Connect with us

Hi, what are you looking for?

സിനിമ വാർത്തകൾ

നടി ഗായത്രിയെയും സുഹൃത്തിനെയും നാട്ടുകാർ തടഞ്ഞുവെച്ചു ;സംഭവം തുറന്നു പറഞ്ഞ് നടി

നടിയും മോഡലുമായ ഗായത്രി സുരേഷ്‌മ സുഹൃത്തും സഞ്ചരിച്ച കാർ വാഹനത്തിൽ ഇടിച്ചതിനെ തുടർന്ന് .  ഗായത്രിയേയും സുഹൃത്തുക്കളെയും മറ്റ് യാത്രക്കാര്‍ തടഞ്ഞുവെച്ചു..കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം നടന്നത് .ഇതിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായി മാറുകയാണ് .ഗായത്രിയും സുഹൃത്തും സഞ്ചരിച്ച വാഹനം മറ്റൊരു  വാഹനത്തിൽ ഇടിക്കുകയും ഇവർ വണ്ടി നിർത്താതെ പോകുകയുമായിരുന്നു .ഇതിൽ രോക്ഷാകുലരായ വാഹന ഉടമകൾ ഇവരെ പിന്തുടർന്ന് പിടിക്കുകയായിരുന്നു .ഗായത്രിയുടെ സുഹൃത്തു ആയിരുന്നു വണ്ടി ഓടിച്ചിരുന്നത് .തങ്ങളുടെ വാഹനം തടഞ്ഞവരോട് ഗായത്രി മാപ്പ് പറയുന്നതും വിഡിയോയിൽ കാണാം .വീഡിയോയയില്‍ ഗായത്രിയോടും സുഹൃത്തിനോടും ആളുകള്‍ കയര്‍ത്ത് സംസാരിക്കുകയും ചെയ്യുന്നത് കാണാം.

വിഡിയോ വൈറലായി മാറിപ്പോയതോടെ സംഭവത്തിൽ  വിശദീകരണവുമായി ഗായത്രി  രംഗത്തെത്തിയിട്ടുണ്ട്.തങ്ങൾ മുമ്പിലുള്ള വാഹനത്തെ   ഓവര്‍ ടേക്ക് ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ അപ്രതീക്ഷിതമായി മറ്റൊരു വാഹനം എതിരെ വന്നു അങ്ങനെയാണ് അപകടം ഉണ്ടായത്. അതില്‍ വാഹനങ്ങളുടെ സൈഡ് മിറര്‍ പോയിരുന്നു. അല്ലാതെ ആര്‍ക്കും പരിക്കുകളൊന്നും സംഭവിച്ചിട്ടില്ല. പേടിച്ചിട്ടാണ് വണ്ടി നിർത്താതെ പോയത് .സംഭവിച്ച തെറ്റിന് ഞങ്ങൾ മാപ്പ് പറഞ്ഞു പക്ഷെ അവർ പോലീസ് വരാതെ വിടില്ലെന്ന് പറഞ്ഞു .അവസാനം പോലീസ് എത്തി   കാര്യങ്ങള്‍ ഒത്തുതീര്‍പ്പാക്കുകയായിരുന്നു .എന്നും നടി പറഞ്ഞു .

Advertisement. Scroll to continue reading.

You May Also Like

മലയാളം

മലയാള സിനിമാതാരങ്ങളില്‍ ഏറ്റവും കൂടുതല്‍ ട്രോളുകള്‍ ഏറ്റുവാങ്ങേണ്ടി വന്ന നടിയാണ് ഗായത്രി സുരേഷ്. പലപ്പോഴും ഗായത്രിയുടെ സംസാരത്തിലെ നിഷ്‌കളങ്കതയാണ് ട്രോളന്മാര്‍ മുതലെടുക്കുന്നത്. എന്തും തുറന്നുപറയുന്ന സ്വഭാവമാണ് ഗായത്രിയ്ക്ക്. നടന്‍ പ്രണവ് മോഹന്‍ലാലിനെ വിവാഹം...

കേരള വാർത്തകൾ

ഷൂട്ടിംഗിനിടെ പരിക്കേറ്റ നടന്‍ വിഷ്ണു ഉണ്ണികൃഷ്ണന്റെ ആരോഗ്യനിലയില്‍ ആശങ്കപ്പെടാനില്ലെന്ന് വ്യക്തമാക്കി നിര്‍മ്മാതാവ് ബാദുഷ. സാരമായി പൊള്ളലേറ്റതിനാല്‍ മുറിവുണങ്ങുന്നതിന് കുറച്ചു ദിവസം ആശുപത്രിയില്‍ കിടക്കണമെന്നത് ഒഴിച്ചാല്‍ മറ്റൊരു ഗുരുതരാവസ്ഥയുമില്ലെന്നും ബാദുഷ പറഞ്ഞു. താരത്തെ കൊച്ചിയിലെ...

സിനിമ വാർത്തകൾ

മലയാള സിനിമയുടെ പ്രിയ നടിമാരിൽ ഒരാളാണ് ഗായത്രിസുരേഷ്. സോഷ്യൽ മീഡിയകളിൽ സജീവമായ നടി തന്റെ  ചിത്രങ്ങളും കുടുംബ വിശേഷങ്ങളും പങ്കു വെക്കാറുണ്ട് അതിനെല്ലാം ട്രോളുകളും വിമർശ്ശനങ്ങൾക്കും സ്ഥാനം പിടിക്കാറുണ്ട്. ഈ  ട്രോളുകൾ, കമന്റുകളും...

സിനിമ വാർത്തകൾ

കേരളത്തില്‍ ട്രോളുകളും സോഷ്യല്‍ മീഡിയ കമന്റുകളും നിരോധിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയനോട് നടി ഗായത്രി സുരേഷ്. ഇന്‍സ്റ്റഗ്രാം ലൈവിലെത്തിയായിരുന്നു താരത്തിന്റെ ആവശ്യം. സമൂഹമാധ്യമങ്ങളില്‍ നിന്ന് ട്രോളുകള്‍ നിരോധിക്കണമെന്നും കമന്റ് ഇടാനുള്ള അവസരങ്ങളും ഇല്ലാതാക്കാനും...

Advertisement