ഫാഷൻ ട്രെൻഡുകളുടെ പേരിൽ ദിനം ദിനം ട്രോളുകൾ ഏറ്റുവാങ്ങാറുള്ള ഒരു ടെലിവിഷൻ താരമാണ് ഉർഫി ജാവേദ് . താരത്തിന്റെ വസ്ത്രധാരണ രീതികൾ എല്ലാം തന്നെ എല്ലായ്പ്പോഴും വാർത്തകളിലെ ചർച്ചാ വിഷയം ആകാറുമുണ്ട് . എന്നാൽ ഈ വക ട്രോളുകളും ഒന്നും ഉർഫിയെ ബാധിക്കാറേയില്ല . ദിവസേന പുതിയ പുതിയ ഫാഷൻ കണ്ടുപിടുത്തങ്ങളുമായി ക്യാമെറക്കണ്ണുകളെ ആകര്ഷിക്കാറുള്ള താരം കയ്യിൽ കിട്ടുന്നതെമന്തും വസ്ത്രമാക്കി മാറ്റും . പ്ലാസ്റ്റിക് കവർ , വാച്ച് , ചില്ലു ഗ്ലാസ്സുകൾ , പുല്ലു പൂക്കൾ , ചണച്ചാക്ക് , വയറിങ് കേബിൾ , ബ്ലേഡ് ,കിവി , കയർ മുതൽ മുടിയും പേപ്പറും വരെ ഉർഫി വസ്ത്രമാക്കി മാറ്റാറുണ്ട് .

അത്തരത്തിൽ ഒരു ഫാഷൻ പരീക്ഷണം നടത്തിയ താരത്തിന്റെ വീഡിയോ ആണ് ഇപ്പൊ ട്രോളിനായി ആരാധകർ ഏറ്റെടുത്തിരിക്കുന്നത് . ബാരിക്കേഡ് പോലെ മുഖം മുഖത്തിന് മുന്നിൽ നിക്കുന്ന ഒരു വസ്ത്രം കാരണം ചായ പോലും കുടിക്കാൻ കഴിയാതെ വിശമിക്കുന്ന താരത്തിനെയാണ് ഇപ്പോൾ സോഷ്യൽ മീഡിയ ട്രോളുന്നത് . “ചായ വളരെ പ്രധാനപ്പെട്ടതാകുമ്പോൾ” എന്നൊരു ക്യാപ്ഷ്യനോട്‌ കൂടിയാണ് ഈ വീഡിയോ ഇവർ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്നത് .

മുഖത്തിനു മുന്നിലെ ബാരിക്കേഡ് കാരണം ഇവർക്ക് ചായ കുടിക്കാൻ സാധിക്കുന്നില്ല . ഇതിനു ഒരു സ്ട്രോ ഉപയോഗിച്ചാൽ പോരെ എന്നാണ് ഉർഫിയെ കളിയാക്കിക്കൊണ്ട് ചോദിച്ചിരിക്കുന്നത് . ചൂട് ചായ എങ്ങനെ സ്ട്രോ ഉപയോഗിച്ച് കുടിക്കുമെന്നാണ് ഉർഫി തിരിച്ച് ചോദിക്കുന്നത് . എന്തായാലും നിമിഷ നേരം കൊണ്ടാണ് ഈ ഒരു വീഡിയോ വൈറലായത് .