യാത്രകളെ ഒരുപാട് ഇഷ്ടപ്പെടുന്നവരാണ് അമൃത സുരേഷും ഗോപി സുന്ദറും. തങ്ങളുടെ റിലേഷൻ ഷിപ്പിനെ പറ്റി വെളുപ്പെടുത്തിയ കാലം മുതലേ ഇരുവരും പങ്ക് വെക്കുന്നത് കൂടുതലും യാത്ര വീഡിയോകളാണ്. പട്ടായയിൽ അവധി ആഘോഷിക്കുന്നതിന്റെ രസകരമായ നിമിഷങ്ങൾ കോർത്തിണക്കി അമൃത തന്റെ ഇൻസ്റ്റാഗ്രാമിൽ പങ്ക് വെച്ച വീഡിയോ. പങ്ക് വെച്ചു  നിമിഷങ്ങൾക്കുള്ളിൽ തന്നെ ആരാധകർ ഏറ്റെടുത്തതാണ്.

ഇപ്പോൾ പലപ്പോഴും ദുബായിൽ പോയിട്ടുണ്ടെങ്കിലും ബുർജ് ഖലീഫയുടെ ടോപ്പ് കാണാൻ സാധിച്ചിട്ടില്ല ഇപ്പ്രാവശ്യം ആ ആഗ്രഹം സാധിക്കുകയാണെന്നാണ് അമൃത പറയുന്നത്.അങ്ങനെ ഏജന്റിനൊപ്പം പോകുന്ന അമൃത സുരേഷും ഗോപി സുന്ദറുമാണ് വീഡിയോയിൽ ഉള്ളത്. ഏതോ ചിത്രത്തിന്റെ ഡിസ്കഷൻ ഫോണിലൂടെ നടത്തിയാണ് ഗോപി സുന്ദർ നടന്നു പോകുന്നത്.

അങ്ങനെ തനിക്ക് ഈ പ്രാവശ്യം എങ്കിലും ആഗ്രഹം സാധിച്ചല്ലോ എന്ന അമൃത പറയുമ്പോൾ “അത് വരേണ്ടവരുടെ ഒപ്പം വരണം ഇതിനു മുന്നേ വന്നതെല്ലാം കള്ളന്മാരോടൊപ്പം അല്ലെ”എന്നാണ്  ഗോപി സുന്ദറിന്റെ മറു ചോദ്യം.തന്റെ ഈ അനുഭവങ്ങളുടെ വീഡിയോ അമൃത തന്നെയാണ് തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.

;