സോഷ്യൽ മീഡിയിൽ സജീവമായ താരങ്ങൾ ആണ് നിമിഷ സജയനും ,മീരജാസ്മിനും. ഇരുവരും അവരുടെ വിശേഷങ്ങളും, ചിത്രങ്ങളും സോഷ്യൽ മീഡിയിൽ പങ്കുവെക്കുകയും അവ വൈറൽ ആകുകയും ചെയ്യാറുണ്ട്. ഇപ്പോൾ അതുപോലെ ഇരുവരും പങ്കു വെച്ച ചിത്രങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. ദുബായിയിലെ പ്രശസ്ത ഫോട്ടോഗ്രാഫറായ റൗൾ ആണ് മീര ജാസ്മിന്റെ മനോഹര ചിത്രങ്ങൾ പകര്‍ത്തിയിരിക്കുന്നത്.


ഇംഗ്ലണ്ടിൽ അവധി ആഘോഷിക്കുന്ന ചിത്രങ്ങളാണ് നിമിഷ സജയൻ സമൂഹമാധ്യങ്ങളിലൂടെ പങ്കുവച്ചത്. ജയറാമിനെ നായകനാക്കി സത്യൻ അന്തിക്കാട് ഒരുക്കിയ ‘മകൾ’ ആണ് മീരയുടേതായി റിലീസ് ചെയ്ത ഏറ്റവും പുതിയ ചിത്രം. ഇപ്പോൾ താരം മലയളത്തിനു പുറമെ മറ്റു അന്യ ഭാഷ ചിത്രങ്ങളിലും അഭിനയിക്കുന്നുണ്ട്. താരം ഇപ്പോൾ ദുബായിലാണ് താമസിക്കുന്നത്. സൂത്രധാരൻ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ എത്തിയ താരമാണ് മീര അതിനു ശേഷം നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു.

ബിജു മേനോന്‍ പ്രധാന വേഷത്തിലെത്തിയ ഒരു തെക്കൻ തല്ലുകേസ് ആണ് നിമിഷയുടേതായി അവസാനം പുറത്തിറങ്ങിയ ചിത്ര൦ ,ലിജിന്‍ ജോസ് സംവിധാനം ചെയ്യുന്ന ചേരയാണ് നിമിഷയുടെ അടുത്ത പ്രോജക്ട്. റോഷൻ മാത്യുവാണ് ചേരയിൽ നായകനായി എത്തുന്നത്.  സുരാജ്  വെഞ്ഞാറൻ മൂട് നായകനായ  തൊണ്ടിമുതലും, ദൃക്‌സാക്ഷി എന്ന ചിത്രത്തിലൂടെ ആണ് നിമിഷ മലയാള സിനിമയിലേക്കു എത്തുന്നത്.