Connect with us

Hi, what are you looking for?

സിനിമ വാർത്തകൾ

പുതിയ ചിത്രങ്ങളുമായി ഗായത്രി അരുൺ, എന്തൊരു സൗന്ദര്യമാണ് ഇതെന്ന് ആരാധകരും!

ഗായത്രി അരുൺ എന്ന് കേട്ടാൽ ഒരുപക്ഷെ മലയാളികൾക്ക് സുപരിചിതമായ പേര് ആളായിരിക്കും അത്. എന്നാൽ ദീപ്തി ഐ പി എസ് എന്ന് കേൾക്കുമ്പോൾ തന്നെ ഗായത്രിയുടെ മുഖം എല്ലാ മിനിസ്ക്രീൻ പ്രേഷകരുടെ മനസ്സിലേക്കും ഓടിവരും. ഏഷ്യാനെറ്റിൽ വര്ഷങ്ങളോളം സംപ്രേക്ഷണം ചെയ്ത പരസ്പ്പരം എന്ന പരമ്പരയിലെ ദീപ്തി ഐ പി എസ് എന്ന കേന്ദ്ര കഥാപാത്രം ആയാണ് ഗായത്രി പ്രേഷകരുടെ മനസ്സ് കീഴടക്കിയത്. പരമ്പര അവസാനിച്ചിട്ട് വർഷങ്ങൾ ആയെങ്കിലും ഇപ്പോഴും ആളുകൾക്ക് ദീപ്തിയോട് ആ പഴയ സ്നേഹം ഉണ്ട്. ഇപ്പോൾ ഗായത്രി സിനിമയിലും അരങ്ങേറ്റം നടത്തിയിരിക്കുകയാണ്. മമ്മൂട്ടി ചിത്രം വണ്ണിൽ ആണ് താരം ഇപ്പോൾ അഭിനയിച്ചിരിക്കുന്നത്. മികച്ച പ്രതികരണം ആണ് ഗായത്രിക്ക് തന്റെ ആദ്യ സിനിമയിൽ പ്രേഷകരുടെ ഭാഗത്ത് നിന്ന് ലഭിച്ചത്. ശക്തമായ കഥാപാത്രത്തെ ആണ് ഗായത്രി  ചിത്രത്തിൽ അവതരിപ്പിച്ചത്. അതിന്റെ സന്തോഷത്തിൽ ആണ് ഗായത്രി. ഇപ്പോഴിതാ വീട്ടിലെ മറ്റൊരു സന്തോഷം ആണ് താരം ആരാധകരുമായി പങ്കുവെച്ചത്.

തന്റെ സഹോദരന്റെ വിവാഹത്തിന്റെ ചിത്രങ്ങൾ ആണ് ഗായത്രി ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്. സഹോദരന്റെ വിവാഹത്തിന് അതി സുന്ദരിയായാണ് ഗായതി എത്തിയത്. ഓറഞ്ചും പച്ചയും നിറത്തിലെ പട്ടുസാരിയും മനോഹരമായ ആഭരങ്ങളും അണിഞ്ഞ ഗായത്രിയുടെ ചിത്രങ്ങൾ വളരെ പെട്ടന്നാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയത്. നിരവധി പേരാണ് ഗായത്രിയുടെ ചിത്രങ്ങളെ അഭിനന്ദിച്ച് കൊണ്ട് എത്തിയിരിക്കുന്നത്. കല്യാണം സഹോദരന്റെ ആയിരുന്നെങ്കിലും മുഖ്യ ആകർഷണം ഗായത്രി തന്നെ ആയിരുന്നു എന്ന് ചിത്രങ്ങളിൽ നിന്ന് മനസ്സിലാക്കാം.

Advertisement. Scroll to continue reading.

You May Also Like

സീരിയൽ വാർത്തകൾ

പരസ്പരം എന്ന കുടുംബപ്രേക്ഷകരുടെ ഇഷ്ട്ട സീരിയലിലെ പ്രധാന കഥാപാത്രം ആയിരുന്നു ദീപ്‌തയുടെ, ദീപ്തിയുടെ വേഷം ചെയ്യ്തു കൊണ്ട് തന്നെയായിരുന്നു ഗായത്രി അരുണിന്റെ രംഗപ്രവേശം. ഇപ്പോൾ താരത്തിന്റെ ഒരു അഭിമുഖ൦ ആണ് ഇപ്പോൾ സോഷ്യൽ...

സീരിയൽ വാർത്തകൾ

പരസ്പരം എന്ന സീരിയലിലൂടെ പ്രേഷകർക്ക് സുപരിചിതയായ നടിയാണ് ഗായത്രി അരുൺ. ദീപ്തി ഐ പി എസ് എന്ന കഥാപാത്രത്തിൽ ആയിരുന്നു താരം ആ സീരിയലിൽ എത്തിയത്.ഈ അടുത്തിടക്ക് താരം ഒരു പുസ്തകപ്രകാശനം ചെയ്യ്തിരുന്നു,...

Advertisement