പരസ്പരം സീരിലിലെ ദീപ്തി ഐപിഎസ് എന്ന ഒറ്റ കഥാപാത്രം മതി മലയാളികള്‍ക്ക് ഗായത്രി അരുണിനെ ഓര്‍മിക്കാന്‍. അഭിനയത്തോട് ചെറുപ്പം മുതലേ ഇഷ്ടമുള്ള ഗായത്രിക്ക് പത്രത്തില്‍ ജോലി ചെയ്ത് വരുകെയാണ് പരസ്പരം എന്ന സീരിയലിലേക്ക് ചാന്‍സ് കിട്ടിയത്.
ഗായത്രിയുടെ വാക്കുകള്‍- ആദ്യ സിനിമയുടെ ഓഫര്‍ വരുമ്പോള്‍ എനിക്ക് സീരിയലില്‍ നല്ല തിരക്കായിരുന്നു. അന്ന് സിനിമ അത്ര കൗതുകകരമായി തോന്നിയും ഇല്ല. കാരണം അഭിനയിക്കണം എന്ന ആഗ്രഹത്തിന് കിട്ടാവുന്നത്ര സന്തോഷം പരസ്പരം സീരിയലില്‍ നിന്നും കിട്ടി. ആളുകളുടെ മികച്ച പ്രതികരണം, അഭിനന്ദനങ്ങള്‍, അംഗീകാരം ഒക്കെ. അതിനപ്പുറം ഒരു സിനിമ ചെയ്ത് നേടണം എന്ന് തോന്നിയതേയില്ല.
പരസ്പരം’ സീരിയല്‍ ചെയ്യുമ്പോള്‍ മോള്‍ കല്യാണി വളരെ ചെറുതായിരുന്നു. ഭര്‍ത്താവ് അരുണിന് ബിസിനസ് ആണ്. അരുണേട്ടന്റെ കുടുംബവും എന്റെ കുടുംബവും മോളെ നോക്കുന്ന കാര്യത്തില്‍ അത്രയേറെ ശ്രദ്ധ നല്‍കിയതുകൊണ്ടാണ് എനിക്ക് അഭിനയിക്കാന്‍ കഴിഞ്ഞത്. അ വള്‍ വളര്‍ന്നപ്പോള്‍ അവളുടെ പഠനത്തില്‍ എന്റെ കരുത ല്‍ വേണം എന്ന് തോന്നി. അതിനാലാണ് പരസ്പരത്തിന് ശേഷം ബ്രേക്ക് എടുത്തത്. സിനിമയും സീരിയലുമൊന്നും അല്ലാതെ തന്നെ നിനച്ചിരിക്കാതെ ഞാനും മോളും ഈയിടെ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയി. മകള്‍ കല്യാണിക്ക് ‘കുഞ്ചിയമ്മയ്ക്ക് അഞ്ച് മക്കളാണേ’ എന്ന പദ്യം പഠിപ്പിച്ചു കൊടുക്കുന്ന വിഡിയോ വഴി. മൂന്നാമത്തെ വരിയിലെ ‘നടന്നു കുഞ്ചു’ എന്ന വരി ‘കുഞ്ചു നടന്നു’ എന്നു തെറ്റിച്ചു പറയുന്ന മറ്റൊരു കുട്ടിയുടെ വിഡിയോ ഇറങ്ങിയിരുന്നു. അത് അനുകരിച്ച് ചെയ്തതാണ്. അത് വിചാരിച്ചിരിക്കാതെ വൈറലായി. ആ വിഡിയോയില്‍ കാണുന്നതില്‍ നിന്നൊക്കെ കല്യാണി വലുതായി. മോളിപ്പോള്‍ ആറാം ക്ലാസിലാണ്. ഇപ്പോഴേ അവള്‍ എന്റെ വസ്ത്രങ്ങളൊക്കെ ഇട്ടു നോക്കും. എനിക്കത് കാണുന്നത് തന്നെ വലിയ സന്തോഷമാണ്. കുറച്ചു കൂടി വലുതായാല്‍ ഞങ്ങള്‍ രണ്ടുപേര്‍ക്കും ഒരേ വസ്ത്രങ്ങള്‍ ഇടാമല്ലോ. അതൊക്കെ ഓര്‍ക്കുന്നത് തന്നെ രസമുള്ള കാര്യമല്ലേ. കരിയറില്‍ മാത്രമല്ല, മകളുടെ ഒപ്പം കൂടണമെങ്കിലും ഫിഗറും ഫിറ്റ്‌നസുമൊക്കെ ശ്രദ്ധിച്ചല്ലേ പറ്റൂ. അത് എനിക്ക് മാത്രമല്ല അത്തരം ആഗ്രഹങ്ങള്‍ സൂക്ഷിക്കുന്ന എല്ലാ അമ്മമാരും നേരിടേണ്ടി വരുന്ന വെല്ലുവിളി ആണ്. ഗര്‍ഭിണി ആയിരുന്ന സമയത്ത് എല്ലാവരും പറഞ്ഞു ഇത് ആണ്‍കുട്ടി ആയിരിക്കും എന്ന്. പെണ്‍കുട്ടിയാകണെ എന്നായിരുന്നു എന്റെ പ്രാര്‍ഥന. പെണ്‍കുട്ടിയെ തന്നെ കിട്ടി. ഒരുക്കി നടത്താനും പല തരത്തിലുള്ള ഉടുപ്പുകള്‍ ഡിസൈന്‍ ചെയ്ത് അവള്‍ക്കായി തയാറാക്കാനും എനിക്കിഷ്ടമാണ്. ജീവിതത്തില്‍ ഞാന്‍ ഏറ്റവും ആസ്വദിക്കുന്നതും കല്ലുവിന്റെ അമ്മ എന്ന ഈ റോളാണ്.
