അൽഫോൻസ് പുത്രൻ പ്രേമത്തിന് ശേഷം  ഗോൾഡ് എന്ന ചിത്രം ഇപ്പോൾ സംവിധാനം ചെയ്യ്തിരിക്കുകയാണ്. ഏഴു വർഷത്തിനു ഇടവേളക്ക് ശേഷം അൽഫോൻസ്  വീണ്ടും  സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ആണ് ഇത്, ചിത്രത്തിൽ പൃഥ്വിരാജ്, നയൻ താരയും ഒന്നിക്കുന്ന ഈ ചിത്രം നാളെ റിലീസ് ആകുകയാണ്. ഈ ചിത്രത്തിൽ വൻ പ്രതീക്ഷകൾ ആണ് അണിയറപ്രവർത്തകർക്കു ഉള്ളത് . ഇപ്പോള്‍ പൃഥ്വിരാജിന്റെ കരിയറിലെ തന്നെ ഏറ്റവും ഉയര്‍ന്ന പ്രീ റിലീസ് ബിസിനസ് സ്വന്തമാക്കിയിരിക്കുകയാണ് ഗോള്‍ഡ്.


അമ്പത് കോടിയലധികം രൂപയാണ് ചിത്രം പ്രീ റിലീസ് ബിസിനസ് വഴി സ്വന്തമാക്കിയത് ഈ ചിത്രം സ്വന്തംമാക്കിയത്. ലോകമെമ്പാടുമുള്ള 1300കളിലധികം സ്‌ക്രീനുകളില്‍ എത്തുന്ന ചിത്രം പൃഥ്വിരാജിന്റെ ഏറ്റവും വലിയ റിലീസാണ്.ആറായിരത്തിലധികം ഷോകളായിരിക്കും ചിത്രത്തിന് ഒരു ദിവസം ഉണ്ടാകുക,നാളെയാണ്  ഈ ചിത്രം തീയറ്ററുകളിൽ എത്തുന്നത്.

ഒരു ദിവസം തന്നെ ചിത്രത്തിന് ആറായിരത്തിലധികം ഷോകൾ ഉണ്ടാകും. ചിത്രത്തിൽ നയൻ താര, പൃഥ്വിരാജ്, വിജയ രാഘവൻ, അജ്മൽ അമീർ, ശബരീഷ് വർമ്മ, കൃഷ്ണ ശങ്കർ, വിനയ് ഫോർട്ട്, മല്ലിക സുകുമാരൻ, ലാലു അലക്സ്,  റോഷൻ മാത്യു, ജഗദീഷ് സൈജു കുറുപ്പ് തുടങ്ങിയവരാണ് അഭിനയിക്കുന്നത്,  ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുകയാണ് ആരാധകരും ഒപ്പം അണിയറ പ്രവർത്തകരും.