സിനിമാപ്രേമികള്‍ എന്നും ഓര്‍ത്തുവയ്ക്കുന്ന ഒട്ടനവധി കഥാപാത്രങ്ങള്‍ സമ്മാനിച്ച സൂപ്പര്‍ താരമാണ് സുരേഷ് ഗോപി. എന്നാല്‍ സുരേഷ് ഗോപിയുടെ രാഷ്ട്രീയം എന്നും ട്രോളുകളില്‍ നിറയാറുണ്ട്. സുരേഷ് ഗോപി നടത്തുന്ന സാമൂഹിക പ്രവർത്തനങ്ങൾ പലപ്പോഴും വാർത്തകളിൽ നിറഞ്ഞിട്ടുമുണ്ട്. എങ്കിൽക്കൂടിയും പലപ്പോഴും കടുത്ത രീതിയില്‍ വിമര്‍ശനങ്ങളും താരത്തിനെതിരെ ഉയരാറുണ്ട്. കാരണം അത്തരം പ്രസ്താവനകളാണ് പലപ്പോഴും അച്ഛനെതിരെ ഉയരുന്ന വിമര്‍ശനങ്ങള്‍ക്കെതിരെ മകൻ അടുത്തിടെ ഗോകുല്‍ സുരേഷ് പ്രതികരിച്ചിരുന്നു. “അച്ഛന്‍ അഭിനേതാവായി തുടരുന്നതാണ് എനിക്ക് ഏറ്റവും കൂടുതൽ ഇഷ്ടം. അച്ഛന്റെ സിനിമയിലേക്കുള്ള തിരിച്ചുവരവ് എന്നെ വളരെ അധിതം സന്തോഷിപ്പിച്ചിരുന്നു. കാരണം അച്ഛനെന്ന രാഷ്ട്രീയക്കാരന്‍ ഒരു യഥാര്‍ഥ രാഷ്ട്രീയക്കാരന്‍ അല്ല. നൂറ് രൂപ ജനങ്ങള്‍ക്ക് കൊടുത്താല്‍ ആയിരം രൂപ എവിടുന്ന് പിരിക്കാം എന്ന് അറിയുന്നവരാണ് യഥാര്‍ഥ രാഷ്ട്രീയക്കാർ. അച്ഛന്‍ എങ്ങനെയാണെന്ന് വച്ചാല്‍ പത്ത് രൂപ കഷ്ടപ്പെട്ട് സമ്പാദിച്ച് നൂറ് രൂപ ജനങ്ങള്‍ക്ക് കൊടുക്കുന്ന ആളാണ്.
എന്നിട്ടും അദ്ദേഹത്തെ വിമർശിക്കുന്ന സമൂഹത്തിലാണ് അച്ഛന്‍ ജീവിക്കുന്നത്. ആ ജനത അച്ഛനെ അര്‍ഹിക്കുന്നില്ല”, എന്നാണ് ഗോകുൽ അന്ന് പറഞ്ഞത്. അങ്ങനെ ഒരു അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം ഗോകുലിന് ഉണ്ട് എന്നും ഗോകുലിന്റെ അമ്മയ്ക്കും അതുപോലൊരു അഭിപ്രായം ഉണ്ട് എന്നും പക്ഷേ ആ അഭിപ്രായം ഇന്നുവരെ തന്നോടോ മറ്റാരോടുമോ പറഞ്ഞിട്ടില്ല എന്നും സുരേഷ് ഗോപി മറുപടിയായി പറഞ്ഞു.ഗോകുൽ അന്ന് പറഞ്ഞത് ഒരു മകന്റെ വിഷമം ആയിരിക്കും. ഒരുപാട് പേരിങ്ങനെ പുലഭ്യം പറയുമ്പോൾ വരുന്നതാണതെന്നും രാഷ്ട്രീയക്കാരനായ അച്ഛനിൽ നിന്നും ദൂരം പാലിച്ച് നിൽക്കണമെന്ന് താൻമക്കളോട് പറഞ്ഞിട്ടുണ്ടെന്നും; സുരേഷ് ഗോപി പറഞ്ഞു.കൃമി-കീടങ്ങളെ ഒന്നും വകവച്ചു കൊടുക്കാറില്ല. വകവച്ചു കൊടുക്കുകയും ഇല്ല”, എന്നായിരുന്നു സുരേഷ് ഗോപിയുടെ മറുപടി.അതേസമയം ഒരിടവേളയ്ക്ക് ശേഷം സുരേഷ് ഗോപി, ബിജു മേനോൻ, സിദ്ദിഖ് എന്നിവർ ഒന്നിക്കുന്ന ചിത്രമാണ് ഗരുഡൻ. മിഥുൻ മാനുവൽ തോമസിന്റെ തിരക്കഥയിൽ ഒരുങ്ങിയ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നവാഗതനായ അരുൺ വർമ്മയാണ്. നീണ്ടൊരു ഇടവേളയ്ക്ക് ശേഷം നടി അഭിരാമി അഭിനയിക്കുന്ന ചിത്രം കൂടിയാണിത്. അടുത്ത മാസം ആദ്യം ചിത്രം തിയേറ്ററുകളിൽ എത്തും.
