മധു വാരിയറുടെ സംവിധാനത്തിൽ ബിജു മേനോൻ, മഞ്ജു വാരിയർ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണ് ലളിതം സുന്ദരം. ചിത്രത്തിന്റ പിന്നണിപ്രവർത്തകർക്ക് ആശംസകളേകി മധു വാരിയറുടെ സഹപാഠി രാജീവ് രാഘവൻ ഒരുക്കിയ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നു
ലളിതം സുന്ദരം എന്നെഴുതിയ വസ്ത്രം ധരിച്ചു കൊണ്ട് ആകാശ ചാട്ടം നടത്തിയതിന്റെ വിഡിയോ ആണിത്. രണ്ട് മിനിറ്റോളം ദൈർഘ്യമുള്ള വിഡിയോ ഇതിനോടകം ശ്രദ്ധിക്കപ്പെട്ടുകഴിഞ്ഞു. ദുബായിലെ ജെംസ് ലെഗസി സ്‌കൂളിന്റെ സ്‌കൂൾ ഓഫ് ഓപ്പറേഷൻസിന്റെ മാനേജർ ആണ് രാജിവ് രാഘവൻ.
അതേസമയം ലളിതം സുന്ദരംചിത്രം റിലീസിനു തയ്യാറെടുക്കുകയാണ്. സൈജു കുറുപ്പ്, സുധീഷ്, അനു മോഹന്‍, രഘുനാഥ് പലേരി, ദീപ്തി സതി, രമ്യ നമ്പീശൻ, സറീന വഹാബ്, വിനോദ് തോമസ്, ആശാ അരവിന്ദ്, അഞ്ജന അപ്പുക്കുട്ടന്‍, മാസ്റ്റര്‍ ആശ്വിന്‍ വാരിയര്‍, ബേബി തെന്നല്‍ അഭിലാഷ് എന്നിവരാണു ചിത്രത്തിലെ മറ്റു താരങ്ങൾ.