ഒരു വിവാഹം നടക്കുന്നതിന്റെ ഭാഗമായി സ്ത്രീധനം വാങ്ങുകയും കൊടുക്കയും ചെയ്യുന്നത് ഒരു പരിഷ്കൃത സമൂഹത്തിനു ചേർന്ന കാര്യമല്ല. എത്രയെത്ര സ്ത്രീധന പീഡനമരണമാണ് നമ്മുടെ നാട്ടിൽ നടക്കുന്നത്. എത്ര കിട്ടീട്ടിയാലും മതിയാകാത്ത ആർത്തി മലയാളികൾക്ക് ഉള്ളത് കൊണ്ട് ഇപ്പോഴും സ്ത്രീധന പീഡനവും അതിനെ തുടർന്ന് മരണങ്ങളുമുണ്ടാകുന്നതെന്നു പറഞ്ഞിരിക്കുകയാണ് നടി ഗീതി സംഗീത.
വിദ്യാഭ്യാസവും വിവരവും ഉള്ളവർ പോലും സ്ത്രീധനം ചോദിച്ചു വാങ്ങുന്നു. മനുഷ്യത്വമില്ലായമായാണ ഇതിൽ കാണുന്നത്. എന്തും കൊടുത്ത ഒഴിപ്പിച്ചു വിടുക എന്ന ആറ്റിറ്റ്യൂഡ് പെൺകുട്ടിയുടെ മാതാപിതാക്കളും മാറ്റണം. സ്ത്രീധനം എന്ന സിസ്റ്റം താനേ മാറണം. പക്ഷെ നമ്മുടെ സിസ്റ്റം പെട്ടെന്നൊന്നും മാറില്ല.. പക്ഷെ എത്രയും പെട്ടെന്ന് മാറട്ടെയെന്നും ഗീതി പറയുന്നു. ഐഡന്റിറ്റി എന്ന ഷോർട്ഫിലിമിന്റെ ഭാഗമായാണ് ഗീതി സ്മസാരിച്ചത്. സ്ത്രീധനത്തിനെതിരെ സംസാരിക്കുന്ന ഷോർട് ഫിലിമാണ് ഐഡന്റിറ്റി. കലാഭവൻ റഹ്‌മാനും മുഖ്യ വേഷത്തിലെത്തുന്നു.
