വർഗ്ഗിയ വിവാദത്തിൽ ഉൾപ്പെട്ട ഒരുപാട് വിമര്ശനങ്ങൾ വന്നു ചേർന്ന ഒരു സിനിമ ആണ് കേരള സ്റ്റോറി, ഇപ്പോൾ ചിത്രത്തെ പ്രശംസിച്ചു കൊണ്ട് നിർമാതാവ് ജി സുരേഷ് കുമാർ. ഈ പ്രതികരണം അദ്ദേഹം സിനിമ കണ്ടതിനു ശേഷംമായിരുന്നു. ചിത്രം ഇവിടെ നടന്ന കഥ ആണെങ്കിലും ഇത് കേരള സമൂഹം മനസിലാക്കേണ്ട ഒരു കാര്യമാണ് എന്നും സുരേഷ് കുമാർ ചൂണ്ടി കാട്ടുന്നു.

എന്തിനാണ് ഈ സിനിമക്കെതിരെ മുഖ്യമന്ത്രീയും, സാംസ്കാരിക മന്ത്രീയും എതിരെ പറയുന്നതെന്നും, ചിത്രത്തിനെതിരെ കോടതിയിൽ പോയതെന്നും മനസിലാകുന്നില്ല സുരേഷ് കുമാർ പറയുന്നു. സിനിമയിൽ ഇവിടെ നടന്ന കാര്യങ്ങൾ ആണ് പറഞ്ഞിരിക്കുന്നത്, അത് സത്യമല്ലേ പിന്നെ എന്തിനാണ് വിവാദം.

ഇവിടെ നിന്ന് എത്രയോ പേര് ജിഹാദിന് വേണ്ടി സിറിയയിൽ പോയത് മന്ത്രി പറഞ്ഞിരിക്കുന്നു. പിന്നെ എന്തിനാണ് ചിത്രത്തെ എതിർക്കുന്നത്, എല്ലാവരും ഈ സിനിമ കാണണം, സമൂഹം ഇത് ഉൾക്കൊള്ളണം, കേരളത്തിൽ നടക്കുന്നത് അവർ വളരെ വ്യക്തമായി തന്നെ കാണിച്ചിട്ടണ്ട്, നല്ലൊരു സിനിമ ആണ്, എല്ലാവരും കാണുക സുരേഷ് കുമാർ പറഞ്ഞു.