തിരുവല്ല വള്ളികുന്നം നാന്നൂർ ദേവീക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ചു നടന്ന ഗാനമേളയിൽ ആർ എസ് എസ്സിന്റെ ഗണഗീതം പാടിയതിനെ ചൊല്ലി സംഘർഷം ഉണ്ടായി . ”നമസ്‌കരിപ്പൂ ഭാരതമങ്ങേ” എന്ന് തുടങ്ങുന്ന ഗാനം പാടിയ ഗായകരോട് എങ്കിൽ പിന്നെ ബലികുടീരം കൂടി പാടിയിട്ട് പോയാ മതി എന്ന ചിലർ ആവശ്യപ്പെട്ടു . ഇത് സംഘർഷത്തിന് വഴി വെച്ചു . ഗാനമേള അവസാനിക്കാൻ 2 പാട്ടുകൾ ബാക്കി നിൽക്കവേ ആണ് സംഘർഷം ആരംഭിച്ചത് .

” ബലികുടീരങ്ങളേ ” എന്ന ആവശ്യവുമായി എത്തിയ ഒരു കൂട്ടം ആൾക്കാർ എത്തിയതോടെ കമ്മിറ്റി ഭാരവാഹികളുടെ നിർദ്ദേശ പ്രകാരം കർട്ടൻ താഴ്ത്തി . ഇതോടെ ബഹളക്കാർ കർട്ടൻ വലിച്ചു കീറി . ഗാനമേള സംഘത്തിനെ വാഹനത്തിൽ തടഞ്ഞു നിർത്തിയും ഇവർ ബലികുടീരങ്ങളേ പാടണമെന്ന് ആവശ്യപ്പെട്ടു . ക്ഷേത്ര കമ്മറ്റി ഭാരവാഹിളെ ഉൾപ്പടെ ഈ സംഘം അസഭ്യം പറഞ്ഞതായും തിരുവല്ല സ്റ്റേഷനിൽ നിന്നും എത്തിയ പത്തോളം പോലീസുകാർ കാഴ്ചക്കാരി നിന്ന് എന്നും ആരോപണമുണ്ട് . ഇത്തരമൊരു ക്ഷേത്രത്തിലെ ചടങ്ങിൽ പാർട്ടി സംബന്ധമായ ഗാനങ്ങൾ അവർക്ക് ഒഴിവാക്കാമായിരുന്നു . അത്യാവശ്യം ഇല്ലാതെ ആ ഒരു ഗാനം പാടിയതിന്റെ പ്രക്ഷോഭമായിരുന്നു അവിടെ നടന്നത് .

”ബലികുടീരങ്ങളേ” എന്നത് ഈറ പ്രശസ്തമായ ഗാനമാണ് . വിശറിക്കു കാറ്റ് വേണ്ടാ എന്ന നാടകത്തിലൂടെ ഏറെ പ്രശസ്തമാ ഈ ഗാനം വയലാർ ആണ് എഴുതിയത്. ഈ ഒരു ഗാനം ഗാനമേളകളിൽ ചിലർ പാടാറുമുണ്ട് . എന്നിരുന്നാലും ഇത്തരത്തിലുള്ള ഗാനങ്ങൾ ആരാധനാലയങ്ങളുടെ ഗാനമേളകളിൽ നിന്നും ഒഴിവാക്കാമായിരുന്നു .