗൗരി. വളരെ ചെറുപ്പത്തില്‍ത്തന്നെ മികച്ച ഗായികയ്ക്കുള്ള സംഗീത നാടക അക്കാദമിയുടെ സംസ്ഥാന അവാര്‍ഡും ഗൗരി കരസ്ഥമാക്കിയിട്ടുണ്ട്.