​ഗായിക അമൃതാ സുരേഷിന്റേയും സംവിധായകൻ ​ഗോപിസുന്ദറിന്റേയും ഏറ്റവും പുതിയ മ്യൂസിക് ആൽബം സോഷ്യൽ മീഡിയയിൽ ചർച്ചയാവുകയാണ്. ഇരുവരുടേയും പ്രണയും വിവാഹവും ഒക്കെ ചർച്ചകൾ തന്നെയായിരുന്നു സമൂഹ മാധ്യമങ്ങളിൽ എന്നാൽ ഇത് അങ്ങനെയല്ല .

ഇരുവരുടേയും സോഷ്യൽമീഡിയാ പേജുകളിൽ ഈ ആൽബത്തെക്കുറിച്ചുള്ള പ്രമോഷൻ വീഡിയോകൾ എത്തിക്കഴിഞ്ഞു. ഇക്കഴിഞ്ഞ ദിവസം എത്തിയ വീഡിയോ ഇപ്പോൾ ട്രെൻഡിം​ഗിലാണ്. അമൃതാ സുരേഷാണ് വീഡിയോയിലുള്ളത്. ആൽബത്തിന്റെ വീഡിയോ ഷൂട്ട് ബ്ലൂപ്പർ പോലെയാണ് വീഡിയോ എത്തിയിരിക്കുന്നത്.

കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ഇരുവരും എത്തിയ ഒരു വീഡിയോ കൂടി ഷെയർ ചെയ്തിരുന്നു. അതിൽ മ്യൂസിക് ആൽബത്തിനായി കാത്തിരിക്കാൻ പ്രേക്ഷരെ ഓർമ്മിപ്പിക്കുന്നുമുണ്ട്. ആ വീഡിയോയും ആരാധകർ ഏറ്റെടുത്തിരുന്നു.

പിന്നിട്ട കാതങ്ങള്‍ മനസ്സില്‍ കുറിച്ച് അനുഭവങ്ങളുടെ കനല്‍വരമ്പു കടന്ന് കാലവും കാറ്റും പുതിയ വഴികളിലേക്ക്-എന്ന സോഷ്യൽ മീഡിയയിൽ തങ്ങളുടെ ചേർന്നു നിൽക്കുന്ന ചിത്രത്തൊടൊപ്പം പോസറ്റ് ചെയ്തതോടെയാണ് ഇരുവരും തമ്മിൽ പ്രണയത്തിലാണെന്ന വാർത്ത പുറത്തു വരുന്നത്. പിന്നീട് സോഷ്യൽ മീഡിയയിൽ സമ്മിശ്ര പ്രതികരണങ്ങളായിരുന്നു. ഇതിനെ ​ഗൗനിക്കാതെ തന്നെ ഇരുവരും ശക്തരായി മുന്നോട്ട് പോകുകയാണ്.