മലയാള സിനിമകളുടെ പാട്ടിന്റെ പാലാഴി തീർത്ത ഗാനരചയിതാവ് ആയിരുന്നു ഗിരീഷ് പുത്തഞ്ചേരി. അതുപോലെ മലയാളി പ്രേഷകർക്കു പ്രിയങ്കരനായ നടൻ ആണ് ബിജു മേനോനും. ഇപ്പോൾ ഗിരീഷ് പുത്തഞ്ചേരിയുമായുള്ള പിണക്കത്തിന്റെ കഥ പറഞ്ഞു നടൻ ബിജു മേനോൻ. മലയാള൦ ഗാനങ്ങളെ മംഗ്ളീഷ് രീത്യിൽ പാടുന്ന എന്റെ ശീലത്തെ നിർത്തച്ചത് ഗിരീഷ് ആയിരുന്നു ബിജു പറയുന്നു. ഹരിദ്വാറില്‍ വടക്കുനാഥന്‍ സിനിമയുടെ ഷൂട്ടിംഗ് നടക്കുന്നതിനിടെ ഉണ്ടായ സംഭവമാണ് നടന്‍ കാന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.


അവിടെ വലിയ സൗകര്യങ്ങൾ ഒന്നും തന്നെ ഇല്ലായിരുന്നു, അന്ന് ആശ്രമത്തിന്റെ ഗസ്റ്റ് ഹൗസിൽ ആയിരുന്നു താമസം. വൈകുന്നേരങ്ങളിൽ ഞങ്ങൾ എല്ലവരും ഒത്തുകൂടുന്നത് അവിടെ ആയിരുന്നു. മിക്കവാറും അത് ലാലേട്ടന്റെ റൂമിലായിരിക്കും. അപ്പോൾ ഞാനൊരു പാട്ടു പാടി അപ്പോൾ ഗിരീഷിന്റെ മുഖഭാവം മാറി, തന്നോട് ദേഷ്യപ്പെടുകയും ചെയ്യ്തു ബിജു മേനോൻ പറഞ്ഞു. നിനക്ക് അക്ഷരം അറിയാമോടാ’ എന്ന് ആക്രോശിച്ചു കൊണ്ട് അദ്ദേഹം തനിക്ക് വായിക്കാന്‍ തന്ന എപിജെ അബ്ദുള്‍ കലാമിന്റെ പുസ്തകവും തിരികെ വാങ്ങി മുറിക്ക് പുറത്തിറങ്ങി.


ഗിരീഷ് എഴുതിയ ബാലേട്ടൻ എന്ന ചിത്രത്തിലെ ഇന്നലെ നിന്റെ നെഞ്ചിലെ ആ ഗാനം ആയിരുന്നു ഞാൻ മംഗ്ളീഷ് രീതിയിൽ പാടിയത്. യെസ്റ്റര്‍ഡേ എന്റെ ചെസ്റ്റിലെ സ്മാള്‍ സോയില്‍ ലാമ്പ് ഊതിയില്ലേ ഇങ്ങനെയാണ് പാടിയത്. അന്ന് എന്നോട് ദേഷ്യം പിടിച്ചുകൊണ്ടു ഗിരീഷ് ഇറങ്ങി പോയത് എന്നാൽ പിറ്റേ ദിവസം ഒന്നും അറിയാത്ത ഭാവത്തിൽ എന്നോട് നല്ല സൗഹൃദമായി സഹകരിച്ചു ,അതോടു ഞാൻ മംഗ്ളീഷ് ഗാനം നിർത്തി ബിജു മേനോൻ പറഞ്ഞു.