ജയസൂര്യ നായകനായി എത്തിയ ജമ്നാപ്യാരി എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന താരമാണ് ഗായത്രി സുരേഷ്. ആദ്യ ചിത്രത്തിലെ പ്രകടനത്തിലൂടെ തന്നെ നിരവധി ആരാധകരെ നേടിയെടുക്കുവാൻ ഗായത്രിക്ക് സാധിക്കുകയുണ്ടായി. ശേഷം ടോവിനോ തോമസ് നായകനായ ഒരു മെക്സിക്കൻ അപാരത എന്ന ചിത്രത്തിൽ അഭിനയിച്ചതോട് കൂടിയാണ് ആളുകൾ ഏറ്റവും കൂടുതൽ താരത്തെ അടുത്തറിയുന്നത്. വളരെ പെട്ടെന്ന് തന്നെ അഭിനയരംഗത്ത് തൻറെതായ ഒരു സ്ഥാനവും നിലപാടും നേടിയെടുക്കുവാൻ സാധിച്ച ഗായത്രി പലപ്പോഴും സമൂഹമാധ്യമങ്ങളിൽ ട്രോളുകളിൽ നിറയാറുണ്ട്. എന്നിരുന്നാൽ പോലും താരത്തിന്റെ ചിത്രങ്ങൾക്കും വീഡിയോകൾക്കും വാക്കുകൾക്കും ഒക്കെ വളരെ വലിയ അംഗീകാരവും പിന്തുണയും പ്രശംസയും തന്നെയാണ് ആരാധകരുടെ ഭാഗത്തുനിന്നും ലഭിക്കുന്നത്.


ട്രോളുകൾ പലപ്പോഴും അതിരുവിടുന്ന സാഹചര്യം ഉണ്ടായപ്പോൾ മുഖ്യമന്ത്രിയോട് യൂട്യൂബിലെ വീഡിയോകളുടെ കമൻറ് ബോക്സ് ഓഫ് ചെയ്യണമെന്നും ട്രോളുകൾ നിരോധിക്കണം എന്നും പറഞ്ഞ് ഗായത്രി ഒരു കത്ത് നൽകിയിരുന്നു. ഇത് ഏറെ ചർച്ചകൾക്കാണ് വഴിവച്ചത്. അതിനുശേഷം സമൂഹമാധ്യമങ്ങളിൽ ഗായത്രിയെ പറ്റിയുള്ള വാർത്തകളും ചർച്ചകളും തന്നെയായിരുന്നു സജീവമായി നിലനിന്നിരുന്നത്.ദിലീപിന്റെ ദാമ്പത്യ ജീവിതം തകർക്കുന്നത് ഗായത്രി ആണെന്നത് അടക്കമുള്ള വാർത്തകളും പുറത്തുവന്നിരുന്നു. കാവ്യയുടെ ജീവിതം തകർക്കുകയാണ് ഗായത്രിയുടെ ലക്ഷ്യമെന്നും ദിലീപിനെ വശീകരിക്കുവാൻ ഗായത്രി ശ്രമിക്കുന്നു എന്നും നിരവധിപേർ സമൂഹമാധ്യമങ്ങളിൽ എത്തി പറഞ്ഞതോടെ കൂടിയാണ് ഗായത്രി ട്രോളുകൾക്കെതിരെ ശക്തമായി പ്രതികരിച്ചു കൊണ്ട് രംഗത്തെത്തിയിരിക്കുന്നത്.


സോഷ്യൽ മീഡിയയിൽ സജീവമായ താരം തൻറെ വിശേഷങ്ങളൊക്കെ അപ്പോൾ തന്നെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. എന്നാൽ ഇപ്പോൾ സിനിമയിൽ കഥാപാത്രങ്ങളെക്കാൾ സഹതാരങ്ങളുടെ റോളിലാണ് ഗായത്രി തിളങ്ങുന്നത്. അപ്പോഴും ആരാധകരുടെ എണ്ണത്തിൽ യാതൊരു കുറവും സംഭവിച്ചിട്ടില്ല എന്നതും എടുത്തുപറയേണ്ട കാര്യമാണ്. ഇപ്പോൾ താരത്തിന്റെ ഏറ്റവും പുതിയ അഭിമുഖമാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. സിനിമാതാരങ്ങളിൽ ആരോടെങ്കിലും പ്രണയം തോന്നിയിട്ടുണ്ടോ എന്ന ചോദ്യത്തിന് ഉണ്ടെന്നായിരുന്നു താരത്തിന്റെ മറുപടി. എന്നാൽ അത് ആരാണെന്ന് വ്യക്തമാക്കാൻ കൂട്ടാക്കിയിട്ടില്ല എങ്കിലും അയാളോട് തൻറെ പ്രണയം താൻ തുറന്ന് പറഞ്ഞിട്ടുണ്ടെന്നും അയാൾക്ക് തിരിച്ചും സമ്മതമാണെന്ന് മറുപടിയാണ് നൽകിയതെന്നും താരം വ്യക്തമാക്കുന്നു.


മാത്രവുമല്ല നിരവധി തവണ തന്റെ കള്ളത്തരങ്ങൾ വീട്ടിൽ പിടിച്ചിട്ടുണ്ടെന്നാണ് താരം പറയുന്നത്. ഷൂട്ട് ഉണ്ട് എന്ന് പറഞ്ഞ് ഹോട്ടലിലും മറ്റും സുഹൃത്തുക്കൾക്കൊപ്പം പാർട്ടിക്ക് പോകുന്നത് പതിവായിരുന്നു എന്നും അതുകൊണ്ടുതന്നെ ഒരുപാട് കള്ളങ്ങൾ വീട്ടുകാരോട് പറയേണ്ടി വന്നിട്ടുണ്ട് എന്ന് താരം വ്യക്തമാക്കുന്നു. തന്നെ ഒരിക്കലും ടാറ്റു അകർശിച്ചിട്ട് ഇല്ലെന്ന് വ്യക്തമാക്കുന്ന ഗായത്രി എത്ര പ്രതിഫലം നൽകിയാലും ബിക്കിനി ഫോട്ടോഷൂട്ടിന് താൻ തയ്യാറല്ലെന്നും പറയുന്നുണ്ട്. സുഹൃത്തുക്കൾ ഒരുപാട് നഷ്ടമായിട്ടുണ്ട് എന്നും ഒറ്റപ്പെടൽ അനുഭവിച്ചപ്പോൾ ഒരുപാട് തവണ ഒറ്റക്കിരുന്നു കരഞ്ഞിട്ടുണ്ട് എന്ന് താരം വ്യക്തമാക്കുന്നു. ഒരിക്കലും ലിവിങ് ടുഗദർ ബന്ധത്തിനോട് തനിക്ക് താൽപര്യമില്ലെന്നും വിവാഹം കഴിച്ച് ജീവിക്കുവാനാണ് ഇഷ്ടമെന്നുമാണ് ഗായത്രിയുടെ അഭിപ്രായം.