മലയാളത്തിൽ നിരവധി ചിത്രങ്ങൾ സംവിധാനം ചെയ്യ്ത ഒരു സംവിധായകൻ ആണ് ലാൽ ജോസ്. ഇപ്പോൾ താരം ഗസൽ എന്ന ചിത്രത്തെ കുറിച്ചും, നടി ശ്രീവിദ്യയെ കുറിച്ചും പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുക്കുന്നത്. ഈ ചിത്രം കമൽ സാർ ഷൂട്ട്‌ ചെയ്യുന്ന സമയത്തു എന്റെ കൂടെ ദിലിപും ഉണ്ടായിരുന്നു, അന്ന് കമൽ സാറിന്റെ അസ്സിസ്റ്റന്റെ ആയി ഞാനും ദിലിപും വർക്ക് ചെയ്യുകയാണ്.

അന്ന് ഗസൽ സിനിമ ചെയ്യുന്ന സമയത്തു വളരെ എന്ജോയ് ചെയതാണ് ഞങ്ങൾ മുന്നോട്ട് പോയത്, അന്ന് വിനീതും മനോജ് കെ ജയനുമാെക്കെ ഏതാണ്ട് ഞങ്ങളുടെ അടുത്ത പ്രായക്കാരാണ്. അവരുമായുള്ള കമ്പനിയും. പിന്നെ ശ്രീവിദ്യാമ്മ, വിദ്യാമ്മ വളരെ സ്നേഹത്തോടെയും ദയയോടെയും ആണ് ഞങ്ങളോട് എല്ലാവരോടും ഇടപെട്ടിരുന്നത്. ദിലിപീനെയും ഞങ്ങളെയുമൊക്കെ ഇഷ്ടമായിരുന്നു’

എപ്പോഴും വിശേഷങ്ങൾ ചോദിക്കും എന്റെ ഭാര്യ ​ഗർഭിണി ആണെന്ന് അറിയാം. അവളുടെ വിശേഷങ്ങൾ ചോദിക്കും. ​ഗർഭകാല രക്ഷകളൊക്കെ ചെയ്യുന്നുണ്ടോ എന്ന് അന്വേഷിക്കും.മോഹിനി വളരെ ഫ്രണ്ട്ലി ആയി ഞങ്ങളെല്ലാവരുമായി അടുത്ത് ഇടപഴകുമായിരുന്നു’ മറ്റുള്ള നായികമാർ എല്ലാം വളരെ ബലം പിടിച്ചിരുന്നാലും മോഹിനി ആ ഒരു രീതിയിൽ അല്ല പെരുമാറുന്നത് ലാൽ ജോസ് പറയുന്നു.